Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ആലിബാബയെന്നും പ്രധാന പ്രവർത്തകർ നൽപത് കള്ളന്മാരെന്നും ബിജെപി; ആരോപണം ഡൽഹിയിലെ ഫാം ഹൗസ് 6.7 ലക്ഷം രൂപ മാസവാടകയ്ക്ക് രാഹുലും പ്രിയങ്കയും നൽകിയെന്ന മാധ്യമ വാർത്തയ്ക്ക് പിന്നാലെ; അഴിമതികളിൽ പങ്കാളിയാവുന്നത് കോൺഗ്രസിന്റെ ശീലം; അതിനെതിരെ നടപടിയുണ്ടാകുമ്പോൾ മറ്റാർക്കെങ്കിലുമെതിരെ പഴിചാരുന്നത് സ്ഥിരം പരിപാടിയെന്നും ഭാരതീയ ജനതാ പാർട്ടി

രാഹുൽ ആലിബാബയെന്നും പ്രധാന പ്രവർത്തകർ നൽപത് കള്ളന്മാരെന്നും ബിജെപി; ആരോപണം ഡൽഹിയിലെ ഫാം ഹൗസ് 6.7 ലക്ഷം രൂപ മാസവാടകയ്ക്ക് രാഹുലും പ്രിയങ്കയും നൽകിയെന്ന മാധ്യമ വാർത്തയ്ക്ക് പിന്നാലെ; അഴിമതികളിൽ പങ്കാളിയാവുന്നത് കോൺഗ്രസിന്റെ ശീലം; അതിനെതിരെ നടപടിയുണ്ടാകുമ്പോൾ മറ്റാർക്കെങ്കിലുമെതിരെ പഴിചാരുന്നത് സ്ഥിരം പരിപാടിയെന്നും ഭാരതീയ ജനതാ പാർട്ടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വീണ്ടും കോൺഗ്രസിനെയും അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പരിഹസിച്ച് ബിജെപി രംഗത്തെത്തി. അഴിമതിക്കാര്യത്തിൽ രാഹുൽ ഗാന്ധി ആലിബാബയാണെന്നും കോൺഗ്രസ് പാർട്ടിയുടെ പ്രധാനപ്രവർത്തകർ നാൽപതു കള്ളന്മാരാണെന്നും ബിജെപി. സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട സ്ഥാപനത്തിന് ഡൽഹിയിലെ 4.69 ഏക്കറോളം വരുന്ന ഫാം ഹൗസ് 6.7 ലക്ഷം രൂപ മാസവാടകയ്ക്ക് രാഹുലും പ്രിയങ്കയും നൽകിയെന്ന ഒരു മാധ്യമ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് രാഹുലിനും പാർട്ടിക്കുമെതിരേ ബിജെപി വിമർശനവുമായി എത്തിയത്.

അഴിമതികളിൽ പങ്കാളിയാവുന്നത് കോൺഗ്രസിന്റെ ശീലമാണെന്നും അതിനെതിരെ നടപടിയുണ്ടാകുമ്പോൾ രക്ഷപ്പെടാൻ മറ്റാർക്കെങ്കിലുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് സ്ഥിരം പരിപാടിയാണെന്നും ബിജെപി വക്താവായ ഷാനവാസ് ഹുസൈൻ പറഞ്ഞു.റോബർട്ട് വാദ്രയ്ക്കെതിരെയുയർന്ന അഴിമതിയാരോപണങ്ങളിൽ അടുത്തിടെ അന്വേഷണം നടന്നിരുന്നു. അഴിമതിക്കുരുക്കിൽ പെടുന്നവരാരായാലും ബന്ധങ്ങൾ കണക്കിലെടുക്കാതെ നടപടി സ്വീകരിക്കാൻ മോദി സർക്കാർ നിർദേശിച്ചതായും ബിജെപി വക്താവ് കൂട്ടിച്ചേർത്തു.

ആലിബാബയ്ക്ക് സമനാണ് രാഹുലെന്നും നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ രാഹുലും അനുയായികളും കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. ആയിരത്തിയൊന്നു രാവുകൾ എന്ന പ്രശസ്ത അറബിക്കഥാസമാഹാരത്തിലെ കഥയാണ് ആലിബാബയും നാൽപതു കള്ളന്മാരും. നാൽപത് കള്ളന്മാരുടെ സംഘത്തലവനാണ് ആലിബാബ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP