Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യപിച്ച് വീട്ടിലെത്തിയതിന് ശേഷം സഹോദരനുമായി തർക്കം; വഴക്ക് കലശലായതിന് പിന്നാലെ കത്തി വീശിയപ്പോൾ കൊണ്ടത് ജ്യേഷ്ഠന്റെ കഴുത്തിൽ; നെടുങ്കണ്ടത്ത് സഹോദരനെ ക്രൂരമായി കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മദ്യപിച്ച് വീട്ടിലെത്തിയതിന് ശേഷം സഹോദരനുമായി തർക്കം; വഴക്ക് കലശലായതിന് പിന്നാലെ കത്തി വീശിയപ്പോൾ കൊണ്ടത് ജ്യേഷ്ഠന്റെ കഴുത്തിൽ;  നെടുങ്കണ്ടത്ത് സഹോദരനെ ക്രൂരമായി കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

നെടുങ്കണ്ടം: മദ്യപിച്ചെത്തിയ ശേഷം മൂത്ത സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നെടുങ്കണ്ടം ബാലഗ്രാം ഗജേന്ദ്രപുരത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗജേന്ദ്രപുരം രാജേന്ദ്രവിലാസത്തിൽ വിഷ്ണു (27) ആണ് സഹോദരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ വിഷ്ണുവിന്റെ സഹോദരൻ വിബി(25)നെ കമ്പംമെട്ട് പൊലീസ് അറസ്റ്റുചെയ്തു.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രി വിബിൻ മദ്യപിച്ച് വീട്ടിലെത്തുകയും സഹോദരൻ വിഷ്ണുവുമായി വഴക്കിടുകയും ചെയ്തിരുന്നു. തർക്കം കടുത്തതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് വിബിൻ വിഷ്ണുവിന് നേരെ വീശി. ഇതിനിടെ വിഷ്ണുവിന്റെ കഴുത്തിന്റെ പ്രധാന ഞരമ്പുകളിലൊന്ന് മുറിഞ്ഞു. ഞായറാഴ്ച രാത്രി 10-നും 11-നുമിടയിലായിരുന്നു സംഭവം.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വിബിൻ ബഹളംവെക്കുന്നത് പതിവാണെന്ന് സമീപവാസികൾ പറയുന്നു. ഇതിനിടയിലാണ് വിഷ്ണുവിന്റെ കഴുത്തിലെ പ്രധാന ഞരമ്പിനു കുത്തേറ്റത്. കുത്തേറ്റയുടൻ വിഷ്ണു വീടിനുള്ളിൽനിന്ന് ഇറങ്ങിയോടി സമീപവാസിയുടെ വീട്ടിലെത്തി കതകിൽ തട്ടി. സമീപവാസിയോട് ആശുപത്രിയിലെത്തിക്കണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു. ഇതിനിടെ അമിതമായി രക്തംവാർന്ന വിഷ്ണു സമീപവാസിയുടെ വീടിനു മുൻപിൽ കുഴഞ്ഞുവീണു.

സമീപവാസിയുടെ നേതൃത്വത്തിൽ നാട്ടുകാർ വിഷ്ണുവിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. വീടിനു സമീപത്തുനിന്ന് വിബിനെ കമ്പംമെട്ട് പൊലീസ് പിടികൂടി. നെടുങ്കണ്ടം സിഐ. റെജി എം.കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴുത്തിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP