Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടക വനത്തിനുള്ളിൽ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് കാസർകോട് തയ്യേനി സ്വദേശി ജോർജ്; വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിറയൊഴിച്ചെന്ന് വിവരം

കർണാടക വനത്തിനുള്ളിൽ മലയാളി വെടിയേറ്റ് മരിച്ചു; മരിച്ചത് കാസർകോട് തയ്യേനി സ്വദേശി ജോർജ്; വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിറയൊഴിച്ചെന്ന് വിവരം

കാസർകോട്: കർണാടക വനാതിർത്തിയിൽ പെട്ട മുണ്ടറോട്ട് റേഞ്ചിലെ താന്നിത്തട്ടിൽ കാസർകോട് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഈസ്റ്റ് എളേരിയിലെ തയ്യേനി സ്വദേശി ജോർജ് (50) ആണ് വെടിയേറ്റ് മരിച്ചത്. പട്രോളിങ് നടത്തുകയായിരുന്ന കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെയാണ് ജോർജ് വെടിയേറ്റ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. നാലു പേരാണ് മൃഗവേട്ടക്കായി കർണാടക വനത്തിലേക്ക് പോയതെന്ന് പറയപ്പെടുന്നു. ഇതിൽ ഒരാളെകുറിച്ച് ഒരു വിവരവുമില്ല. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സോഫിയാണ് മരിച്ച ജോർജിന്റെ ഭാര്യ. മാതാവ്: മനിയക്കുട്ടി. മക്കൾ: ജോസഫ്, വർഗീസ്, തോമസ്. സഹോദരങ്ങൾ: ബേബി, മേരി, വത്സമ്മ, ജെയിംസ്, ജോൺ, ലൂയിസ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP