Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോ ഷൂട്ടിൽ നടിയെത്തിയത് അതീവ ഗ്ലാമറസ് വേഷത്തിൽ; ബിക്കിനിയിൽ ശരീരഭാഗം തുറന്ന് കാട്ടിയ വസ്ത്രമണിഞ്ഞ് എത്തിയ ദീപികയ്ക്ക് നേരെ വിമർശനവുമായി സോഷ്യൽമീഡിയ; വിവാഹശേഷമെങ്കിലും മാന്യമായി വസത്രം ധരിച്ച് കൂടെയെന്ന് ചോദ്യവുമായി പൊങ്കാലയിട്ട് വിമർശകർ

വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോ ഷൂട്ടിൽ നടിയെത്തിയത്  അതീവ ഗ്ലാമറസ് വേഷത്തിൽ; ബിക്കിനിയിൽ ശരീരഭാഗം തുറന്ന് കാട്ടിയ വസ്ത്രമണിഞ്ഞ് എത്തിയ ദീപികയ്ക്ക് നേരെ വിമർശനവുമായി സോഷ്യൽമീഡിയ; വിവാഹശേഷമെങ്കിലും മാന്യമായി  വസത്രം ധരിച്ച് കൂടെയെന്ന് ചോദ്യവുമായി പൊങ്കാലയിട്ട് വിമർശകർ

ബോളിവുഡ് നടി ദീപിക പദുക്കോൺ വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ടിന് വിമർശനപ്പെരുമഴ. ഒരു സ്വകാര്യ മാസികയുടെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച് പോസ് ചെയ്ത നടിക്ക് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

നടി ഫോട്ടോഷൂട്ടിനായി അതീവ ഗ്ലാമറസ് വേഷം ധരിച്ചതാണ് വിമർശകരെ ചൊടിപ്പിച്ചത്. വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ച് കൂടെയെന്നാണ് ചിത്രങ്ങൾ പങ്ക് വച്ചതോടെ വിമർശകർ ഉയർത്തുന്ന ചോദ്യം.ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുത് ' എന്നൊക്കെ തുടങ്ങി നിരവധി വിമർശനങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച ചിത്രങ്ങൾക്കു താഴെ വന്നത്. ബിക്കിനി പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ചിത്രങ്ങൾക്കു പോസ് ചെയ്ത ദീപികയെ അപൂർവം ചിലർ പിന്തുണയ്ക്കുകയും ചെയ്തു.

വിമർശകരോട് ദീപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തെന്നിന്ത്യൻ നടി സമന്തയും സമാന രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.വിവാഹശേഷം ബിക്കിനി ധരിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചതിനായിരുന്നു സാമന്തയ്ക്ക് വിമർശനം നേരിടേണ്ടി വന്നത്. ഇതേ അവസ്ഥയാണ് ദീപികയ്ക്കും.

നവംബർ 14, 15 തിയതികളിൽ ഇറ്റലിയിലെ ലേക്ക് കോമ റിസോർട്ടിൽ വച്ചായിരുന്നു ദീപികയുടെയും രൺവീർ സിങ്ങിന്റെയും വിവാഹം. വിവാഹവും തുടർന്ന് നടന്ന വിവാഹസൽക്കാരങ്ങളും വലിയ വാർത്തയായതിനു പിന്നാലെയാണ് പുതിയ വിവാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP