Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി; രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണ്'; യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ നാവുപിഴ ആഘോഷമാക്കി സൈബർ ലോകം: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണാം..

രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി; രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണ്'; യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ നാവുപിഴ ആഘോഷമാക്കി സൈബർ ലോകം: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെ നാവു പിഴകൾ സൈബർ ലോകത്തിന് പലപ്പോഴും ആഘോഷമാകാറുണ്ട്. ഇ പി ജയരാജൻ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളി ആക്കിയപ്പോൾ സൈബർ ലോകം വലിയ തോതിൽ ആഘോഷമാക്കി. ഇതിന് ശേഷം കുമ്മനം രാജശേഖരനായിരുന്നു ട്രോളന്മാരുടെ പ്രധാന ഇര. അദ്ദേഹത്തെ നിരന്തരം ട്രോളിയപ്പോൾ സഹാതാപം പോലും അദ്ദേഹത്തിനുണ്ടായി. ഇപ്പോൾ സൈബർ ലോകത്തെ ട്രോളുകളുടെ ഇരയായിരിക്കുന്നത് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ്.

അണികളെ ആവേശത്തിലാക്കാനുള്ള പ്രസംഗം നടത്തിയാതാണ് പി കെ ഫിറോസിന് പണികിട്ടാൻ കാരണം. ആവേശം അതിരുകടന്നപ്പോൾ നാവു പിഴച്ചതോടെ ട്രോൾ പ്രവ്ഹമാണ്. എന്നാൽ ചിരിത്ര സംഭവങ്ങൾ വളച്ചൊടിച്ച് വസ്തുതവിരുദ്ധമായി ഒരു യുവനേതാവ് ആത്മവിശ്വാസത്തോടെ പ്രസംഗിക്കുന്ന വീഡിയോയാണ് ഒരേപോലെ ചിരിയും ഞെട്ടലും ഉണ്ടാക്കുന്നത്. മുസ്ലിം ലീഗിന്റെ യുവനേതാവ് പികെ ഫിറോസിന്റെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

യൂത്ത് ലീഗിന്റെ ഒരു പൊതു പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ചരിത്ര വിഡ്ഢിത്തങ്ങൾ ആവേശത്തോടെ വിളിച്ചു പറയുന്ന ഫിറോസിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

''നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുൽ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛൻ ആർഎസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ആർഎസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകൾ കേട്ട് വളർന്ന രാഹുലിനെയല്ലാതെ നമ്മൾ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരൻ, അതാണ് രാഹുൽ ഗാന്ധി'', ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം.

വമ്പിച്ച കരഘോഷത്തോട് കൂടിയാണ് ഫിറോസിന്റെ പ്രസംഗം സദസ്സിലുള്ളവർ സ്വീകരിച്ചത്. അതേസമയം രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരിൽ വച്ചാണ്. ഇന്ദിര ഗാന്ധി ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും. എന്നാൽ, ഫിറോസ് മനസിൽ ഉദ്ദേശിച്ചത് നാവിൽ വരാത്തതാണ് ട്രോളിംഗിന് ഇടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP