Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ എണ്ണത്തിൽ കൊച്ചി മുന്നിൽ നിൽക്കുമ്പോൾ ഭയപ്പെടുത്തുന്ന മരണസംഖ്യയുമായി തിരുവനന്തപുരം; എട്ടു മാസത്തിനിടെയുണ്ടായ 25,628 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 2632 ജീവനുകൾ; അപകടങ്ങൾ വരുത്തുന്നതിൽ ഇരുചക്രവാഹനങ്ങളും സ്വകാര്യ ബസുകളും മുന്നിൽ; പത്തു വർഷത്തിനിടെ സ്വകാര്യ ബസുകൾ മൂലമുണ്ടായത് 55,217 അപകടങ്ങൾ !

സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ എണ്ണത്തിൽ കൊച്ചി മുന്നിൽ നിൽക്കുമ്പോൾ ഭയപ്പെടുത്തുന്ന മരണസംഖ്യയുമായി തിരുവനന്തപുരം; എട്ടു മാസത്തിനിടെയുണ്ടായ 25,628 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 2632 ജീവനുകൾ; അപകടങ്ങൾ വരുത്തുന്നതിൽ ഇരുചക്രവാഹനങ്ങളും സ്വകാര്യ ബസുകളും മുന്നിൽ; പത്തു വർഷത്തിനിടെ സ്വകാര്യ ബസുകൾ മൂലമുണ്ടായത് 55,217 അപകടങ്ങൾ !

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വാഹനങ്ങളുടേയും വാഹനാപകടങ്ങളുടേയും എണ്ണം വർധിച്ച് വരുമ്പോഴും ഭീതിപ്പെടുത്തുന്ന കണക്കുകൾ പുറത്ത് വിടാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാതെ സർക്കാർ. കഴിഞ്ഞ എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 25,628 വാഹനാപകടങ്ങൾ ഉണ്ടായെന്നും ഇതിൽ 2632 പേരുടെ ജീവൻ പൊലിഞ്ഞു എന്നുമുള്ള വാർത്ത ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. അതായത് പ്രതിദിനം സംസ്ഥാനത്ത് 11 ജീവനുകളാണ് അപകട പരമ്പരകളിൽ പൊലിയുന്നത്. ഏറ്റവും ജനത്തിരക്കേറിയ നഗരമായ കൊച്ചിയിലാണ് അപകടങ്ങൾ അധികവും നടക്കുന്നത്. എന്നാൽ മരണ നിരക്കിന്റെ കാര്യത്തിൽ തിരുവനന്തപുരമാണ് മുന്നിൽ.

കഴിഞ്ഞ എട്ടു മാസങ്ങളിൽ എറണാകുളത്ത് നടന്ന അപകടങ്ങളുടെ കണക്കും ഞെട്ടിക്കുന്നതാണ്. വെറും എട്ടു മാസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ 3707 അപകടങ്ങളാണുണ്ടായത്. 1448 എണ്ണം സിറ്റിയിലും 2259 എണ്ണം റൂറലിലും. രണ്ടിലുമായി 292 പേർ മരിച്ചു. തിരുവനന്തപുരം സിറ്റിയിൽ 123 റൂറലിൽ 213 എന്നിങ്ങനെ ആകെ 336 പേരാണ് ജില്ലയിൽ വാഹനാപകടങ്ങളിൽ മരിച്ചത്. ഇവിടെ 3664 അപകടങ്ങൾ നടന്നു. അപകടങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് തിരുവനന്തപുരം.

സംസ്ഥാനത്തെ അപകടങ്ങളുടെ പിന്നിൽ ഭൂരിഭാഗവും സ്വകാര്യ ബസുകളും ഇരുചക്ര വാഹനങ്ങളുമാണ്. സ്വകാര്യ ബസുകൾ മൂലം കഴിഞ്ഞ പത്തു വർഷത്തിനിടെ 55,217 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 7293 പോർക്കാണ് ജീവൻ പൊലിഞ്ഞത്. മത്സരയോട്ടമാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണം. കെ.എസ്.ആർ.ടി.സി. ബസുകളും ഒട്ടും പിന്നിലല്ല. 15,226 അപകടങ്ങളിൽ 2635 പേരാണ് മരിച്ചത്. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരുടെ എണ്ണവും കൂടുകയാണെന്ന് ഡ്രൈവർമാർക്കെതിരേ നടപടിയെടുത്ത കണക്കുകളിലെ വർധന സൂചിപ്പിക്കുന്നു. വാഹനാപകടങ്ങളും മരണവും കുറഞ്ഞ ജില്ല വയനാടാണ്. 388 അപകടങ്ങളും 32 മരണവുമാണ് വയനാട്ടിലുണ്ടായത്.

രാത്രിയാണ് വാഹനാപകടങ്ങൾ കൂടുതലെന്നാണ് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്ക്) അധികൃതർ പറയുന്നത്. 10 മുതൽ 15 ശതമാനം വാഹനങ്ങളേ രാത്രിയിൽ സഞ്ചരിക്കുന്നുള്ളൂ. എന്നാൽ, ഇവയുണ്ടാക്കുന്ന അപകടങ്ങളുടെ തോത് 25 ശതമാനത്തോളം വരുമെന്നാണ് പഠനങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ദിവസം ചെല്ലും തോറും അപകടം വർധിക്കുമ്പോഴും ഇവയുടെ എണ്ണം കുറയ്ക്കാനാകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

'വാഹനങ്ങളുടെ പെരുപ്പത്തിനൊപ്പം വീതിയേറിയ റോഡുണ്ടാക്കാൻ കഴിയുന്നില്ല. ബോധവത്കരണം അടക്കമുള്ള പല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം കുറയ്ക്കാനാകുന്നില്ല'- ഡോ. ബി.ജി. ശ്രീദേവി (ചീഫ് സയന്റിസ്റ്റ്, നാറ്റ്പാക്ക്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP