Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിൻസു പീഡിപ്പിച്ച പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ പുറത്തായതായി സൂചന; പെൺകുട്ടികളെയും യുവതികളെയും നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് രസിച്ച ജിൻസു ആ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതായും റിപ്പോർട്ട്; ജിൻസുവിന്റെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും പൊലീസ് വീണ്ടും പരിശോധിക്കും

ജിൻസു പീഡിപ്പിച്ച പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ പുറത്തായതായി സൂചന; പെൺകുട്ടികളെയും യുവതികളെയും നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് രസിച്ച ജിൻസു ആ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതായും റിപ്പോർട്ട്; ജിൻസുവിന്റെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും പൊലീസ് വീണ്ടും പരിശോധിക്കും

മറുനാടൻ ഡസ്‌ക്‌

കോട്ടയം: ഫേസ്‌ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കടുത്തുരുത്തിക്കാരൻ ജിൻസു ആ ദൃശ്യങ്ങൾ പുറത്തു വിട്ടതായും സൂചന. പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇയാൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതായാണ് പൊലീസ് സംശയിക്കുത്. ഇതേ തുടർന്ന് കല്ലറ പെരുന്തുരുത്ത് ജിൻസുവിന്റെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും പൊലീസ് വീണ്ടും പരിശോധിക്കും.

24കാരനായ ജിൻസുവിന്റെ മൊബൈലിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നുമായി മുപ്പതിലധികം പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെയും യുവതികളുടെയും നാല്പതോളം നഗ്‌നചിത്രങ്ങൾ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഈ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാൾ സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തതായാണ്് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ജിൻസുവുമായി പ്രണയത്തിലകപ്പെട്ട പെൺകുട്ടികളും യുവതികളും പേടിയിലാണ്.

ഇതിനിടെ ഇന്നലെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ ജിൻസുവിനെ ഇന്ന് തെളിവെടുപ്പിനായി പല സ്ഥലങ്ങളിലേക്കും കൊണ്ടുപോവും. കൂടാതെ വിശദമായചോദ്യം ചെയ്യലിന് വിധേയമാക്കും. നഗ്‌നഫോട്ടോകളും വീഡിയോകളും മറ്റാർക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോയെന്നാവും പ്രധാനമായും പൊലീസ് ആരായുക. ഫേസ്‌ബുക്കിലൂടെ പൺകുട്ടികളെ വലയിലാക്കിയ ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയിരുന്ന ജിൻസു പലപ്പോഴും പെൺകുട്ടികളുടെ വീട്ടിൽ രാത്രി സമയത്ത് കയറി ചെന്നാമ് അവരെ പീഡിപ്പിച്ചിരുന്നത്. സ്‌കൂൾ കുട്ടികളും യുവതികളും അടക്കം നിരവധി പെൺകുട്ടികളാണ് ഈ 24കാരന്റെ ക്രൂരതയ്ക്ക് ഇരയായത്.

അഞ്ചാം തീയതിയാണ് കടുത്തുരുത്തി എസ്‌ഐ എസ്.ശ്യാംകുമാർ ജിൻസുവിനെ അറസ്റ്റ് ചെയ്തത്. ഫേസ് ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളോടും യുവതികളോടും പ്രണയം നടിച്ച് ഇവരുടെ നഗ്‌നചിത്രങ്ങൾ ആവശ്യപ്പെടുന്ന ജിൻസു ഇത് ഫോണിൽ റെക്കാർഡ് ചെയ്യും. നഗ്‌നചിത്രം കിട്ടിയില്ലെങ്കിൽ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നത്. ഓപ്പറേഷൻ ഗുരുകുലം ടീമാണ് രണ്ടു വർഷത്തോളം നടന്ന പീഡനവിവരം പുറത്തുകൊണ്ടുവന്നത്. പെൺകുട്ടികൾ പലരും പീഡനത്തിന് വിധേയമായിട്ടുണ്ടെങ്കിലും ഇതുവരെ രണ്ട് പേർ മാത്രമാണ് പരാതിനൽകിയിട്ടുള്ളത്.

അതേസമയം സംഭവത്തിൽ ഇതുവരെ രണ്ടുപേർ മാത്രമാണ് പരാതി നൽകാൻ തയ്യാറായത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ പൊലീസ് അന്വേഷണവും പ്രതിസന്ധിയിലാകുകയായിരുന്നു. പീഡനത്തിന് ഇരയായവരിലേറെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഉയർന്ന കുടുംബത്തിൽപെട്ടവരാണ്. അതുകൊണ്ട് തന്നെ മാനക്കേട് ഭയന്ന് പലരും ഈ സംഭവം അറിഞ്ഞില്ലെന്ന് നടിക്കുകയാണ്.

പലരും പരാതിയിൽനിന്ന് പിന്മാറുന്നത് അന്വേഷണസംഘത്തെ ശരിക്കും കുഴയ്ക്കുന്നുണ്ട്. മൂന്നു പരാതിയിലേറെ ലഭിച്ചാൽ പ്രതിക്കെതിരേ ഗുണ്ടാ ആക്ട്, കാപ്പ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് ശക്തിപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. ഫൊറൻസിക് ലാബിൽ നടത്തുന്ന പരിശോധനയിൽ ഇരകളുടെ കൂടുതൽ വിവരങ്ങൾ പ്രതിയുടെ ഫോണിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഏതാനും ചിത്രങ്ങൾ പ്രതിയുടെ ഫോണിൽനിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.

ഫേസ്‌ബുക്കിലൂടെയാണ് ജിൻസു പെൺകുട്ടികളെയും യുവതികളെയു വലയിലാക്കിയത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുമായി പ്രതി പ്രണയത്തിലായ ശേഷം ഓരോ ഇടങ്ങളിലേക്കും ക്ഷണിക്കുകയാണ്. ഇവിടെ വെച്ച് തന്റെ ലൈംഗിക താൽപ്പര്യം അറിയിക്കുയും പെൺകുട്ടികളെ സമർത്ഥമായി ഇതിലേക്ക് വലിച്ചിടുകയും ചെയ്യുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേർപ്പെടുകയും ഈ രംഗം ഫോണിൽ പകർത്തി തുടർച്ചയായി പീഡിപ്പിക്കുകയുമായിരുന്നു ജിൻസു ചെയ്തിരുന്നത്.

പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിട്ടുള്ളത്. തുടർന്ന് മറ്റൊരു കുട്ടിയും പരാതി നൽകാൻ തയ്യാറായി. പ്രായപൂർത്തിയായ ഇരകളുടെ പരാതിപ്രകാരം മാത്രമേ കേസെടുക്കാൻ കഴിയൂവെന്നതിനാൽ ഇവരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. എന്നാൽ പരാതി പറഞ്ഞ പലരും പൊലീസിന് മൊഴി നൽകാൻ തയ്യറാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ കടുത്തുരുത്തി പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്.ജയനാണ് അന്വേഷണചുമതല. ഒരാൾ തന്നെ ഇത്രയേറെ പേരെ വലയിലാക്കിയ സംഭവം പൊലീസിനെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

കോട്ടയത്തെ കാർ വർക്ക്ഷോപ്പിലെ ജീവനക്കാരനാണ് അറസ്റ്റിലായ ജിൻസു. ഫേസ്‌ബുക്കിലൂടെയുള്ള പരിചയത്തിന്റെ മറവിൽ മൊബൈൽ നമ്പർ സംഘടിപ്പിച്ചാണ് ഇയാൾ പെൺകുട്ടികളെ വലയിലാക്കിവന്നത്. മൂന്നു വർഷത്തിനിടയിലാണ് പീഡനങ്ങളെല്ലാം. സ്‌കൂൾ കുട്ടികളെയാണ് ഇയാൾ കൂടുതലായും വശത്താക്കിയത്. ചതിയിൽപെട്ട പെൺകുട്ടിയെക്കുറിച്ച് സ്‌കൂൾ പ്രിൻസിപ്പലിന് വിവരം ലഭിച്ചിരുന്നു. പ്രിൻസിപ്പൽ ഇക്കാര്യം ഓപ്പറേഷൻ ഗുരുകുലം ടീമിനു കൈമാറിയതോടെയാണ് ജിൻസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുപത്തഞ്ചിലധികം പെൺകുട്ടികളെ ഇയാൾ ചതിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു പ്രഥമാധ്യാപികയ്ക്ക് തന്റെ സ്‌കൂളിലെ ഒരു പെൺകുട്ടിയെ യൂണിഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ മറ്റൊരാളുടെ കൂടെ കാറിൽ കണ്ടതായി വിവരം കിട്ടി. ഈ വിവരം ജില്ലാ പൊലീസ് മേധാവിയുടെ ഓപ്പറേഷൻ ഗുരുകുലം പദ്ധതി കോ-ഓർഡിനേറ്ററെ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ കുട്ടിയെ കാറിൽ കൊണ്ടുപോയ യുവാവിനെ പിടികൂടി. ഇയാളുടെ മൊബൈലിൽ മറ്റ് പെൺകുട്ടികളുമായുള്ള അശ്ലീല ചാറ്റുകൾ കാണിച്ചുകൊടുത്തതോടെ പെൺകുട്ടി ഈ ബന്ധത്തിൽനിന്ന് പിന്മാറി. തന്റെ ഒരു കൂട്ടുകാരി ഇത്തരത്തിൽ മറ്റൊരാളുടെ കെണിയിൽപ്പെട്ടതായി പെൺകുട്ടി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവരുന്നത്.

യുവാവിന്റെ മൊബൈലിൽ നിന്നാണ് പീഡനപരമ്പരയുടെ ചുരുളഴിയുന്നത്. ഇരുപതിലധികം പെൺകുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രത്യേക ഫോൾഡറുകളിലാക്കി ഇയാൾ മൊബൈലിൽ സൂക്ഷിച്ചിരുന്നു. ഇവയിൽ മിക്കവരും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. മൊബൈൽ ശാസ്ത്രീയപരിശോധനകൾക്കായി പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഇയാളുടെ വലയിൽപ്പെട്ട കൂടുതൽപേർ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP