Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം വർഗ്ഗീയമുക്തമായിക്കൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് സംവിധായകൻ എം എ നിഷാദ്; എഐടിയുസി പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു; കിത്താബുകൾ അടച്ചുവെക്കപ്പെടേണ്ടതല്ല;മതങ്ങളിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും സംവിധായകൻ

രാജ്യം വർഗ്ഗീയമുക്തമായിക്കൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് സംവിധായകൻ എം എ നിഷാദ്; എഐടിയുസി പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു; കിത്താബുകൾ അടച്ചുവെക്കപ്പെടേണ്ടതല്ല;മതങ്ങളിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും സംവിധായകൻ

രഞ്ജിത് ബാബു

കണ്ണൂർ: നമ്മുടെ രാജ്യം വർഗ്ഗീയമുക്തമായിക്കൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്ന് സംവിധായകൻ എം എ നിഷാദ് പറഞ്ഞു. എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എം സുജനപ്രിയൻ നഗറിൽ(കലക്ട്രേറ്റ് മൈതാനം) നടന്ന പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ൽ ഇന്ത്യയെ മതനിരപേക്ഷതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ആദ്യപടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നറിയപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലം.

രാജ്യത്ത് ജീവിതം വഴിമുട്ടിയ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ച ഇടതുപക്ഷത്തിന്റെ കൂടി വിജയമാണ് ബിജെപിക്ക് നേരിട്ട കനത്ത പരാജയം. ശതകോടീശ്വരന്റെ മകളുടെ ആർഭാടവിവാഹത്തിന്റെ പൊടിപ്പും തൊങ്ങലും വെച്ച കഥകൾക്ക് അച്ചുനിരത്തുന്ന മാധ്യമഭീമന്മാർ കർഷകരുടെ പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് അൽപ്പസമയം നൽകിയിരുന്നുവെങ്കിൽ ഇവിടെ കർഷകർ ദുരിതക്കയത്തിലാകില്ലായിരുന്നു. സമൂഹത്തിലെ മറ്റെല്ലാവരെയും പോലെ കലാകാരന്മാർക്കും സാമൂഹ്യപ്രതിബദ്ധത ആവശ്യമാണ്.

സംഘപരിവാറിന്റെ തിട്ടൂരങ്ങൾക്ക് അനുസരിച്ച് തൂലിക ചലിപ്പിക്കേണ്ടി വരുന്ന വർത്തമാനകാല സാഹചര്യത്തിൽ നിന്ന് ഒരു മുന്നേറ്റം ആവശ്യമാണ്. കലാകാരന്മാർ അനീതിക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടിരിക്കണം. കിത്താബുകൾ അടച്ചുവെക്കപ്പെടേണ്ടതല്ല. മതങ്ങളിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കണം. അങ്ങനെ അനീതികൾക്കെതിരെ ശബ്ദമുയർത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്ന് എം എ നിഷാദ് പറഞ്ഞു. ചടങ്ങിൽ ബാലതാരത്തിനുള്ള സംസ്ഥാന സിനിമാ അവാർഡ് നേടിയ അഭിനന്ദ്, സിനിമാതാരങ്ങളായ നിഹാരിക എസ് മോഹൻ, മാളവിക നാരായണൻ, പ്രശസ്ത നർത്തകി നയൻതാര മഹാദേവൻ എന്നിവരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു.

എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ തയ്യാറാക്കിയ പി വിജീഷ്, പോസ്റ്റർ തയ്യാറാക്കിയ പ്രശാന്ത്, സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഭക്ഷണം തയ്യാറാക്കിയ പാനൂർ സ്വദേശി ചന്ദ്രൻ എന്നിവർക്കും ഉപഹാരം നൽകി.സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ബികെഎംയു ദേശീയ പ്രസിഡന്റ് കെ ഇ ഇസ്മയിൽ, അഡ്വ. പി സന്തോഷ്‌കുമാർ, സി പി സന്തോഷ്‌കുമാർ, സി പി ഷൈജൻ തുടങ്ങിയവരും സംബന്ധിച്ചു. ചടങ്ങിൽ വെള്ളോറ രാജൻ അധ്യക്ഷനായി. വി ഷാജി സ്വാഗതവും കെ വി രജീഷ് നന്ദിയും പറഞ്ഞു. തുടർന്ന് പൂരക്കളിയും മാക്ട കണ്ണൂർ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP