Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണ്ണാടക വനത്തിൽ കയറിയ ജോർജ്ജിന്റെ മരണം നായാട്ടു സംഘത്തിന്റെ കുടിപ്പകയെന്ന നിഗമനത്തിൽ പൊലീസ്; ജോർജ്ജിന്റെ ശരീരത്തിൽ തറച്ച വെടിയുണ്ടകൾ നാടൻ തോക്കിലേത് തന്നെ; കൊലപാതകം കുടിപ്പകയെന്ന് തെളിയുന്നത് കർണ്ണാടക വനം വകുപ്പ് വെടിവെച്ചിട്ടില്ലെന്ന് ഉറപ്പിച്ചതോടെ

കർണ്ണാടക വനത്തിൽ കയറിയ ജോർജ്ജിന്റെ മരണം നായാട്ടു സംഘത്തിന്റെ കുടിപ്പകയെന്ന നിഗമനത്തിൽ പൊലീസ്; ജോർജ്ജിന്റെ ശരീരത്തിൽ തറച്ച വെടിയുണ്ടകൾ നാടൻ തോക്കിലേത് തന്നെ; കൊലപാതകം കുടിപ്പകയെന്ന് തെളിയുന്നത് കർണ്ണാടക വനം വകുപ്പ് വെടിവെച്ചിട്ടില്ലെന്ന് ഉറപ്പിച്ചതോടെ

രഞ്ജിത്ത് ബാബു

കാസർഗോഡ്: കർണ്ണാടക വനത്തിൽ മലയാളി നായാട്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പക മൂത്താണ് ഈസ്റ്റ് എളേരിയിലെ താനിക്കൽ ജോർജ്ജ് കൊല്ലപ്പെട്ടതെന്ന് സൂചന. കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഈസ്റ്റ് എളേരി , ചിറ്റാരിക്കാൽ, പുളിങ്ങോം എന്നിവിടങ്ങളിൽ നിന്നും കർണ്ണാടകത്തിലെ മുണ്ടറോട്ട് വനത്തിൽ കയറി നായാട്ട് നടത്തുന്നത് പതിവാണ്. കഴിഞ്ഞ ഒരു ദശ വർഷകാലത്തിനിടയിൽ ദുരൂഹ സാഹചര്യത്തിലും കർണ്ണാടക വനം വകുപ്പുകാരുടെ വെടിയേറ്റും കൊല്ലപ്പെട്ടിരുന്നു. പശ്ചിമഘട്ട മേഖലയിൽ കർണ്ണാടകത്തിന്റെ ഗ്രീൻ ബൽറ്റ് എന്ന് വിശേഷിപ്പിക്കുന്ന നിബിഡ വനമാണ് മുണ്ടറോട്ട്. ഇവിടെയെത്തുന്ന മലയാളി നായാട്ടു സംഘങ്ങൾ നായാട്ടിന്റെ മറവിൽ വ്യാജവാറ്റും വിൽപ്പനയുമെല്ലാം നടത്തി വരുന്നുണ്ടെന്ന് ' മറുനാടൻ മലയാളിയുടെ ' അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. 

ജോർജ്ജ് താനിക്കലിന്റെ മരണം നാടൻ തോക്കുകൊണ്ടാണെന്ന് ബാഗമണ്ഡലം പൊലീസ് വ്യക്തമാക്കി കഴിഞ്ഞു. കർണ്ണാടക വനം വകുപ്പ് അധികൃതരല്ല ജോർജ്ജിന് നേരെ വെടിയുതിർത്തതെന്ന് അറിയുന്നു. ജോർജ്ജിന്റെ ശരീരത്തിലെ മുറിവുകളുടെ ലക്ഷണം വനം വകുപ്പിന്റെ തോക്കിലെ നിറയല്ലെന്നും സ്ഥലത്തെത്തിയ ഉന്നത പൊലീസ് സംഘത്തിന്റെ പരിശോധനയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ജോർജ്ജിന്റെ കൂട്ടാളിയായ ചന്ദ്രനേയും അശോകനേയും ബാഗമണ്ഡലം പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വനാതിർത്തിയിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

ചൊവ്വാഴ്ച ഉച്ചയോടെ സുഹൃത്തുക്കളായ അശോകൻ, ചന്ദ്രൻ എന്നിവർക്കൊപ്പമായിരുന്നു ജോർജ്ജ് കർണാടക മുണ്ടറോട്ട് വനമേഖലയിൽ പോയത്. വൈകീട്ട് 4.30 ഓടെയാണ് ഇവർക്ക് നേരെ അജ്ഞാതരെന്ന് പറയുന്നവർ വെടിയുതിർത്തത്. ജോർജ്ജായിരുന്നു ഈ സംഘത്തിന്റെ മുന്നിൽ. പൊടുന്നനെ മൂന്ന് വെടി ഇവർക്കു നേരെ പാഞ്ഞു വന്നു. മുന്നിലായിരുന്ന ജോർജ്ജിന്റെ ശരീരത്തിൽ മൂന്നും തുളച്ചു കയറി. വലതുവശത്തെ നെഞ്ചിലും കൈയിലുമാണ് ജോർജ്ജിന് വെടിയേറ്റത്. കാട്ടു പന്നിയേയും മ്ലാവിനേയുമൊക്കെ വെടിവെക്കുന്ന നാടൻ തോക്കിലെ തിരയാണിതെന്ന് ബാഗമണ്ഡലം പൊലീസ് പറയുന്നു.

ഒരു തവണ കാഞ്ചി വലിച്ചാൽ മൂന്ന് തിരവരെ ഒരേ സമയം തൊടുത്തുവിടാവുന്ന തോക്കായിരുന്നു അത്. ജോർജ്ജ് നിലം പതിച്ചതോടെ കൂട്ടാളികളായ ചന്ദ്രനും അശോകനും വനത്തിൽ നിന്നും ഓടി ചിറ്റാരിക്കലെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ കർണ്ണാടക വനം വകുപ്പുമായും ബാഗമണ്ഡലം പൊലീസുമായും ബന്ധപ്പെട്ടു. ആദ്യം കർണ്ണാടക വനം വകുപ്പുകാരാണ് തങ്ങൾക്കു നേരെ വെടിയുതിർത്തതെന്ന് രക്ഷപ്പെട്ടവർ ധരിപ്പിച്ചിരുന്നു. എന്നാൽ നിബിഢ വനത്തിൽ രാത്രി പ്രവേശിക്കാൻ കർണ്ണാടക വനം വകുപ്പ് അധികാരികൾ അനുവദിച്ചില്ല. തുടർന്ന് ഇന്നലെ രാവിലെ ചന്ദ്രനേയും അശോകനേയും കൂട്ടി നിബിഢ വനത്തിലെത്തിയപ്പോൾ ജോർജ്ജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP