Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനുഭവപരിചയം മുതൽകൂട്ടായി! കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഇടഞ്ഞു നിൽക്കുന്ന സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ രാഹുൽ ഗാന്ധി; ഇരു നേതാക്കളുടെയും തർക്കം പരിഹരിച്ചത് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ട്; ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന്‌ മല്ലികാർജ്ജുൻ ഖാർഗെ; സാധ്യത ഏറെയും ഭൂപേഷ് ഭാഗലിന്; രാജസ്ഥാനിൽ തീരുമാനമായില്ല; വഴങ്ങാതെ സച്ചിൻ പൈലറ്റ്

അനുഭവപരിചയം മുതൽകൂട്ടായി! കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഇടഞ്ഞു നിൽക്കുന്ന സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ രാഹുൽ ഗാന്ധി; ഇരു നേതാക്കളുടെയും തർക്കം പരിഹരിച്ചത് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ട്; ഛത്തീസ്‌ഗഡിൽ  മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന്‌ മല്ലികാർജ്ജുൻ ഖാർഗെ; സാധ്യത ഏറെയും ഭൂപേഷ് ഭാഗലിന്; രാജസ്ഥാനിൽ തീരുമാനമായില്ല; വഴങ്ങാതെ സച്ചിൻ പൈലറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കൊടുവിൽ രാജസ്ഥാനിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം രാത്രി ഉടൻ ഉണ്ടാകും. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമൽനാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ കക്ഷിയോഗം ഇന്നു തന്നെ ചേരും. ഇതിനായി എ.കെ.ആന്റണി ഭോപ്പാലിലെത്തും.

ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിലാണ് ചർച്ചകൾ നടന്നത്. ഇരുനേതാക്കളും തമ്മിലുള്ള തർക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്. ഇതിനിടെ ക്ഷമയും സമയവുമാണ് രണ്ടു ശക്തരായ യോദ്ധാക്കൾക്ക് ആവശ്യമെന്ന ടോൾസ്റ്റോയിയുടെ വാക്കുകളും രാഹുൽ ട്വീറ്റ് ചെയ്തു. ഇരുനേതാക്കളേയും ചേർത്ത് പിടിച്ചുള്ള ഫോട്ടോയ്ക്കൊപ്പമാണ് ടോൾസ്റ്റോയിയുടെ വാക്കുൾ രാഹുൽ ട്വീറ്റ് ചെയ്തത്. ഇതോടെ കമൽനാഥിന് തന്നെ നറുക്ക് വീഴുമെന്ന് പ്രവർത്തകർ ഏതാണ്ട് ഉറപ്പിച്ചു. അതേ സമയം രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും തീരുമാനമായിട്ടില്ല.

അതേസമയം ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ വീണ്ടും സസ്പെൻസ്. കോൺഗ്രസ് യോഗത്തിൽ ഇക്കാര്യം തീരുമാനമായില്ല. തീരുമാനം അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തന്നെ വിട്ടിരിക്കുകയാണ്. ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രിയെ നാളെ തിരുമാനിക്കുമെന്ന് എഐസിസി നിരീക്ഷകൻ മല്ലികാർജ്ജുൻ ഖാർഗെ അറിയിച്ചു.

സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ഭാഗൽ, ടിഎസ് സിങ് ദേവ് എന്നിവർക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. രാഹുൽ ഗാന്ധി പറഞ്ഞത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഏറ്റവും എളുപ്പത്തിൽ ആയിരിക്കുമെന്നാണ്. അതേസമയം എംഎൽഎമാരും മുതിർന്ന നേതാക്കളും ചേർന്ന ചർച്ച ചെയ്ത ശേഷം അവരുടെ നിർദ്ദേശം രാഹുലിനെ അറിയിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

അതിനനുസരിച്ച് കോൺഗ്രസ് പ്രവർത്തിക്കുമെന്നും ഖാർഗെ പറഞ്ഞു. നേരത്തെ അഞ്ച് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ഭൂപേഷ് ഭാഗലിന്റെയും ടിഎസ് സിങ് ദേവിന്റെ പ്രശസ്തി വളരെ ഉയർച്ചയിലാണ്. അതുകൊണ്ടാണ് ഇവരെ തിരഞ്ഞെടുത്തത്. ഇതിൽ ഭൂപേഷ് ഭാഗലിനാണ് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത്. സിങ് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനാണെങ്കിലും സംസ്ഥാനത്ത് പിന്തുണയുടെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ് ഭാഗൽ.

അതേസമയം രാജസ്ഥാൻ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ഗുജ്ജർ വിഭാഗം തെരുവിലിറങ്ങിയതോടെ അഭ്യർത്ഥനയുമായി സച്ചിൻ പൈലറ്റ്. പാർട്ടി പ്രവർത്തകർ ശാന്തരാകണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ ആഗ്ര ജയ്പൂർ ഹൈവേ ഉപരോധിച്ചിരുന്നു. ടയറുകൾ കത്തിച്ച് പ്രതിഷേധിച്ച അനുയായികളോട് ശാന്തരാകണമെന്നും ഹൈക്കമാൻഡിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും സച്ചിൻ പൈലറ്റ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP