Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുജൈറയിൽ നിന്നും വെറും രണ്ട് മണിക്കൂറിൽ മുംബൈയിലേക്ക് ട്രെയിനിൽ എത്താൻ പറ്റുന്ന കാലം ഉണ്ടാവുമോ ? കടലിനടിയിലൂടെ തുരങ്കം തീർത്ത് ഇന്ത്യാ-യുഎഇ ബന്ധം ഉറപ്പിക്കാനുള്ള അബുദാബി സർക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് ജീവൻവച്ചു തുടങ്ങി; പദ്ധതിയുടെ വീഡിയോ പ്ലാൻ വൈറലാകുമ്പോൾ

ഫുജൈറയിൽ നിന്നും വെറും രണ്ട് മണിക്കൂറിൽ മുംബൈയിലേക്ക് ട്രെയിനിൽ എത്താൻ പറ്റുന്ന കാലം ഉണ്ടാവുമോ ? കടലിനടിയിലൂടെ തുരങ്കം തീർത്ത് ഇന്ത്യാ-യുഎഇ ബന്ധം ഉറപ്പിക്കാനുള്ള അബുദാബി സർക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് ജീവൻവച്ചു തുടങ്ങി; പദ്ധതിയുടെ വീഡിയോ പ്ലാൻ വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ലോകത്തിന്റെ വ്യാപാര നഗരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന രണ്ടെണ്ണമാണ് ഫുജൈറയും മുംബൈയും. ഇന്ത്യാ യുഎഇ ബന്ധം ശക്തമാകുന്നുവെന്ന സൂചന നൽകിയാണ് ഫുജൈറയേയും മുംബൈയേയും ബന്ധിപ്പിക്കുന്ന റെയിൽപാത വരുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്. കടലിനടിയിലൂടെ നിർമ്മിക്കുന്ന റെയിൽപാത മാർഗം വെറും രണ്ട് മണിക്കൂർ കൊണ്ട് മുംബൈയിൽ നിന്നും ഫുജൈറയിലേക്ക് എത്താം. റെയിൽപാത വരുന്നതോടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധത്തിനും കൂടുതൽ ദൃഢത കൈവരുമെന്നാണ് റിപ്പോർട്ട്.

അബുദാബി മസ്ദർ സിറ്റിയിലെ നാഷനൽ അഡൈ്വസർ ബ്യൂറോ ഈ സ്വപ്നപാതയുടെ വീഡിയോ രൂപരേഖ തയാറാക്കി പുറത്ത് വിട്ടിരുന്നു. സമൂഹ മാധ്യമത്തിൽ വീഡിയോയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. സാങ്കേതിക വിവരങ്ങൾ ഉൾപ്പെടെയുള്ള വീഡിയോ കൂടുതൽ വിവരങ്ങളും സാധ്യതകളും പങ്കുവയ്ക്കുന്നുണ്ട്. മുംബൈ മുതൽ ഫുജൈറവരെയുള്ള 1,826 കിലോമീറ്റർ വരുന്ന പാത താണ്ടാൻ രണ്ടുമണിക്കൂറിൽ താഴെ മാത്രം മതിയാകും.

കോൺക്രീറ്റിൽ നിർമ്മിച്ച രണ്ടു കൂറ്റൻ ട്യൂബുകളിലാകും പാത. കടലിന്റെ അടിത്തട്ടിൽ പിടിപ്പിച്ച ഉരുക്കു കമ്പിയിലും ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പ്രത്യേക തട്ടുകളിലും ബന്ധിപ്പിച്ചായിരിക്കും കോൺക്രീറ്റ് പാത. ഈ തട്ടുകൾ തമ്മിൽ അകലമുള്ളതിനാൽ കപ്പൽഗതാഗതത്തിനു തടസ്സമുണ്ടാകില്ല. പാത വളരെ ആഴത്തിലായതിനാൽ ജലയാനങ്ങളെ ബാധിക്കില്ല. കാലാവസ്ഥാ മാറ്റങ്ങളോ കടൽ പ്രക്ഷുബ്ധമാകുന്നതോ ട്രെയിൻ ഗതാഗതത്തെ ബാധിക്കില്ല. കറാച്ചിയിലേക്കും മസ്‌കത്തിലേക്കും പാത നീട്ടാനാകുമെന്നും പഠനത്തിലുണ്ട്.

ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടുവരാനും തിരികെ എണ്ണ കൊണ്ടുപോകാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്. അബുദാബിയിൽ നടന്ന യുഎഇ-ഇന്ത്യ കോൺക്ലേവിൽ നാഷനൽ അഡൈ്വസർ ബ്യൂറോ ലിമിറ്റഡ് എംഡിയും ചീഫ് കൺസൽറ്റന്റുമായ അബ്ദുല്ല അൽ ഷേഹിയാണ് ഈ ആശയം മുന്നോട്ടുവച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP