Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ലാത്തിവീശി; പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു; സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർക്ക് പരിക്കേറ്റു

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ലാത്തിവീശി; പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു; സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർക്ക് പരിക്കേറ്റു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തള്ളിക്കൊണ്ട് കടന്നുകയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടങ്ങു. തുടർന്ന് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാർച്ച്.

മാർച്ചിനിടെ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ചിതറി ഓടിയ പ്രവർത്തകർ പിന്നീട് പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വീണ്ടും സംഘടിച്ചെത്തുകയായിരുന്നു. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. നിരവധി സ്ത്രീകളും സമരത്തിനെത്തിയിട്ടുണ്ട്.

പൊലീസിന് നേർക്കുണ്ടായ കല്ലേറിൽ സമരത്തിനെത്തിയ സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. വലിയ രീതിയിലുള്ള പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എ.എൻ.രാധകൃഷ്ണന്റെ നിരഹാര സത്യാഗ്രഹം ഇന്ന് ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. ആരോഗ്യ നില വഷളായ അദ്ദേഹത്തെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP