Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർബിഐ ഗവർണറുടെ രാജിക്ക് പിന്നാലെ സാമ്പത്തിക രംഗത്തെ ഞെട്ടിച്ച് ഒരു രാജി കൂടി; ട്വിറ്ററിലൂടെ രാജി അറിയിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം സുർജിത് ഭല്ല; സാമ്പത്തിക വിദഗ്ധരുടെ രാജിക്ക് പിന്നാലെ രൂപയുടേയും ഓഹരി വിപണിയുടേയും ഇടിവിൽ ആശങ്കപ്പെട്ട് രാജ്യം

ആർബിഐ ഗവർണറുടെ രാജിക്ക് പിന്നാലെ സാമ്പത്തിക രംഗത്തെ ഞെട്ടിച്ച് ഒരു രാജി കൂടി; ട്വിറ്ററിലൂടെ രാജി അറിയിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം സുർജിത് ഭല്ല; സാമ്പത്തിക വിദഗ്ധരുടെ രാജിക്ക് പിന്നാലെ രൂപയുടേയും ഓഹരി വിപണിയുടേയും ഇടിവിൽ ആശങ്കപ്പെട്ട് രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആർബിഐ ഗവർണർ ഊർജിത്ത് പട്ടേൽ രാജി വയ്ച്ചതിന് പിന്നാലെ ഇന്ത്യൻ സാമ്പത്തിക രംഗത്തെ ഞെട്ടിച്ച് മറ്റൊരു രാജി കൂടി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും സാമ്പത്തിക വിദഗ്ധനുമായ സുർജിത് ഭല്ലയാണ് രാജിവയ്ച്ചത്. ഈ മാസം ഒന്നിന് ഉപദേശക സമിതിയിലെ പാർട്ട് ടൈം അംഗത്വം രാജിവയച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചിരുന്നു.

സാമ്പത്തിക വിഷയങ്ങൾ അവലോകനം ചെയത് പ്രധാനമന്ത്രിക്ക് കൈമാറി ഉപദേശം നൽകുകയാണ് സാമ്പത്തിക ഉപദേശക സമിതിയുടെ ധർമം. റിസർവ് ബാങ്ക ഗവർണർ സഥാനത്തു നിന്ന ഉർജിത് പട്ടേൽ രാജിവെച്ച വാർത്തകൾ പുറത്തു വന്നതോടെയാണ തന്റെ രാജിയെ കുറിച്ച ഭല്ല വെളിപ്പെടുത്തിയത്.

സാമ്പത്തിക വിദഗ്ധരുടെ രാജിയും രൂപയുടെ വിലയിടിവും

രാജ്യത്തെ സാമ്പത്തിക രംഗത്തെ പ്രമുഖർ രാജിവച്ചൊഴിയുന്ന അവസരത്തിൽ രൂപയുടെ വില ഇടിഞ്ഞതും രാജ്യത്തെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

രൂപയുടെ മൂല്യത്തിൽ ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ വിനിമയ വിപണിയിൽ വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഡോളറിനെതിരെ 71.35 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡോളറിനെതിരെ 72.26 എന്ന താഴ്ന്ന നിലയിലാണ് ഇന്ത്യൻ നാണയം. ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം 72.46 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ പുറത്ത് വന്ന തെരഞ്ഞടുപ്പ് ഫല സൂചനകൾ ഇന്ത്യൻ നാണയത്തെ വലിയ തോതിൽ സമ്മർദ്ദത്തിലാക്കുന്നതായാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP