Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുൽഖറും കീർത്തി സുരേഷും ഒന്നിച്ച മഹാനടി മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ; ഐഎംടിബി പുറത്ത് വിട്ട പട്ടികയിൽ മഹാനടി ഇടംപിടിച്ചത് നാലാമതായി; ഒപ്പം തമിഴ് ചിത്രങ്ങളായ 96 ഉം രാക്ഷസനും

ദുൽഖറും കീർത്തി സുരേഷും ഒന്നിച്ച മഹാനടി മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ; ഐഎംടിബി പുറത്ത് വിട്ട പട്ടികയിൽ മഹാനടി ഇടംപിടിച്ചത് നാലാമതായി; ഒപ്പം തമിഴ് ചിത്രങ്ങളായ 96 ഉം രാക്ഷസനും

2018-ലെ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക ഐഎംഡിബി പുറത്തു വിട്ടു. പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ദുൽഖറും കീർത്തിയും പ്രധാന വേഷത്തിലെത്തിയ മഹാനടിയും ഉണ്ടെന്നതാണ് മലയാളികൾക്കും അഭിമാനിക്കാവുന്ന ഒന്നാണ്.ആഗോള ചലച്ചിത്ര വെബ്‌സൈറ്റ് ആയ ഐഎംഡിബിയുടെ പ്രേക്ഷക വിലയിരുത്തലിലാണ് ചിത്രം നാലാം സ്ഥാനത്ത് ഇടംപിടിച്ചത്

പട്ടികയിൽ ആയുഷ്മാൻ ഖുരാന നായകനായ 'അന്ധാദൂൻ' ആണ് ഒന്നാമത്. പ്രേക്ഷക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഐഎംടിബി മികച്ച ചിത്രങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പത്തിൽ എത്രമാർക്ക് എന്ന വിധത്തിലാണ് പ്രേക്ഷക വിതരണം ഐഎംടിബി തേടിയത്.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് തമിഴ് ചിത്രമായ രാക്ഷസനാണ്. തമിഴിലെ മികച്ച ത്രില്ലറുകളിലൊന്ന് എന്ന വിശേഷണമാണ് രാം കുമാർ സംവിധാനം ചെയ്ത രാക്ഷസൻ എന്ന ചിത്രംത്തിന് പ്രേക്ഷകർ നൽകിയത്. വിഷ്ണു വിശാലായിരുന്നു ചിത്രത്തിൽ നായകൻ. ചിത്രത്തിൽ സൈക്കോ കില്ലർ ആയി എത്തിയ ശരവണനാണ് നായകനെക്കാളേറെ കൈയടി നേടിയത്.

വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 96 ആണ് പട്ടികയിൽ മൂന്നാമത്. സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം വൻവിജയമാണ് നേടിയത്. പലർക്കും ഈ ചിത്രം തങ്ങളുടെ ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു.

ദുൽഖർ നായകനായെത്തി തെലുങ്ക് ചിത്രം മഹാനടിയാണ് പട്ടികയിൽ നാലാമത്. തെലുങ്കു സിനിമാതാരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയിൽ കീർത്തി സുരേഷായിരുന്നു നായിക. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമായിരുന്നു് ചിത്രത്തിന് . സാമന്ത, വിജയ് ദേവേരക്കൊണ്ട എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.

ആയുഷ്മാൻ ഖുരാന തന്നെ നായകനായ 'ബധായി ഹോ' ആണ് അഞ്ചാം സ്ഥാനത്തുള്ളത്. അക്ഷയ് കുമാറിന്റെ 'പാഡ്മാൻ' ആണ് ആറാം സ്ഥാനത്ത്. രാംചരൺ നായകനായ തെലുങ്ക് ചിത്രം 'രംഗസ്ഥലം' ആണ് ഏഴാം സ്ഥാനത്ത്. എട്ടാം സ്ഥാനത്ത് ബോളിവുഡ് കോമഡി ഹൊറർ ചിത്രമായ 'സ്ത്രീ'യും ഒമ്പതാം സ്ഥാനത്ത് ആലിയ ഭട്ടിന്റെ റാസിയുംമാണ് ഉള്ളത്. രൺബീർ കപൂർ നായകനായ സഞ്ജുവാണ് പത്താം സ്ഥാനത്ത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP