Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിട പറഞ്ഞത് 50 ലക്ഷം മലയാളികൾ എല്ലാ ആഴ്‌ച്ചയും ഒരു തവണയെങ്കിലും പാടുന്ന പാട്ടിന്റെ രചയിതാവ്; സിറോ മലബാർ കുർബാനയുടെ പ്രാരംഭ ഭാഗമായ 'അന്നാ പെസഹാ തിരുനാളിൽ' മുതൽ 'മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ' വരെ 3000ത്തോളം ഗാനങ്ങൾ എഴുതിയ ഫാ.ജി.ടി ഊന്നുകല്ലിന് ആദരാഞ്ജലികൾ അർപ്പിച്ച് വിശ്വാസ സമൂഹം

വിട പറഞ്ഞത് 50 ലക്ഷം മലയാളികൾ എല്ലാ ആഴ്‌ച്ചയും ഒരു തവണയെങ്കിലും പാടുന്ന പാട്ടിന്റെ രചയിതാവ്; സിറോ മലബാർ കുർബാനയുടെ പ്രാരംഭ ഭാഗമായ 'അന്നാ പെസഹാ തിരുനാളിൽ' മുതൽ 'മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ' വരെ 3000ത്തോളം ഗാനങ്ങൾ എഴുതിയ ഫാ.ജി.ടി ഊന്നുകല്ലിന് ആദരാഞ്ജലികൾ അർപ്പിച്ച് വിശ്വാസ സമൂഹം

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശേരി: ആത്മീയതയുടെ സുവർണ ശോഭ തുളുമ്പുന്ന ആരാധനാ ഗാനങ്ങൾ സഭയ്ക്കായി സമർപ്പിച്ച നല്ലയിടയന് കണ്ണീരോടെ വിട. സിറോ മലബാർ സഭയുടെ ആരാധനാക്രമ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച ഫാ.ജോർജ് ഊന്നുകല്ലിൽ (ഫാ.ജി.ടി. ഊന്നുകല്ലിൽ-81) ഇനി ഓർമ്മ. പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള വസതിയിൽ തിങ്കളാഴ്‌ച്ച രാവിലെ 8.30ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വം വഹിക്കും. 9.30ന് തടിയൂർ സെന്റ് ആന്റണീസ് പള്ളിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ സംസ്‌കാരം.

സഭയുടെ ആരാധനാ ക്രമത്തിന് നാഴികകല്ലായി മാറിയ സംഭാവനകൾ നൽകിയ ഇടയനെയാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. സിറോ മലബാർ സഭയുടെ കുർബാനയുടെ ആരംഭത്തിലുള്ള 'അന്നാ പെസഹാ തിരുനാളിൽ..' എന്നു തുടങ്ങുന്ന ഗാനം ഉൾപ്പെടെ 3000ൽ അധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. 1986 ൽ കോട്ടയത്തെത്തിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുനരുദ്ധരിച്ച റാസക്രമം അനുസരിച്ചു കുർബാന അർപ്പിച്ചു തുടങ്ങിയത് അന്നാ പെസഹാ തിരുനാളിൽ എന്ന ഗാനം ആലപിച്ചാണ്. കുർബാനയിൽ ആലപിക്കുന്ന 'മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ...' എന്നാ ഗാനവും രചിച്ചത് ഇദ്ദേഹമാണ്.

പൗരസ്ത്യ സഭകളുടെ ആരാധനാക്രമ പാരമ്പര്യം വീണ്ടെടുക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയ ഇദ്ദേഹം ഗ്രീക്ക് ഭാഷയിലുള്ള അഗസ്തിത്തോസ് ഗീതങ്ങൾ പരിഭാഷപ്പെടുത്തി. ആകാശവാണിയിൽ 25 വർഷത്തോളം സംഗീത പരിപാടി അവതരിപ്പിച്ചു. ജീവന്റെ നാഥനെ കാൽവരിക്കുന്നിൽ കുരിശിൽ തറച്ചതാരോ, പാരിജാത മലരേ തുടങ്ങിയവയാണ് പ്രധാന ഗാനങ്ങൾ. ചങ്ങനാശേരി അതിരൂപതാ മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ ആദ്യകാല പ്രബോധന സമിതി അംഗംമായിരുന്നു. അതിരൂപത മാർത്തോമ്മാ പുരസ്‌കാരം നൽകി ആദരിച്ചു 6 വർഷമായി ഇത്തിത്താനത്തെ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഊന്നുകല്ലിൽ ഒ.കെ.തോമസ്-മറിയാമ്മ ദമ്പതികളുടെ മകനായി 1937ലാണ് ജനനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP