Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചത്തീസ് ഗഡിലെ ഭീകര തിരിച്ചടിയിലും ബിജെപിയുടെ മാനം കാത്ത് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മികച്ച വോട്ട് നില; ശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചിട്ടും രണ്ട് സംസ്ഥാനങ്ങളിലും ബിജെപി പിടിച്ചു നിന്നത് സെമി ഫൈനലിന്റെ ഫോട്ടോ ഫിനിഷ് തോൽവിയായി ഉയർത്തിക്കാട്ടും; മോദി തരംഗം അവസാനിച്ചില്ലെന്ന് സ്ഥാപിക്കാൻ ബിജെപി ഉയർത്തുക രണ്ട് സംസ്ഥാനങ്ങളിലേയും മാന്യമായ തോൽവിയെ തന്നെ

ചത്തീസ് ഗഡിലെ ഭീകര തിരിച്ചടിയിലും ബിജെപിയുടെ മാനം കാത്ത് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മികച്ച വോട്ട് നില; ശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചിട്ടും രണ്ട് സംസ്ഥാനങ്ങളിലും ബിജെപി പിടിച്ചു നിന്നത് സെമി ഫൈനലിന്റെ ഫോട്ടോ ഫിനിഷ് തോൽവിയായി ഉയർത്തിക്കാട്ടും; മോദി തരംഗം അവസാനിച്ചില്ലെന്ന് സ്ഥാപിക്കാൻ ബിജെപി ഉയർത്തുക രണ്ട് സംസ്ഥാനങ്ങളിലേയും മാന്യമായ തോൽവിയെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പോടെ മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും ബിജെപി ഭരണത്തിന് അവസാനം കുറിക്കുകയാണ്. ഇതിൽ രാജസ്ഥാനിൽ അതിശക്തമായിരുന്നു ഭരണവിരുദ്ധ വികാരം. മധ്യപ്രദേശിലും ബിജെപി തോറ്റ് തുന്നംപാടി. രാഹുൽ ഗാന്ധി ആത്മവിശ്വാസത്തോടെ കളം നിറഞ്ഞതായിരുന്നു ബിജെപിക്ക് തിരിച്ചടി നൽകിയത്.

എക്‌സിറ്റ് പോളിൽ ചത്തീസ് ഗഡിലും മധ്യപ്രദേശിലും ബിജെപിക്ക് അധികാരം നഷ്ടമാകുമെന്നും രാജസ്ഥാനിൽ തകർന്നടിയുമെന്നമായിരുന്നു പ്രവചനം. അതുകൊണ്ട് തന്നെ ഈ തിരിച്ചടിക്കിടയിലും ബിജെപിക്ക് ആശ്വസിക്കാൻ ഏറെ കാരണങ്ങളുണ്ട്. തോൽവിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും അടിത്തറ തകർന്നില്ലെന്ന് തെളിയിക്കുകയാണ് ബിജെപി. രാജസ്ഥാനിൽ വലിയ തിരിച്ചടിയുണ്ടായില്ലെന്നത് ബിജെപിക്ക് ആശ്വസിക്കാം. ഇത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണകരമായി മാറാൻ പോന്ന വസ്തുതയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ആഞ്ഞു വീശിയത് ഭരണവിരുദ്ധ വികാരമാണ്.

ചത്തീസ് ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനും ഇത് പ്രതിഫലിച്ചപ്പോൾ ബിജെപിക്ക് തിരിച്ചടിയുണ്ടായി. മിസോറാമിൽ കോൺഗ്രസും ഭരണവിരുദ്ധ വോട്ടുകളുടെ കരുത്തിൽ തകർന്നടിഞ്ഞു. മിസോറാമിൽ കോൺഗ്രസിന് കിട്ടിയത് വിരലിൽ എണ്ണാവുന്ന സീറ്റുകളാണ്. ഇവിടെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും തോൽവിയിലും ബിജെപി മാനം കാക്കുന്നത്. ചത്തീസ് ഗഡിൽ തീർത്തും അപ്രതീക്ഷിത തോൽവിയാണ് ബിജെപിക്കുണ്ടാകുന്നത്. എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും കനത്ത പരാജയം. രമൺ സിങ് എന്ന ജനകീയ മുഖത്തിനും ഭരണവിരുദ്ധ വികാരത്തെ മറികടക്കാനാകുന്നില്ല. അതുകൊണ്ട് കൂടിയാണ് ഈ ഡിസംബറിൽ തെലുങ്കാനയിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു താരമാകുന്നത്. ഭരണവിരുദ്ധ തരംഗത്തേയും കോൺഗ്രസ്-ടിഡിപി സഖ്യത്തേയും മറികടന്ന് കെ സി ആർ വിജയശ്രീലാളിതനാകുന്നു.

മധ്യപ്രദേശിൽ കോൺഗ്രസ് അതിശക്തമായി തിരിച്ചുവന്നു. ഇത് ബിജെപിക്ക് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള തിരിച്ചടിയാണ്. ഭരണവിരുദ്ധ വികാരമാണ് 15 കൊല്ലത്തെ ശിവരാജ് സിങ് ചൗഹാൻ ഭരണത്തിന് മധ്യപ്രദേശിൽ അവസാനമിട്ടത്. രാജസ്ഥാനിലും ബിജെപിക്ക് 40ൽ താഴെ സീറ്റേ കിട്ടൂവെന്നായിരുന്നു പ്രചരണങ്ങൾ. സംഘപരിവാറുകാർ പോലും വസുന്ധര രാജ സിന്ധ്യയുടെ ഭരണത്തിൽ അസംതൃപ്തരായിരുന്നു. എന്നാൽ അന്തിമ ഫലത്തിൽ അവിടെ നിന്നും ഏറെ മുന്നോട്ട് പോകാൻ ബിജെപിക്കായി. ഇതിനൊപ്പം വോട്ട് വിഹിതം 38 ശതമാനത്തിന് മുകളിൽ നിർത്താനും കഴിഞ്ഞു. ഭരണത്തിനെതിരായ വികാരം അലയടിക്കുമന്നുള്ളതു കൊണ്ട് രാജസ്ഥാനിൽ ആദ്യമേ ബിജെപി തോൽവി സമ്മതിച്ച മട്ടായിരുന്നു. കാര്യങ്ങളെല്ലാം വസുന്ധര ഒറ്റയ്ക്ക് തീരുമാനിക്കുകയും ചെയ്തു. ഇതിനിടെയിലും വോട്ട് ശതമാനത്തിൽ വലിയ കുറവ് വരാത്തത് ബിജെപിക്ക് ആശ്വാസമാണ്.

മധ്യപ്രദേശിൽ ഭരണം നഷ്ടപ്പെടുമ്പോഴും വോട്ട് ശതമാനത്തിൽ കോൺഗ്രസിനൊപ്പം പിടിച്ചു നിൽക്കാൻ ബിജെപിക്ക് കഴിയുന്നു. 41 ശതമാനത്തിന് മുകളിൽ പേർ ബിജെപിയെ പിന്തുണയ്ക്കുന്നു. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും പ്രകടനത്തോടെ ഹിന്ദി ബെൽറ്റിൽ തെറ്റ് തിരുത്തി ലോക്സഭയിൽ നേട്ടമുണ്ടാക്കാനാകുമെന്ന വാദം ബിജെപി ശക്തമാക്കും. ഭരണവിരുദ്ധ വികാരം ആളിക്കത്തുമ്പോഴും പിടിച്ചു നിൽക്കാനായത് മോദിയുടെ നേട്ടമായി ബിജെപി ദേശീയ നേതൃത്വവും ഉയർത്തിക്കാട്ടും. മോദി അധികാരത്തിലെത്തിയ ശേഷം പല തെരഞ്ഞെടുപ്പുകൾ നടന്നു. ആദ്യമായാണ് ബിജെപിക്ക് വലിയ തിരിച്ചടി നേരിടുന്നത്. ഇത് ബിജെപിയെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. അപ്പോഴും വോട്ട് ശതമാനത്തിലെ കണക്കുകൾ ഉയർത്തി പ്രതിരോധം തീർക്കും.

രാമക്ഷേത്ര നിർമ്മാണമെന്ന അജണ്ട ഹിന്ദി ബെൽറ്റിൽ വിജയിക്കാത്തതിന്റെ സൂചനയും തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ട്. മൃദു ഹിന്ദുത്വ നിലപാടിലേക്ക് കോൺഗ്രസ് മാറുന്നതും ആശങ്കയ്ക്ക് കാരണമാണ്. അതുകൊണ്ട് കൂടുതൽ കരുതലോടെ മുന്നോട്ട് പോകാനാകും ബിജെപി അധ്യക്ഷൻ അമിത് ഷാ ഇനി ശ്രമിക്കുക. 2019ൽ ഉത്തരേന്ത്യയിൽ ബിജെപിക്ക് വലിയ സീറ്റ് നഷ്ടം ലോക്സഭയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. പ്രതിപക്ഷം മഹാ സഖ്യത്തിലേക്ക് പോകുന്ന സാഹചര്യം സൃഷ്ടിക്കുന്നതാണ് ഇതിന് കാരണം. രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസ്‌പിയെ ഒപ്പം നിർത്തിയിരുന്നുവെങ്കിൽ ഇനിയും മുന്നേറാൻ കോൺഗ്രസിന് കഴിയുമായിരുന്നു. ഇത് മനസ്സിലാക്കിയുള്ള വിട്ടു വീഴ്ചകൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തും. ഇതെല്ലാം മനസ്സിലാക്കി തന്ത്രങ്ങൾ മെനായാൻ ബിജെപിയെ പ്രാപ്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

പെട്രോൾ വില വർധന, നോട്ട് നിരോധനം, കർഷകർക്ക് അനുകൂലമല്ലാത്ത നിലപാട്... ഇതെല്ലാം വിനയായെന്ന് ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടികളിൽ നിന്ന് ബിജെപിയും തിരിച്ചറിയുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ പറഞ്ഞത്. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയർത്തുമെന്നും 2019ൽ മോദി അതിശക്തനാകുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. ഈ ആത്മവിശ്വാസത്തിനേറ്റ ആദ്യപ്രഹരമാണ് ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലേയും തിരിച്ചടി. ഹിന്ദുത്വയും രാമക്ഷേത്രവും തുറുപ്പു ചീട്ടാക്കി ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ് എല്ലാത്തിനും കാരണമെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്.

ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ 15 വർഷത്തെ ഭരണത്തിൽ ഒട്ടനേകം ക്ഷേമ പദ്ധതികളാണ് ജനങ്ങളെ തേടിയെത്തിയത്. നവജാത ശിശുക്കൾ, വിദ്യാർത്ഥികൾ, പുതിയ സംരഭകർ, സ്ത്രീകൾ, കർഷകർ തുടങ്ങീ വിവിധ പ്രായ പരിധിയിലുള്ളവരെയും വിവിധ മേഖലകളിലുള്ളവരെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ശിവരാജ് സിങ് ചൗഹാൻ ക്ഷേമ പദ്ധതികളാവിഷ്‌കരിച്ചത്. പദ്ധതികളിലൂടെ മാമാജി പരിവേഷവും സംസ്ഥാനത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്ത്രീകളുടെയും കർഷകരുടെയും യുവജനതയുടെയും വോട്ടുകൾ ഒപ്പം കൊണ്ടു നടക്കുന്നതിൽ ശിവരാജ് സിങ് ചൗഹാന്റെ പദ്ധതികൾ വലിയ ഘടകമായിരുന്നു. എന്നിട്ടും ബിജെപിക്ക് മധ്യപ്രദേശിൽ കാലിടറി. ഇതിന് കാരണം ദേശീയ നേതൃത്വമാണെന്ന് മധ്യപ്രദേശിലെ ബിജെപിക്കാർ പറയുന്നുണ്ട്.

തലസ്ഥാനത്തേക്ക് നടന്ന ലക്ഷക്കണക്കിന് വരുന്ന കർഷകരുടെ മാർച്ചിൽ നിന്ന് ബിജെപി ഇനിയും പാഠം പഠിച്ചില്ലെങ്കിൽ 2019ലും കനത്ത തിരിച്ചടിയാകുമെന്നാണ് സെമി ഫൈനൽ ഫലം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP