Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിതാ മതിൽസംഘടിപ്പിക്കരുത് എന്നാവശ്യപ്പെട്ട ചെന്നിത്തലയെ രക്ഷാധികാരിയാക്കി സർക്കാറിന്റെ പ്രതികാരം! പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ്; സർക്കാർ പണം ഉപയോഗിക്കില്ലെന്നും ജീവനക്കാരെ നിർബന്ധപൂർവം പങ്കെടുപ്പിക്കില്ലെന്നും പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്

വനിതാ മതിൽസംഘടിപ്പിക്കരുത് എന്നാവശ്യപ്പെട്ട ചെന്നിത്തലയെ രക്ഷാധികാരിയാക്കി സർക്കാറിന്റെ പ്രതികാരം! പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ്; സർക്കാർ പണം ഉപയോഗിക്കില്ലെന്നും ജീവനക്കാരെ നിർബന്ധപൂർവം പങ്കെടുപ്പിക്കില്ലെന്നും പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനിതാ മതിലിനെതിരെ തുടക്കം മുതൽ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മതിലിനെ രക്ഷാധികാരിയാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടമാണ് നടപടി കൈക്കൊണ്ടത്. ഹരിപ്പാട് എംഎൽഎ എന്ന നിലയിലാണ് നവോത്ഥാന മതിലിന്റെ രക്ഷാധികാരിയാക്കിയത്. ഈ തീരുമാനത്തിൽ ചെന്നിത്തല പ്രതിഷേധം അറിയിച്ചു. കെ സി വേണുഗോപാലിനെയും സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.

വനിതാ മതിലിനായി സർക്കാർ പണം മുടക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സർക്കാർ ജീവനക്കാരെ നിർബന്ധ പൂർവം പങ്കെടുപ്പിക്കില്ലെന്നും ഐസക്ക് വ്യക്തമാക്കി. സാമൂഹ്യ ബോധവും പ്രതിബന്ധതയുമുള്ള വനിതാ ജീവനക്കാർ പങ്കെടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അങ്ങനെയല്ല നിലപാടെങ്കിൽ പങ്കെടുക്കേണ്ടതില്ല. സാലറി ചലഞ്ച് വിഷയത്തിലെപ്പോലെ ആരോപണം ഉന്നയിക്കേണ്ടവർക്ക് തുടർന്നും ഉന്നയിക്കാം. അതിനെല്ലാം മറുപടി നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതിനിടെ വനിതാ മതിലിന് സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിൽനിന്നുള്ള പണവും ഉപയോഗിക്കാനുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. വനിതാ മതിലിനായി സർക്കാർ ഇറക്കിയ ഉത്തരവ് സാലറി ചലഞ്ചിനുള്ള ഉത്തരവിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് അദ്ദേഹം കത്തിൽ ആരോപിച്ചു.

നമ്മുടെ നാടിന്റെ നവോത്ഥാന മുന്നേറ്റത്തിൽ വലിയ സംഭാവനകൾ നൽകിയ വിഭാഗങ്ങളെ ഒഴിച്ച് നിർത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ച് വരുത്തി സംഘടിപ്പിക്കുന്ന വനിത മതിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ധം തകർക്കാൻ മാത്രമെ സഹായിക്കൂവെന്ന് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ സൂചിപ്പിക്കുന്നു.

മാത്രമല്ല ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 27 ന്റെ നഗ്‌നമായ ലംഘനവും,ഇന്ത്യയുടെ മതേതര മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളിയുമാണ് ഈ ഉത്തരവ് എന്ന് രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കി.ആർട്ടിക്കിൾ 27ൽസംസ്ഥാന ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെയോ, വിഭാഗങ്ങളുടെയോ പ്രചാരണ പരിപാടികൾക്ക് വേണ്ടി ഉപയോഗിക്കാൻ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുഖജനാവിലെ പണം രാജ്യത്തെ ഐക്യവും, അഖണ്ഡതയും, മത സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമെ ചെലവിടാവൂ എന്നും,വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന ഒരു കാര്യത്തിനും ചെലവിടാൻപാടില്ലന്നും സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 1 ന്സംഘടിപ്പിക്കുന്ന വനിത മതിൽ ഇടതു ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി മാത്രം സംഘടിപ്പിക്കുന്ന ഒന്നാണ്.ഇതിൽ പങ്കെടുക്കുന്നവരെല്ലാം ഇടതു മുന്നണിയിലെ വിവിധഘടകകക്ഷികളിൽഉള്ളവരുമാണ്. ഇതിനായി സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് പണം മുടക്കുന്നത് നീതികരിക്കാനാകില്ല.വനിതാ മതിലിനായി സർക്കാർ ഇറക്കിയ ഉത്തരവ് സാലറി ചലഞ്ചിനുള്ള ഉത്തരവിനെ അനുസ്മരിപ്പിക്കുന്നതാണ്. സർക്കാർ ജീവനക്കാർക്കിടിയിൽ വിഭാഗീയത വളർത്താൻ മാത്രം ഉപകരിച്ച ഈ ഉത്തരവ് സുപ്രിം കോടതിറദ്ദാക്കുകയും ചെയ്തിരുന്നു.

ഇതേ മാതൃകയിൽ കുടുംബ ശ്രീ പ്രവർത്തകർ, ആശാ വർക്കേഴ്സ,് തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്നവരെ നിർബന്ധമായുംമതിലിന്റെ ഭാഗമാക്കണമെന്നഉത്തരവാണ് സർക്കാർനൽകിയിരിക്കുന്നത്. ഇത് മനുഷ്യത്വ വിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമാണ്. മാത്രമല്ലമഹാപ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സംസ്ഥാനം കരകയറാൻ തുടങ്ങുന്ന ഈ സമയത്ത് ഇത്രയേറെ തുക ചിലവഴിച്ച് ഇങ്ങനെയൊരു മാമാങ്കം നടത്തുന്നത്ശരിയല്ലന്നും, അതു കൊണ്ട് ഈ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവിശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP