Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികൾക്കെതിരെ വൈദികർ ലൈംഗിക ചൂഷണം നടത്തിയെന്ന ആരോപണം വിവാദച്ചൂടിലേക്ക്; ഉപദേഷ്ടാക്കളുടെ സംഘത്തിലെ രണ്ട് കർദിനാൾമാരെ പുറത്താക്കി ഫ്രാൻസിസ് മാർപാപ്പ; 70 വർഷത്തിനിടെ ജർമ്മനിയിൽ പ്രായപൂർത്തിയാകാത്ത 3677 പേർ വൈദികരുടെ പീഡനത്തിനിരയായയെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതിച്ഛായ മങ്ങി കത്തോലിക്കാ സഭ

കുട്ടികൾക്കെതിരെ വൈദികർ ലൈംഗിക ചൂഷണം നടത്തിയെന്ന ആരോപണം വിവാദച്ചൂടിലേക്ക്; ഉപദേഷ്ടാക്കളുടെ സംഘത്തിലെ രണ്ട് കർദിനാൾമാരെ പുറത്താക്കി ഫ്രാൻസിസ് മാർപാപ്പ; 70 വർഷത്തിനിടെ ജർമ്മനിയിൽ പ്രായപൂർത്തിയാകാത്ത 3677 പേർ വൈദികരുടെ പീഡനത്തിനിരയായയെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതിച്ഛായ മങ്ങി കത്തോലിക്കാ സഭ

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ സിറ്റി : കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു എന്ന് കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് ആരോപണം നേരിടുന്ന കർദിനാൾമാർക്കെതിരെ നടപടയെടുത്ത് ഫ്രാൻസിസ് മാർപാപ്പ. ഇതിന്റെ ഭാഗമായി തന്റെ അടുത്ത ഉപദേഷ്ടാക്കളുടെ സംഘത്തിൽ നിന്നും കർദിനാൾമാരായ ജോർജ് പെൽ (ഓസ്‌ട്രേലിയ), ഫ്രാൻസിസ്‌കോ ജാവിയർ എർസുറിസ് (ചിലെ) എന്നീ കർദിനാൾമാരെയാണ് ഫ്രാൻസിസ് മാർപാപ്പ നീക്കം ചെയ്തത്. സി 9 എന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേഷ്ടാക്കളുടെ സംഘത്തെ വിളിക്കുന്നത്.

ഇതിൽ നിന്നും ഇവരെ പുറത്താക്കിയതിന് പിന്നാലെ സംഘം ഉടൻ തന്നെ പുനഃസംഘടിപ്പിച്ചേക്കുമെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു. സി-9 ൽ നിന്നു പുറത്തായെങ്കിലും കർദിനാൾ ജോർജ് പെൽ വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയിൽ തുടരും. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത് സംബന്ധിച്ച് ഈ വർഷം സെപ്റ്റംബറിൽ സി 9 മീറ്റിങ് വിളിച്ചിരുന്നു. എന്നാൽ പെല്ലും എറാസുറിസും ഇവർക്ക് മുൻപിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഒട്ടേറെ ലൈംഗികാരോപണങ്ങളാണ് കത്തോലിക്കാ സഭ നേരിടുന്നത്.

അമേരിക്ക, ജർമനി ചിലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വൈദികകർ ഉൾപ്പെട്ട പീഡനക്കേസുകൾ നിരവധിയാണ്. ലൈംഗിക പീഡനക്കേസുകൾ സഭയക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് സെപ്റ്റംബറിൽ അടിയന്തര സമ്മേളനം വിളിച്ച് ചേർക്കാൻ മാർപാപ്പ തീരുമാനിച്ചത്. കഴിഞ്ഞ 70 വർഷത്തിനിടെ ജർമനിയിൽ പ്രായപൂർത്തിയാകാത്ത 3677 പേർ വൈദികരുടെ പീഡനത്തിന് ഇരയായെന്നാണ് റിപ്പോർട്ട്. ഇതിൽ 1670 വൈദികരാണ് പ്രതിസ്ഥാനത്തുള്ളത്.

അമേരിക്കയിലെ പെൻസിൽവാനിയയിൽ 301 വൈദികർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. വാഷിങ്ടൺ കർദിനാൾ തിയോഡോർ മക്കാറികിനെതിരായ പരാതികളിൽ നടപടി വൈകിപ്പിച്ചെന്ന് ആരോപിച്ച് ഇറ്റാലിയൻ ആർച്ച് ബിഷപ് മാർപാപ്പയുടെ രാജി ആവശ്യപ്പെട്ടതും പ്രതിസന്ധി വർധിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP