Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ തീരുമാനം; വാസസ്ഥലം നഷ്ടപ്പെട്ടവർക്ക് മൂന്നു മുതൽ അഞ്ചു സെന്റ് ഭൂമി വരെ വാങ്ങാൻ ആറു ലക്ഷം രൂപ; തുക നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്

പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ തീരുമാനം; വാസസ്ഥലം നഷ്ടപ്പെട്ടവർക്ക് മൂന്നു മുതൽ അഞ്ചു സെന്റ് ഭൂമി വരെ വാങ്ങാൻ ആറു ലക്ഷം രൂപ; തുക നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്

തിരുവനന്തപുരം: കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്കെല്ലാം ധനസഹായം നൽകാൻ സർക്കാർ തീരുമാനം. വാസസ്ഥലം നഷ്ടപ്പെട്ടവർക്ക് മൂന്നു മുതൽ അഞ്ചു സെന്റ് ഭൂമി വരെ വാങ്ങാനാണ് സർക്കാർ സഹായം നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആറു ലക്ഷം രൂപ വരെയാണ് ലഭിക്കുക. പ്രളയക്കെടുതിക്ക് ഇരയായവർക്ക് സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാരവും ഇതാണ്.

വീട്, ഭൂമി, മരണം, പരുക്ക്, ആശുപത്രി വാസം എന്നിവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന് വില്ലേജ് ഓഫിസർമാരെ സമീപിക്കണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു.

കൂടാതെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. പൂർണമായി തകർന്ന വീടുകൾക്ക് നാലു ലക്ഷം രൂപയും ഭാഗികമായി തകർന്ന വീടുകൾക്ക് 10,000 മുതൽ രണ്ടര ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നൽകും.

നഷ്ടപരിഹാരം (രൂപയിൽ)

വീടു തകർച്ച

60% മുതൽ 74% വരെ - 2.5 ലക്ഷം

30% മുതൽ 59% വരെ - 1.25 ലക്ഷം

16% മുതൽ 29% വരെ - 60,000

15 ശതമാനത്തിൽ താഴെ - 10,000

പരുക്കേറ്റവർ

40% മുതൽ 60% വരെ - 59,100

60 ശതമാനത്തിലധികം - 2 ലക്ഷം

ആശുപത്രിവാസം (ഒരാഴ്ചയിലേറെ) - 12,700

ആശുപത്രിവാസം (ഒരാഴ്ചയിൽതാഴെ) - 4,300

മൽസ്യത്തൊഴിലാളികൾ

പൂർണമായി തകർന്ന ബോട്ട് - 9,600

ഭാഗികമായി തകർന്ന ബോട്ട് - 4,100

പൂർണമായി തകർന്ന വല - 2,600

ഭാഗികമായി തകർന്ന വല - 2,100

ജീവനോപാധി നഷ്ടം

പശു, എരുമ (ഒരാൾക്ക് പരമാവധി 3) - 30,000

ചെമ്മരിയാട്, ആട്, പന്നി - 3,000

കാള (പരമാവധി 3) - 25,000

കന്നുകുട്ടി (പരമാവധി 3) - 25,000

കോഴി - 50 രൂപ വീതം (പരമാവധി 5000 രൂപ)

ക്യാംപുകളിലെ വലിയ മൃഗങ്ങൾക്ക്

കാലിത്തീറ്റ - ദിവസേന 70

ചെറിയ മൃഗങ്ങൾക്ക് - ദിവസേന 35

മീൻവളർത്തൽ കേന്ദ്രത്തിനു സബ്‌സിഡി - 8,200

കന്നുകാലി തൊഴുത്ത് - 2,100

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP