Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാടകക്കൊലയാളികൾക്കും കൊലപാതകം തൊഴിലാക്കിയവർക്കും ഇനി ശിക്ഷാ കാലയളവിൽ ഇളവ് ലഭിക്കില്ല; രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവർക്കും പ്രത്യേക ഇളവു നൽകുന്നത് തടഞ്ഞു; തടവുകാർക്ക് പ്രത്യേക ശിക്ഷയിളവ് നൽകുന്നത് സംബന്ധിച്ചുള്ള സർക്കാരിന്റെ പുതിയ മാനദണ്ഡങ്ങൾ ഇവയൊക്കെ

വാടകക്കൊലയാളികൾക്കും കൊലപാതകം തൊഴിലാക്കിയവർക്കും ഇനി ശിക്ഷാ കാലയളവിൽ ഇളവ് ലഭിക്കില്ല; രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവർക്കും പ്രത്യേക ഇളവു നൽകുന്നത് തടഞ്ഞു; തടവുകാർക്ക് പ്രത്യേക ശിക്ഷയിളവ് നൽകുന്നത് സംബന്ധിച്ചുള്ള സർക്കാരിന്റെ പുതിയ മാനദണ്ഡങ്ങൾ ഇവയൊക്കെ

തിരുവനന്തപുരം: തടവുകാർക്ക് പ്രത്യേക ശിക്ഷയിളവ് നൽകുന്നത് സംബന്ധിച്ചുള്ള പുതിയ മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി. ഇതനുസരിച്ച് വാടകക്കൊലയാളികൾക്കും കൊലപാതകം തൊഴിലാക്കിയവർക്കും ഇനി ശിക്ഷാ കാലയളവിൽ ഇളവ് ലഭിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ രാഷ്ട്രീയക്കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെ 14 വർഷം തടവ് പൂർത്തിയാകുംമുമ്പ് പ്രത്യേക ഇളവുനൽകി വിട്ടയക്കുന്നതും തടഞ്ഞിട്ടുണ്ട്.

പൊതുതാത്പര്യഹർജിയുടെ വിചാരണ വേളയിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതാബിശ്വാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭരണഘടനയുടെ അനുച്ഛേദം 161 പ്രകാരം ഗവർണർക്കുള്ള അധികാരമുപയോഗിച്ച് സ്വാതന്ത്ര്യദിനം, കേരളപ്പിറവി തുടങ്ങിയ വിശേഷാവസരങ്ങളിലാണ് തടവുകാർക്ക് ഇളവ് നൽകി മോചിപ്പിക്കുന്നത്. സർക്കാർ നൽകുന്ന ശുപാർശയനുസരിച്ചാകും ഗവർണറുടെ ഉത്തരവ്. പരമാവധി രണ്ടുവർഷത്തേക്കോ അല്ലെങ്കിൽ ശിക്ഷാ കാലാവധിയുടെ 50 ശതമാനമോ ഇതിൽ ഏതാണ് കുറവ് അത്രയും കാലത്തേക്കാവും ഇളവ് നൽകുകയെന്ന് ഉത്തരവിൽ പറയുന്നു.

തടവുകാരന്റെ ജയിലിലെ സ്വഭാവം, അയാളുടെ കുടുംബത്തിന്റെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം ഇതൊക്കെ പരിഗണിച്ചാവണം ഇനി ശിക്ഷാവിധിയിൽ ഇളവുകൾ നൽകേണ്ടത്. ബാഹ്യ പരിഗണനകൾ പാടില്ല. നിയമപരമായി അർഹരായ എല്ലാ തടവുകാരെയും ഇളവിന് പരിഗണിക്കണം. ഇക്കാര്യത്തിൽ പിന്നീട് ആക്ഷേപങ്ങൾ ഉണ്ടാകാൻ പാടില്ല. അതേസമയം
സിബിഐ.യോ മറ്റ് കേന്ദ്ര ഏജൻസിയോ അന്വേഷിച്ച കേസുകളാണെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി തേടണം. മാനദണ്ഡങ്ങൾക്കനുസരിച്ച് ഇളവിന് അർഹരായ തടവുകാരുടെ പട്ടിക ജയിൽ ഡി.ജി.പി. തയ്യാറാക്കി സമർപ്പിക്കുകയും വേണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

വാടകക്കൊലയാളികൾ, പ്രൊഫഷണൽ കൊലയാളികൾ, ജാതി, മത, സാമുദായിക കാരണങ്ങളാൽ കൊല നടത്തിയവർ, രാജ്യസുരക്ഷയ്ക്ക് എതിരായ കുറ്റകൃത്യങ്ങളിൽ ജീവപര്യന്തം തടവ് ലഭിച്ചവർ, കള്ളക്കടത്തിനിടെ കൊല നടത്തിയവർ, ജയിൽ ജീവനക്കാരെയോ ജയിൽ സന്ദർശകരെയോ ഡ്യൂട്ടിയിലുള്ള പൊതുസേവകരെയോ കൊലപ്പെടുത്തിയവർ, ലൈംഗിക അതിക്രമത്തെത്തുടർന്ന് സ്ത്രീകളും കുട്ടികളും മരിച്ച കേസിൽപ്പെട്ടവർ, സ്ത്രീകളെയും കുട്ടികളെയും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും കൊലപ്പെടുത്തിയവർ, എൻ.ഡി.പി.എസ്. കേസുകളിൽ ഉൾപ്പെട്ടവർ, മറ്റു സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർ, വിദേശികളായ കുറ്റവാളികൾ, ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, ശിക്ഷയിളവ് നൽകരുതെന്ന് കോടതി പ്രത്യേകം പറഞ്ഞവർ, കുട്ടികൾക്ക് എതിരായ പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ, രാഷ്ട്രീയക്കൊലപാതകങ്ങളിൽ ഉൾപ്പെട്ട് 14 വർഷത്തെ ശിക്ഷ പൂർത്തിയാക്കാത്തവർ തുടങ്ങിയവർക്കാണ് ഇളവിന് അർഹത നൽകേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP