Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കലാകിരീടം ചൂടിയ പാലക്കാടിന്റെ പ്രതിഭകൾക്ക് സ്‌നേഹാഭിവാദ്യങ്ങൾ' ; 12 വർഷത്തിന് ശേഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പാലക്കാട് നേടിയ വിജയത്തെ പ്രശംസിച്ച് യുവ എംഎൽഎമാരുടെ ഫേസ്‌ബുക്ക് ലൈവ്; നിയമസഭാ സമ്മേളനത്തിനിടയ്ക്ക് ആശംസയുമായെത്തിയത് ഷാഫി പറമ്പിലും വി.ടി ബൽറാമും

'കലാകിരീടം ചൂടിയ പാലക്കാടിന്റെ പ്രതിഭകൾക്ക് സ്‌നേഹാഭിവാദ്യങ്ങൾ' ; 12 വർഷത്തിന് ശേഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പാലക്കാട് നേടിയ വിജയത്തെ പ്രശംസിച്ച് യുവ എംഎൽഎമാരുടെ ഫേസ്‌ബുക്ക് ലൈവ്; നിയമസഭാ സമ്മേളനത്തിനിടയ്ക്ക് ആശംസയുമായെത്തിയത് ഷാഫി പറമ്പിലും വി.ടി ബൽറാമും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നീണ്ട 12 വർഷത്തിന് ശേഷം കപ്പടിച്ച പാലക്കാടിന് അഭിനന്ദനങ്ങളുമായി യുവ എംഎൽഎമാരുടെ ഫേസ്‌ബുക്ക് ലൈവ്. പ്രളയക്കെടുതി സംസ്ഥാനത്തിന് സമ്മാനിച്ച വേദനയുടെ ഓളങ്ങൾ ഇപ്പോഴും നില നിൽക്കുന്നതിനാൽ ചെലവ് കുറച്ച് ആർഭാടങ്ങളില്ലാതെയാണ് ഇത്തവണ കലോത്സവം നടത്തിയത്. മുൻ വർഷങ്ങളിൽ രണ്ടാം സ്ഥാനമാണ് പാലക്കാടിനെ തേടിയെത്തിയത്. നിയമസഭയിൽ ശബരിമല പ്രശ്‌നം രൂക്ഷമായിരിക്കുന്ന അവസരത്തിലും ഫേസ്‌ബുക്ക് ലൈവിലൂടെ യുവ എംഎൽഎമാരായ ഷാഫി പറമ്പിലും വി.ടി ബൽറാമും ആശംസയറിയിച്ചതാണ് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്.

വീട്ടിലെ മോശം സാഹചര്യങ്ങളിൽ നിന്നും കലയ്ക്ക് വേണ്ടി സമയവും പണവും മാറ്റിവയ്ക്കുന്ന കുട്ടികളുടെ കഷ്ടപാടിന്റെയും സ്വപ്നത്തിന്റെയും വിജയമാണ് ഈ കിരീടമെന്ന് ഇരുവരും പറഞ്ഞു. കപ്പിനും ചുണ്ടിനുമിടയിൽ പലകുറി നഷ്ടപ്പെട്ട കിരീടം ഇത്തവണ പാലക്കാടിന്റെ മണ്ണിലെത്തിച്ചവർക്ക് ആശംസകളും ഒപ്പം കലോൽസവത്തിൽ പങ്കെടുത്ത എല്ലാ മൽസരാർഥികൾക്കും അനുമോദനങ്ങളും ഇരുവരും നേർന്നു. കലോൽസവ ചരിത്രത്തിൽ പന്ത്രണ്ടു വർഷം നീണ്ട കോഴിക്കോടിന്റെ കുത്തക അവസാനിപ്പിച്ചാണ് പാലക്കാടിന്റെ വിജയം. ഇന്നു പുലർച്ചെ രണ്ടു മണിയോടെയവസാനിച്ച കലോൽസവത്തിൽ 930 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാമതെത്തിയത്.

മൂന്നു പോയിന്റ് വ്യത്യാസത്തിനാണ് കോഴിക്കോടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 903 പോയിന്റ് നേടിയ തൃശൂർ മൂന്നാം സ്ഥാനം സ്വന്തമാക്കി.കണ്ണൂരും, മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങൾ നേടിയപ്പോൾ ആതിഥേയ ജില്ലയായ ആലപ്പുഴ എറണാകുളത്തിനും പിന്നിൽ ഏഴാമതായി. ആഡംബരങ്ങളൊഴിവാക്കി നടത്തിയ കലോൽസവമായതിനാൽ സമാപന സമ്മേളനമോ വിപുലമായ സമ്മാനദാന ചടങ്ങോ ആലപ്പുഴ കലോൽസവത്തിൽ ഉണ്ടായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP