Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേന്ദ്രസെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല; അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'മുഹമ്മദ്: മെസഞ്ചർ ഓഫ് ഗോഡ്' പ്രദർശനത്തിന് വിലക്ക്; എ ആർ റഹ്മാൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഇറാൻ ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിക്കുന്നത് രണ്ടാം തവണ

കേന്ദ്രസെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ല; അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'മുഹമ്മദ്: മെസഞ്ചർ ഓഫ് ഗോഡ്' പ്രദർശനത്തിന് വിലക്ക്; എ ആർ റഹ്മാൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഇറാൻ ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിക്കുന്നത് രണ്ടാം തവണ

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കി പ്രശസ്ത ഇറാൻ ചലച്ചിത്രകാരനായ മജിദ് മജീദി തയ്യാറാക്കിയ 'മുഹമ്മദ്: മെസഞ്ചർ ഓഫ് ഗോഡ്' കേന്ദ്ര സെൻസർബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിച്ചില്ല. ജൂറി ചെയർമാൻ കൂടിയായ മജീദ് മജീദിയുടെ ചിത്രം 

മേളയിലെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു. മേള തുടങ്ങും മുൻപുതന്നെ സെൻസർബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര അക്കാദമി സെൻസർബോർഡിനെ സമീപിക്കുകയും അവർ ആവശ്യപ്പെട്ടതനുസരിച്ച് ചിത്രത്തിന്റെ പൂർണ തിരക്കഥ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

സ്‌ക്രിപ്റ്റ് അയച്ചുകഴിഞ്ഞ് അനുമതി പ്രതീക്ഷിച്ച് 'മുഹമ്മദ്' പ്രദർശന ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച അന്തിമ തീരുമാനം അനുകൂലമാകും എന്നായിരുന്നു പ്രതീക്ഷ. അനുമതി ലഭിക്കാതായതോടെ ഇക്കാര്യമറിയിച്ച് അക്കാദമി പ്രേക്ഷകർക്ക് സന്ദേശം നൽകി. മേള തീരുംമുൻപ് അനുമതി ലഭിച്ചാൽ ഈ ചിത്രത്തിനായി പ്രത്യേക പ്രദർശനം ഒരുക്കുമെന്ന് അക്കാദമി അധികൃതർ പറഞ്ഞു. 2016-ലും ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചിരുന്നു.

ഇറാൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ബജറ്റിൽ തയാറാക്കിയ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ. റഹ്മാൻ ആണെന്ന പ്രത്യേകതയുമുണ്ട്.

തിങ്കളാഴ്ച നടന്ന മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദർശനത്തിൽ ഈജിപ്ഷ്യൻ ചിത്രം 'പോയിസണസ് റോസസ്' ഉൾപ്പെടെയുള്ളവ പ്രേക്ഷക പ്രീതി നേടി. ഡാർക്ക് റൂം, വിഡോ ഓഫ് സൈലൻസ്, ദി സൈലൻസ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ മത്സര ചിത്രങ്ങളടക്കം 64 ചിത്രങ്ങളുടെ പ്രദർശനമാണ് ഇന്നു നടക്കുന്നത്. ലോകസിനിമാ വിഭാഗത്തിലെ ഫോക്സ്ട്രോട്ട്, വുമൺ അറ്റ് വാർ, ക്രിസ്റ്റൽ സ്വാൻ എന്നിവയുൾപ്പെടെ 16 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നു നടക്കും. ജൂറി അംഗം അഡോൾഫോ അലിക്സ് ജൂനിയറിന്റെ ഫിലിപ്പൈൻ ചിത്രം ഡാർക്ക് ഈസ് ദ നൈറ്റും പ്രദർശനത്തിനുണ്ട്. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ വിനു എ.കെ.യുടെ ബിലാത്തിക്കുഴൽ, വിപിൻ വിജയുടെ പ്രതിഭാസം എന്നിവയുടെ ആദ്യ പ്രദർശനവുമുണ്ടാകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP