Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റേണൽ മാർക്കിന്റെ പേരിൽ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോൾ കളിപ്പിച്ച പെൺകുട്ടി കോർട്ടിൽ വീണ് മരിച്ച സംഭവം; മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു; ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ കൂട്ടാക്കിയില്ലെന്ന് സഹപാഠികൾ; ആർത്തവ കാലത്ത് പോലും ഇളവുകളില്ലെന്നും വിദ്യാർത്ഥിനികൾ; മഹിമ മരിച്ചത് രക്തസമ്മർദ്ദം അമിതമായി കുറഞ്ഞതിനെ തുടർന്ന്

ഇന്റേണൽ മാർക്കിന്റെ പേരിൽ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോൾ കളിപ്പിച്ച പെൺകുട്ടി കോർട്ടിൽ വീണ് മരിച്ച സംഭവം; മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു; ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ കൂട്ടാക്കിയില്ലെന്ന് സഹപാഠികൾ; ആർത്തവ കാലത്ത് പോലും ഇളവുകളില്ലെന്നും വിദ്യാർത്ഥിനികൾ; മഹിമ മരിച്ചത് രക്തസമ്മർദ്ദം അമിതമായി കുറഞ്ഞതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധം ശ്കതമാകുന്നു. രണ്ടും ദിവസമായി തുടരുന്ന സമരത്തിന് ശക്തനമായ പിന്തുണയാണ് ലഭിക്കുന്നത്. ഇന്റേണൽ മാർക്കിന്റെ പേരിൽ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോൾ കളിപ്പിച്ച പെൺകുട്ടി കോർട്ടിൽ വീണ് മരിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്.

തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജനാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ കൂട്ടാക്കിയില്ലെന്ന് സഹപാഠികൾ പറഞ്ഞു. സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ദിവസം ചെല്ലും തേറും ശക്തമാകുന്നു കാഴ്ചയാണ് ഉണ്ടാകുന്നത്. നീതി കിട്ടാതെ പിന്മാറില്ല എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

നാലായിരത്തോളം മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ തിങ്കളാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ഇന്റേണൽ മാർക്കിന്റെ പട്ടികയിൽ സർവ്വകലാശാല നിർദ്ദേശിക്കാത്ത കാര്യങ്ങളാണ് അധികൃതർ വിദ്യാർത്ഥികൾ മേൽ അടിച്ചേൽപിപ്പിച്ചിരുന്നത്. സ്പോർട്സ് ഫോറം എന്ന പേരിൽ കൊണ്ടുവന്ന പുതിയ ഇനമാണ് തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജിന്റെ ജീവൻ കവർന്നത്.

ഉച്ചയ്ക്ക് ശേഷം എല്ലാ വിദ്യാർത്ഥികളും നിർബന്ധപ്പൂർവ്വം കായികപരിശീലനം നടത്തണമെന്നായിരുന്നു പ്രിൻസിപ്പലിന്റെ ഉത്തരവ്. ഇതിൽ തുടക്കം മുതലെ വിദ്യാരപത്ഥികൾ എതിർപ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും അധികൃതർ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.

ഇതനുസരിച്ച് ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോൾ കളിക്കാനാണ് അധികൃതർ ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥി മഹിമ ജയരാജിനോട് ആവശ്യപ്പെട്ടത്. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ കൂട്ടാക്കിയില്ല. അതി ശക്തമായ ചൂടിനെ തുടർന്ന് രക്തസമ്മർദ്ദം അമിതമായി കുറഞ്ഞ പെൺകുട്ടി കോർട്ടിൽ തന്നെ വീണ് മരിക്കുകയായിരുന്നു.

എല്ലാ വിദ്യാർത്ഥികളോടും അധികൃതരുടെ സമീപനം സമാന രീതിയില്ലെന്നും ആർത്തവസമയത്ത് പോലും പെൺകുട്ടികൾക്ക് ഇളവുകൾ നൽകാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞ വിദ്യാർത്ഥികളോടും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പോലും സമാന രീതി തന്നെയാണ് പിന്തുടരുന്നതെന്നാണ് കുട്ടികൾ പറയുന്നത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിട്ടില്ല. കോളേജ് അധികൃതരും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇന്റേണൽ മാർക്കിന്റെ പേരിലെ നടപ്പാക്കിയ നിബന്ധനകൾ പിൻവലിക്കണമെന്നും ചൂണ്ടികാട്ടി ക്യാമ്പസിനകത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP