Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി വരാൻ പോകുന്നത് 'മോദി' മുക്ത ഭാരതമെന്ന് ചെന്നിത്തല; തിരഞ്ഞെടുപ്പ് ഫലം വർഗ്ഗീയ ശക്തികൾക്കുള്ള താക്കീതെന്നും പ്രതിപക്ഷ നേതാവ്; ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി; തിരഞ്ഞെടുപ്പ് ഫലം അതിന്റെ തുടക്കമാണെന്നും മുൻ പ്രതിരോധ മന്ത്രി

ഇനി വരാൻ പോകുന്നത് 'മോദി' മുക്ത ഭാരതമെന്ന് ചെന്നിത്തല; തിരഞ്ഞെടുപ്പ് ഫലം വർഗ്ഗീയ ശക്തികൾക്കുള്ള താക്കീതെന്നും പ്രതിപക്ഷ നേതാവ്; ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി; തിരഞ്ഞെടുപ്പ് ഫലം അതിന്റെ തുടക്കമാണെന്നും മുൻ പ്രതിരോധ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തികൾക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും മോദി മുക്ത ഭാരതമാണ് ഇനി വരാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ബിജെപിയുടെ പതനം തുടങ്ങിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായ മുന്നേറ്റത്തിൽ പ്രതികരിക്കുകയായിരുന്നു ആന്റണി.

അതേസമയം ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മുന്മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി പ്രതികരിച്ചു. മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണിത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാര്തതിൽ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിർണ്ണയിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തമായ മത്സരം കാഴ്ചവച്ച കോൺഗ്രസ് ഛത്തീസ്‌ഗഡിൽ ഭരണം പിടിച്ചു. രാവിലെ എട്ട് മണിക്ക് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു.

രാജസ്ഥാനിൽ കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോൺഗ്രസിന് വലിയ മുന്നേറ്റം സാധ്യമായില്ല. അതേസമയം ഛത്തീസ്‌ഗഡിലെ പ്രവചനങ്ങൾ തെറ്റിച്ച് കോൺഗ്രസ് ഭൂരിപക്ഷം സ്വന്തമാക്കി. മധ്യപ്രദേശിൽ ആർക്കാണ് ഭരണം ലഭിക്കുകയെന്നത് ഇനിയും പറയാറായിട്ടില്ല.

2019 ലെ പൊതുതിരഞ്ഞെടുപ്പിലെ സഖ്യങ്ങളെയും മുന്നണികളെയും രൂപീകരിക്കുന്നതിൽ നിർണ്ണായക സ്വാധീനം ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് ഈ പഞ്ച സംസ്ഥാന തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP