Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജ ലൈസൻസുകളെ ഓടിക്കാനുള്ള 'സാരഥി'യുടെ പടയോട്ടം ജനുവരി മുതൽ; ഏകീകൃത ലൈസൻസ് സംവിധാനത്തിനുള്ള കേന്ദ്ര സർക്കാർ പദ്ധതി സംസ്ഥാനത്തെ എല്ലാ ആർടി ഓഫീസുകളിലേക്കും; ജനങ്ങളിലേക്ക് ഇനിയെത്തുന്നത് കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള 'സ്മാർട്ട് ലൈസൻസുകൾ'; ആധാർ പോലെ തന്നെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനും സൗകര്യം

വ്യാജ ലൈസൻസുകളെ ഓടിക്കാനുള്ള 'സാരഥി'യുടെ പടയോട്ടം ജനുവരി മുതൽ; ഏകീകൃത ലൈസൻസ് സംവിധാനത്തിനുള്ള കേന്ദ്ര സർക്കാർ പദ്ധതി സംസ്ഥാനത്തെ എല്ലാ ആർടി ഓഫീസുകളിലേക്കും; ജനങ്ങളിലേക്ക് ഇനിയെത്തുന്നത് കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള 'സ്മാർട്ട് ലൈസൻസുകൾ'; ആധാർ പോലെ തന്നെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനും സൗകര്യം

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: വ്യാജ ലൈസൻസുകൾ ഇനി നിരത്തുകളിൽ വാഴില്ല. ഇത്തരത്തിലുള്ള ലൈസൻസുകൾക്ക് കൂടി കടിഞ്ഞാണിടുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ സാരഥി ഉടൻ പ്രവർത്തനം ആരംഭിച്ച് തുടങ്ങും. ഡ്രൈവിങ് ലൈസൻസിനെ ഏകീകൃത സംവിധാനത്തിൽ കൊണ്ടു വരുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് 'സാരഥി'. സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസുകളിലും ഇത് നടപ്പാക്കുന്നതിനുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

സംസ്ഥാനത്തെ 18 ആർ.ടി.ഒ. ഓഫീസുകളിലും ഇവയ്ക്ക് കീഴിലെ 61 സബ് ആർ.ടി.ഒ. ഓഫീസുകളിലും പുതിയ സോഫ്റ്റ്‌വേയർ സംവിധാനം ഒരുങ്ങിയിരിക്കുകയാണ്. ഇനി മുതൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള സ്മാർട്ട് ലൈസൻസുകളാകും ഇനി ലഭിക്കുക. 2019 ജനുവരി മുതൽ അപേക്ഷകർക്ക് ഇത് ലഭിച്ചു തുടങ്ങും. ഓൺലൈനായി ലൈസൻസിന് അപേക്ഷിക്കുമ്പോഴുള്ള ക്രമക്കേടുകൾ തടയാനും സുരക്ഷ ഉറപ്പാക്കി മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഏകീകൃത വെബ് അധിഷ്ടിത സോഫ്റ്റ്‌വേറായ 'സാരഥി' തയ്യാറാക്കിയത്.

സംസ്ഥാനത്തെ ആർ.ടി.ഒ. ഓഫീസുകളിൽ ഇത് ഉപയോഗിക്കുന്നവർക്കുള്ള പരിശീലനം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും. നിലവിൽ 'സ്മാർട്ട് മൂവ്' എന്ന സോഫ്റ്റ്‌വേർ വഴിയാണ് ലൈസൻസുകൾ നൽകിവരുന്നത്. ഈ സംവിധാനത്തിൽ ഒരു ഓഫീസിലെ രേഖകൾ മറ്റ് ഓഫീസുകളിൽ ലഭ്യമാകില്ല. കൂടാതെ ലൈസൻസ് മറ്റൊരിടത്തേക്ക് മാറ്റണമെങ്കിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. ഇതുവഴി വ്യാജ ലൈസൻസ് കണ്ടെത്തുന്നതിനും ഏറെ ബുദ്ധിമുട്ടാണ്.

എന്നാൽ, 'സാരഥി' വഴി നൽകുന്ന ഡ്രൈവിങ് ലൈസൻസുകൾക്ക് കേന്ദ്രീകൃത നമ്പർ സംവിധാനം ഉണ്ടാകും. ഇവ രാജ്യത്തെ എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും ലഭ്യമാകും. എവിടെനിന്ന് വേണമെങ്കിലും ലൈസൻസിന്റെ ആധികാരികത പരിശോധിക്കാം. ആധാർ പോലെ വെബ്സൈറ്റിൽ ലൈസൻസിന്റെ പകർപ്പും ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ ലൈസൻസ് എടുത്ത് മറ്റൊരിടത്തേയ്ക്ക് മാറ്റി ഉപയോഗിക്കുന്ന രീതി ഇതിലൂടെ തടയാനാവും.

പദ്ധതി നടപ്പായാൽ നിലവിലുള്ള ഡ്രൈവിങ് ലൈസൻസുകൾ ഘട്ടംഘട്ടമായി പുതിയസംവിധാനത്തിലേക്ക് മാറ്റിയെടുക്കേണ്ടിവരും. സ്മാർട്ട് കാർഡ് രൂപത്തിലാകും പുതിയ ലൈസൻസ്. കാർഡിൽ ക്യൂ .ആർ കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോലൈൻ, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേൺ തുടങ്ങി ആറ് സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. ക്യൂ.ആർ. കോഡ് സ്‌കാൻചെയ്താൽ ലൈസൻസിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും.'സാരഥി' വഴി ഒരിക്കൽ ലൈസൻസ് കൈപ്പറ്റിയാൽ പിന്നീട് ഓൺലൈൻവഴി തുടർകാര്യങ്ങൾ നടത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP