Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഊർജ്ജിത് പട്ടേലിന്റെ രാജി എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടേണ്ട വിഷയം; അതീവ ഗുരുതര സഭവമെന്നും രഘുറാം രാജൻ; രാജിവെച്ചതിലൂടെ ഊർജിത് തന്റെ പ്രതിഷേധം വ്യക്തമാക്കിയെന്നും മുൻ ആർബിഐ ഗവർണർ

ഊർജ്ജിത് പട്ടേലിന്റെ രാജി എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടേണ്ട വിഷയം; അതീവ ഗുരുതര സഭവമെന്നും രഘുറാം രാജൻ; രാജിവെച്ചതിലൂടെ ഊർജിത് തന്റെ പ്രതിഷേധം വ്യക്തമാക്കിയെന്നും മുൻ ആർബിഐ ഗവർണർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിസർവ്വ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്നും ഊർജിത് പട്ടേൽ രാജിവെച്ചത് അതീവ ഗുരുതരമായ സംഭവമാണെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടേണ്ട വിഷയമാണെന്നും രഘുറാം രാജൻ പറഞ്ഞു. രാജിവെച്ചതിലൂടെ ഊർജിത് പട്ടേൽ തന്റെ പ്രതിഷേധം വ്യക്തമാക്കി.

''അദ്ദേഹത്തിന്റെ പ്രസ്താവനയെ ബഹുമാനിക്കണം. ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ച കാരണങ്ങളെ കുറിച്ച് നമ്മൾ വിശദമായി തന്നെ ചിന്തിക്കണം. അതേസമയം, എല്ലാ ഇന്ത്യാക്കാരും വളരെ ആശങ്കപ്പെടേണ്ട വിഷമാണിത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നിലനിൽപ്പിനും ആർബിഐ വളരെ പ്രധാനപ്പെട്ടതാണ്'' രഘുറാം രാജൻ പറഞ്ഞു.രാജി വെളിവാക്കുന്നത് ആശങ്കാജനകമായ സാഹചര്യമാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവെച്ചിരിക്കുന്നത് ചില സാഹചര്യങ്ങളെ അവർക്ക് നേരിടാൻ കഴിയാതെ വന്നപ്പോഴാണ്. സർക്കാർ ആർബിഐയുടെ കാര്യങ്ങളിൽ ഇനി ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇതെല്ലാം കാണിക്കുന്നത്', രഘുറാം രാജൻ പറഞ്ഞു

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പട്ടേലിന്റെ വിശദീകരണം. 2019 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജിപ്രഖ്യാപനം. ആർബിഐ ഡെപ്യൂട്ടി ഗവർണർ ആയിരുന്ന ഊർജിത് പട്ടേൽ, 2016 സെപ്റ്റംബറിലാണ് ഗവർണർ സ്ഥാനത്തേക്ക് എത്തിയത്.

ഏറെ നാളായി ഊർജിത് പട്ടേലും കേന്ദ്രസർക്കാരും തമ്മിൽ ശീതസമരം നിലനിന്നിരുന്നു. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽ നിന്നും പണം ആവശ്യപ്പെട്ടതോടെയാണ് ആർബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മിലുള്ള തർക്കം രൂക്ഷമായത്. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരുന്നു. വായ്പ നൽകുന്നതിൽനിന്നു 11 ബാങ്കുകളെ ആർബിഐ തടഞ്ഞിരുന്നു. ഈ നിയന്ത്രണം മാറ്റണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള തർക്കം രൂക്ഷമായത്. തർക്ക പരിഹാരത്തിന് ഊർജിത് പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP