Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'അഗ്നി പരീക്ഷ'യിൽ ജ്വലിക്കുന്ന വിജയവുമായി ഇന്ത്യ; ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലായ അഗ്നി 5ന്റെ ഏഴാം പരീക്ഷണ വിക്ഷേപണം വിജയം; ചരിത്ര നിമിഷം കുറിച്ചത് തിങ്കളാഴ്‌ച്ച ബാലസോറിലെ ഡോ. അബ്ദുൽ കലാം ദ്വീപിൽ നിന്നും ; 5000കിമീ ദൂരപരിധിയിൽ ആക്രമണ ശേഷിയുള്ള മിസൈൽ ഉടൻ ഇന്ത്യൻ സേനയുടെ ഭാഗമാകുമെന്നും അധികൃതർ

'അഗ്നി പരീക്ഷ'യിൽ ജ്വലിക്കുന്ന വിജയവുമായി ഇന്ത്യ; ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലായ അഗ്നി 5ന്റെ ഏഴാം പരീക്ഷണ വിക്ഷേപണം വിജയം; ചരിത്ര നിമിഷം കുറിച്ചത് തിങ്കളാഴ്‌ച്ച ബാലസോറിലെ ഡോ. അബ്ദുൽ കലാം ദ്വീപിൽ നിന്നും ; 5000കിമീ ദൂരപരിധിയിൽ ആക്രമണ ശേഷിയുള്ള മിസൈൽ ഉടൻ ഇന്ത്യൻ സേനയുടെ ഭാഗമാകുമെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ബാലസോർ (ഒഡീഷ): രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് പുത്തൻ നാഴിക കല്ല് സൃഷ്ടിച്ച് ഇന്ത്യൻ ശാസ്ത്ര ലോകം. ഇന്ത്യ തദ്ദേശീയമായി സൃഷ്ടിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലായ അഗ്നി 5ന്റെ ഏഴാം പരീക്ഷണ വിക്ഷേപണവും വൻ വിജയമായിരിക്കുകയാണ്.  ബാലസോറിലെ ഡോ. അബ്ദുൽ കലാം ദ്വീപിൽ നിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു പരീക്ഷണം. ഇന്ത്യയ്ക്ക് നേരെ ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണികൾക്ക് പ്രതിരോധ കവചമെന്നവണ്ണം വികസിപ്പിച്ചെടുത്ത ഒന്നായിരുന്നു അഗ്നി മിസൈൽ.

ഇതോടെ രാജ്യത്തിന്റെ അതിർത്തികളിൽ അടക്കം അയൽ രാജ്യങ്ങൾ ജാഗ്രതയോടെ മാത്രമേ നീക്കങ്ങൾ നടത്തൂ എന്നാണ് നിഗമനം. ഇതു വരെ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക്ക് മിസൈലുകളിൽ അത്യാധുനിക സൗകര്യങ്ങളുള്ളതും ഏറ്റവുമധികം പ്രഹര ശേഷിയുള്ളതുമായ മിസൈലാണിത്. വിക്ഷേപണ വാഹനത്തിൽനിന്ന് പറന്നുയർന്ന മിസൈലിന്റെ യാത്രാപഥത്തിലെ വിവിധ അവസ്ഥകൾ റഡാർ സഹാത്തോടെ വിലയിരുത്തിയെന്നും പരീക്ഷണം വിജയകരമായിരുന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

5000 കിലോമീറ്റർ ദൂരപരിധിയിൽ ആണവായുധ ആക്രണമത്തിനു കഴിവുള്ളതാണ്, ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച ഈ മിസൈൽ. മിസൈലിന്റെ ആദ്യപരീക്ഷണം 2012 ഏപ്രിൽ 19നാണു നടന്നത്. മുൻപു നടത്തിയ 6 പരീക്ഷണങ്ങളും വിജയമായിരുന്നു. ഉപയോഗത്തിനു പൂർണ സജ്ജമായ 'അഗ്‌നി 5' താമസിയാതെ ഇന്ത്യൻ സേനയുടെ ഭാഗമാകും.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയുടെ സ്ട്രാറ്റജിക് കമാൻഡ് ഫോഴ്‌സാണ് അത്യാധുനിക സംവിധാനങ്ങൾ ഉള്ള മിസൈൽ വികസിപ്പിച്ചത്. അഗ്‌നി 5 മിസൈലിന്റെ വിജയകരമായ ഏഴാമത്തെ പരീക്ഷണമാണിത്. ചൈനയിലെ പ്രമുഖ നഗരങ്ങളായ ബെയ്ജിങ്, ഷാങ്ഹായ്, ഗുവാൻഷു എന്നിവ അഗ്‌നി 5 ന്റെ ദൂരപരിധിയിൽ വരുമെന്ന് പ്രതരോധമേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

ഏഷ്യൻ ഭൂഖണ്ഡം പൂർണമായും യൂറോപ്പ്, ആഫ്രിക്കൻ ഭൂഖണ്ഡങ്ങൾ ഭാഗികമായും ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലൻഡ്, മലേഷ്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറ്റലി എന്നീ രാജ്യങ്ങളും അഗ്‌നി 5ന്റെ പ്രഹര പരിധിയിൽ വരും. നിലവിൽ അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ്, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾക്കുമാത്രമേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുള്ളൂ. ഇനി ഈ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും.

റെയിൽ വാഹനത്തിലും പടുകൂറ്റൻ ട്രക്കിന്റെ ട്രെയിലറിൽ ഘടിപ്പിച്ചും അഗ്നി 5ന്റെ സ്ഥാനം മാറ്റാം. കനിസ്റ്ററിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുപോകുമ്പോൾ ശത്രു ഉപഗ്രഹങ്ങൾക്ക് ഇതിന്റെ സ്ഥാനം കണ്ടെത്താൻ കഴിയില്ല. ഇന്ത്യയിലെ എവിടെ നിന്ന് വിക്ഷേപിച്ചാലും ചൈനയുടെ ഏത് കോണിലും പറന്നെത്തും. 'ഫയർ ആൻഡ് ഫോർഗെറ്റ്' വിഭാഗത്തിൽപെട്ട അഗ്‌നി 5 ഒരിക്കൽ തൊടുത്തു കഴിഞ്ഞാൽ മിസൈൽവേധ മിസൈലുകൾ ഉപയോഗിച്ച് മാത്രമേ തടുക്കാനാകൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP