Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ സഹപ്രവർത്തകനുമായി ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന സംശയത്തിന് പിന്നാലെ സ്ത്രീകളെ കൊല്ലുന്നത് പതിവാക്കി; എട്ട് വർഷത്തിനിടെ 78 സ്ത്രീകളെ ക്രൂരമായി കൊന്ന റഷ്യൻ പൊലീസുകാരന് ജീവപര്യന്തം; 1992ൽ 'കൊലപാതകം ആരംഭിച്ച' ഉദ്യോഗസ്ഥൻ പിടിയിലാകുന്നത് 26 വർഷങ്ങൾക്ക് ശേഷം; പ്രതിയുടെ ഇരകളിൽ കൂടുതലും ചെറുപ്പക്കാരികൾ

തന്റെ സഹപ്രവർത്തകനുമായി ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന സംശയത്തിന് പിന്നാലെ സ്ത്രീകളെ കൊല്ലുന്നത് പതിവാക്കി; എട്ട് വർഷത്തിനിടെ 78 സ്ത്രീകളെ ക്രൂരമായി കൊന്ന റഷ്യൻ പൊലീസുകാരന് ജീവപര്യന്തം; 1992ൽ 'കൊലപാതകം ആരംഭിച്ച' ഉദ്യോഗസ്ഥൻ പിടിയിലാകുന്നത് 26 വർഷങ്ങൾക്ക് ശേഷം; പ്രതിയുടെ ഇരകളിൽ കൂടുതലും ചെറുപ്പക്കാരികൾ

മറുനാടൻ ഡെസ്‌ക്‌

സൈബീരിയ: ഭാര്യയോടുള്ള പക പൊലീസ് ഉദ്യോഗസ്ഥനെ കൊലപാതകിയാക്കി. എന്നാൽ അത്ഭുതപ്പെടുത്തുന്ന സംഗതി അതല്ല 1992ൽ ആരംഭിച്ച കൊലപാതക പരമ്പര നീണ്ടത് 2010 വരെയായിരുന്നു എന്നുള്ളതാണ്. മാത്രമല്ല 78 പേരെയാണ് ഇദ്ദേഹം ഇത്തരത്തിൽ കൊലപ്പെടുത്തിയത്. റഷ്യൻ പൊലീസ് ഉദ്യോഗസ്ഥനായ മിഖായേൽ പോപ്‌കോവാണ് ഭാര്യയോടുള്ള പക മൂലം സീരിയൽ കില്ലറായി മാറിയത്. ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.

സൈബീരിയയിലെ കോടതിയാണ് മിഖായേലിന് ശിക്ഷ വിധിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഇർകുട്‌സ്‌കിലെ പൊലീസുകാരനായ പോപ്‌കോവ് വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമാണ്. ഭാര്യയ്ക്കു മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണു സ്ത്രീകളെ കൊല്ലുന്നതിലേക്ക് ഇയാളെ നയിച്ചത്. ഭാര്യയും പൊലീസ് ഡിപ്പാർട്‌മെന്റിൽത്തന്നെയാണു പ്രവർത്തിച്ചിരുന്നത്.

ഇയാളിൽ നിന്ന് രക്ഷപ്പെടുന്ന ഇരകളിൽ നിന്നുള്ള വിവരങ്ങളും മറ്റുമായി വിശദമായ അന്വേഷണം നടത്തിയെങ്കിലും രണ്ടു ദശകത്തോളം പോപ്‌കോവ് പൊലീസിനെ കബളിപ്പിച്ചു നടന്നു. എന്നാൽ എല്ലാ പരമ്പരക്കൊലയാളികൾക്കും പറ്റുന്ന പറ്റുന്ന അബദ്ധം പോപ്‌കോവിനും പറ്റി. തുടർക്കൊലപാതകങ്ങളിൽ പൊലീസ് ചില സമാനതകൾ കണ്ടെത്തി. നിയമപാലകർ ഉപയോഗിക്കുന്ന തരത്തിലുള്ള ഓഫ് റോഡ് വാഹനത്തിന്റെ ടയർപാടുകൾ കുറ്റകൃത്യം നടന്നിടത്തെല്ലാം ഒരുപോലെ കണ്ടെത്തിയതു വഴിത്തിരിവായി. തുടർന്ന് 2012 ൽ, ഇർകുട്‌സ്‌ക് പൊലീസിൽ നിലവിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ നിരവധിപ്പേരെ ചോദ്യം ചെയ്തു.

പലരുടേയും ഡിഎൻഎ പരിശോധനകൾ നടത്തി. ഒടുവിൽ അതേവർഷം തന്നെ പോപ്‌കോവിനെ പിടികൂടുകയും ചെയ്തു. പോപ്‌കോവിന്റെ ഇരകളിൽ കൂടുതലും വേശ്യകളോ കുടിച്ചു ബോധം കെട്ട നിലയിൽ നടന്ന ചെറുപ്പക്കാരികളോ ആയിരുന്നു. മിക്കവരുടെയും പ്രായം 17 നും 50 നും ഇടയിലാണ്. കൊലപാതകത്തിന് ഉപയോഗിക്കുന്ന കത്തി, കോടാലി തുടങ്ങിയവ താൻ ജോലി ചെയ്ത സ്റ്റേഷനിലെ 'തെളിവു ശേഖരണ' വിഭാഗത്തിൽ നിന്നാണ് ഇയാൾ എടുത്തിരുന്നത്. കൊലപാതക ശേഷം ആയുധങ്ങളിൽ നിന്ന് വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ മായ്ച്ച് കൊലപാതക സ്ഥലത്തു ഉപേക്ഷിക്കുമായിരുന്നു. ഇതേ തെളിവുകൾ തന്നെയാണ് അയാളെ കുടുക്കിയതും.

ഭൂരിഭാഗം സ്ത്രീകളെയും ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. രാത്രിയിൽ പൊലീസ് വേഷത്തിൽ കാറിൽ സ്ത്രീകൾക്കടുത്തെത്തുന്ന പോപ്‌കോവ് സൗജന്യ യാത്ര വാഗ്ദാനം ചെയ്യും. ഇങ്ങനെ കയറുന്ന സ്ത്രീകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി. കത്തിയും, കോടാലിയും പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലപാതകം.

കൊലപാതകം നടത്തുന്ന രീതി പൊലീസിന് മിഖായേൽ ഡമ്മി ഉപയോഗിച്ച് കാണിച്ചുകൊടുക്കുകയുണ്ടായി. ഇരകളെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വികൃതമാക്കുന്നതും ഇയാളുടെ രീതിയാണ്. 56 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ കോടതി ശിക്ഷിച്ചത്. 22 സ്ത്രീകളെ കൊന്ന കേസിൽ ഇയാളെ നേരത്തെ തന്നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP