Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീടു വിവാദം; തരുൺ തേജ്പാലിന് പിന്നാലെ എം.ജെ അക്‌ബറിനെ പുറത്താക്കി എഡിറ്റേഴ്‌സ് ഗിൽഡ്; തീരുമാനം ഇന്ന് ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ; മാനനഷ്ടക്കേസിൽ കോടതി തീരുമാനമെടുക്കുന്നതുവരെ സസ്‌പെൻഷൻ തുടരും

മീടു വിവാദം; തരുൺ തേജ്പാലിന് പിന്നാലെ എം.ജെ അക്‌ബറിനെ പുറത്താക്കി എഡിറ്റേഴ്‌സ് ഗിൽഡ്; തീരുമാനം ഇന്ന് ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ; മാനനഷ്ടക്കേസിൽ കോടതി തീരുമാനമെടുക്കുന്നതുവരെ സസ്‌പെൻഷൻ തുടരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മീ ടൂ വിവാദത്തിൽ കുടുങ്ങിയ മുൻ കേന്ദ്രമന്ത്രിയും മാധ്യമ പ്രവർത്തകനുമായ എം.ജെ അക്‌ബറിനെ എഡിറ്റേഴ്‌സ് ഗിൽഡിൽ നിന്ന് സസ്‌പെൻഡ്‌ചെയ്തു. ബുധനാഴ്ച വൈകിട്ട് ചേർന്ന എഡിറ്റേഴ്സ് ഗിൽഡ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.മാനനഷ്ടക്കേസിൽ കോടതി തീരുമാനമെടുക്കുന്നതുവരെ അക്‌ബറിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ് യോഗത്തിൽ ഭൂരിഭാഗം ആളുകളും നിലപാടെടുത്തതെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് പത്രക്കുറിപ്പിൽ പറയുന്നു.

മീ ടൂ ആരോപണത്തെത്തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം അക്‌ബർ രാജിവെച്ചിരുന്നു. അക്‌ബറിന്റെ മുൻ സഹപ്രവർത്തക പ്രിയാ രമണിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ കോടതിയിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു. പിന്നാലെ സമ്മർദ്ദം ശക്തമായതോടെ കേന്ദ്രസഹമന്ത്രിസ്ഥാനം അക്‌ബർ രാജിവെയ്ക്കുകയായിരുന്നു.

വെളിപ്പെടുത്തൽ നടത്തിയ വനിതാ മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബർ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു.ഡൽഹി പട്യാല കോടതിയിലാണ് ഹർജി നൽകിയത്. മാനനഷ്ട കേസിനെ സത്യം കൊണ്ട് നേരിടുമെന്നും പ്രിയ രമണി അറിയിച്ചു.അക്‌ബറിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി അഞ്ച് വനിതാ മാധ്യമ പ്രവർത്തകരും നേരത്തെ വ്യക്തമാക്കി.
.
2007ൽ ഇന്റേൺഷിപ്പ് ചെയ്യുമ്പോൾ അക്‌ബർ ബലമായി ചുമ്പിച്ചുവെന്നായിരുന്നു വിദേശ മാധ്യമ പ്രവർത്തകയുടെ പരാതി.ഫ്രീലാൻസ് ജേണലിസ്റ്റ് കനിഹ ഗെലോട്ട്,ശുതാപ പോൾ തുടങ്ങിയവരും നിലപാടിൽ ഉറച്ച് നിൽക്കുന്നതായി അറിയിച്ചു.ആരോപണങ്ങൾ തള്ളിയ അക്‌ബറിന്റെ പ്രതികരണം ഞെട്ടിച്ചുവെന്നും അവർ വ്യക്താക്കിരിന്നു

അക്‌ബർ ഫയൽ ചെയ്ത മാനഷ്ടക്കേസിൽ കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെയാണ് എഡിറ്റേഴ്‌സ് ഗിൽഡിന്റെ തീരുമാനം വന്നത്. മുൻ തെഹൽക എഡിറ്റർ തരുൺ തേജ്പാലിനെതിരെയും എഡിറ്റേഴ്‌സ് ഗിൽഡ് സസ്‌പെൻഷൻ നടപടിയെടുത്തിട്ടുണ്ട്. പീഡനക്കേസിൽ തരുൺ തേജ്പാൽ ഇപ്പോൾ ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP