Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റഫാൽ കെണിയാകുമോ എന്ന് നാളെ അറിയാം; കോടതിയുടെ മേൽനോട്ടത്തോടു കൂടിയ അന്വേഷണം വേണമെന്ന ഹർജികളിൽ സുപ്രീം കോടതി വിധി നാളെ; വിധി പ്രഖ്യാപിക്കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്; അറ്റോണി ജനറൽ കെകെ വേണുഗോപാൽ ഡീലിലെ വില സംബന്ധിച്ച വിവരങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചു

റഫാൽ കെണിയാകുമോ എന്ന് നാളെ അറിയാം; കോടതിയുടെ മേൽനോട്ടത്തോടു കൂടിയ അന്വേഷണം വേണമെന്ന ഹർജികളിൽ സുപ്രീം കോടതി വിധി നാളെ; വിധി പ്രഖ്യാപിക്കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്; അറ്റോണി ജനറൽ കെകെ വേണുഗോപാൽ ഡീലിലെ വില സംബന്ധിച്ച വിവരങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: റഫാൽ ഇടപാടിൽ കോടതിയുടെ മേൽനോട്ടത്തോടു കൂടിയ അന്വേഷണം വേണമെന്ന ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും.കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെകെ വേണുഗോപാൽ ഡീലിലെ വില സംബന്ധിച്ച വിവരങ്ങൾ സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് വിവരങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുന്നത്. ഡീലിലെ വിവരങ്ങൾ പരസ്യപ്പെടുത്താനാകുമോ എന്നതിലും നാളെ കോടതി തീരുമാനിക്കും. കേസിൽ നവംബർ 14 ന് ആയിരുന്നു അവസാന വാദം കേട്ടത്.
അഭിഭാഷകരായ മനോഹർലാൽ ശർമ്മ, വിനീത് ദന്ത, എഎപി എംപിയായ സഞ്ജയ് സിങ്, മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൻ എന്നിവരാണ് അന്വേഷണം ആരംഭിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ രംഗത്ത് അനുഭവമില്ലാത്ത അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് എങ്ങനെ റാഫേൽ ഇടപാടിന്റെ ഭാഗമായെന്നും എന്തുകൊണ്ട് വിമാനത്തിന്റെ വില സംബന്ധിച്ച് കേന്ദ്രം ഒളിച്ചു കളി നടത്തുന്നുവെന്നും പ്രശാന്ത് ഭൂഷൻ കോടതിയിൽ ചോദിച്ചു.തുടർന്ന് ഇടപാടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളും രേഖകളും ഹാജരാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ വിമാനങ്ങളുടെ യഥാർഥ വിലയും സാങ്കേതിക വിവരങ്ങളും കൈമാറാൻ കഴിയില്ലെന്നായിരുന്നു ആദ്യം കേന്ദ്രസർക്കാരിന്റെ നിലപാട്. പിന്നീട് മുദ്രവച്ച കവറി വിവരങ്ങൾ കൈമാറി. വ്യോമസേനയുടെ മുതിർന്ന ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP