Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ആയുധ പരിശീലനം നിരോധിക്കും; ഇത്തരത്തിലുള്ള എല്ലാ കായിക പരിശീലനങ്ങളും നിരീക്ഷിച്ചുവരികയാണ്; തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത ആക്ടിൽ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ആയുധ പരിശീലനം നിരോധിക്കും; ഇത്തരത്തിലുള്ള എല്ലാ കായിക പരിശീലനങ്ങളും നിരീക്ഷിച്ചുവരികയാണ്; തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത ആക്ടിൽ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ്പോലുള്ള സംഘടനകൾ കായിക പരിശീലനത്തിന്റെ മറവിൽ ആയുധ പരിശീലനം ഉൾപ്പെടെ നടത്തുന്നുണ്ടെന്നത് പണ്ടുമുതലേ സിപിഎം ആരോപിക്കുന്ന കാര്യമാണ്. എന്നാൽ ഇത്തരം നീക്കങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ സിപിഎം ഇതുവരെ തുനിഞ്ഞിട്ടില്ല. പക്ഷേ ശബരിമല സമരത്തിന്റെ
പശ്ചാത്തലത്തിൽക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള കായിക പരിശീലനങ്ങൾക്ക് പൂട്ടിടുകയാണ് സർക്കാർ.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച ആയുധപരിശീലനം നിരോധിക്കുന്നതിന് 1950 ലെ തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത ആക്ടിൽ ഭേദഗതി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആരാധനാലയങ്ങളുടെ പരിസരം ആയുധ പരിശീലനത്തിനായി ഉപയോഗിക്കുന്നത് 2011 ലെ പൊലീസ് ആക്ടിലെ 73 വകുപ്പ് പ്രകാരം നിയന്ത്രിച്ചിട്ടുണ്ട്.അതിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങളുടെ പരിസരം കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാ കായിക പരിശീലനങ്ങളും നിരീക്ഷിച്ചു വരികയാണ്. ദേവസ്വം ബോർഡിനും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് 222 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. തുലാമാസ പൂജകൾക്കായി നട തുറന്ന വേളയിൽ പമ്പയിലും നിലയ്ക്കലുമുണ്ടായ സംഘർഷങ്ങളിൽ 31.62 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. വാഹനം തല്ലിതകർത്തതായുള്ള ആരോപണത്തിൽ അന്വേഷണത്തിനു ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.ശബരിമലയിൽ പൊലീസ് അതിക്രമം നടന്നിട്ടില്ല. ഭക്തർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. അവരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ വാഹനങ്ങൾ അടിച്ചു തകർത്ത സംഭവത്തിൽ അന്വേഷണം നടത്താൻ കൊച്ചി റേഞ്ച് ഐജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ചെലവ് സർക്കാരാണു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP