Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനൽ കമ്പി വളച്ച് സ്വർണമാല മോഷ്ടിച്ച കള്ളനെ വീട്ടമ്മ സ്‌കൂട്ടറിൽ പിന്തുടർന്ന് തൊഴിച്ച് താഴെയിട്ടു; നാലരപ്പവനുമായി കടന്ന യുവാവിനെ നാട്ടുകാർ കണ്ടെത്തി കുരുക്കിയതോടെ ഷോജിയുടെ കണ്ണീരിന് ഫലം; മനസാന്നിധ്യം കൈവിടാതിരുന്ന വീട്ടമ്മ മുൻപ് ബംഗാളി മോഷ്ടാവിനേയും കുരുക്കിയ മിടുക്കി; റാന്നിയിൽ മൂന്നു മണി വെളുപ്പിന് നടന്ന മോഷണ സംഭവമിങ്ങനെ

ജനൽ കമ്പി വളച്ച് സ്വർണമാല മോഷ്ടിച്ച കള്ളനെ വീട്ടമ്മ സ്‌കൂട്ടറിൽ പിന്തുടർന്ന് തൊഴിച്ച് താഴെയിട്ടു; നാലരപ്പവനുമായി കടന്ന യുവാവിനെ നാട്ടുകാർ കണ്ടെത്തി കുരുക്കിയതോടെ ഷോജിയുടെ കണ്ണീരിന് ഫലം; മനസാന്നിധ്യം കൈവിടാതിരുന്ന വീട്ടമ്മ മുൻപ് ബംഗാളി മോഷ്ടാവിനേയും കുരുക്കിയ മിടുക്കി; റാന്നിയിൽ മൂന്നു മണി വെളുപ്പിന് നടന്ന മോഷണ സംഭവമിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റാന്നി : മൂന്നു മണി വെളുപ്പിന് നടന്ന മോഷണത്തിനിടെയും മനസാന്നിധ്യം കൈവിടാതിരുന്ന വീട്ടമ്മ ഏവർക്കും മാതൃക. വടശേരിക്കര ബംഗ്ലാംകടവിന് സമീപമാണ് സംഭവം. ഇവിടെ മുള്‌ഴൻപാറ തടത്തിൽ മാത്യു ജോസഫിന്റെ (ഷിബു) ഭാര്യ ഷോജിയാണ് ജനൽ കമ്പി വളച്ച് വെളുപ്പിനെ മാല സ്വർണമാല മോഷ്ടിച്ച കള്ളനെ സ്‌കൂട്ടറിൽ പിന്തുടർന്ന ശേഷം തൊഴിച്ച് താഴെയിട്ടത്. മാല തിരിച്ചുപിടിക്കാനായി കള്ളനുമായി മൽപിടുത്തമുണ്ടായെങ്കിലും അത് വിഫലമായി. എന്നിരുന്നാലും ഷോജിയുടെ കണ്ണീർ വിഫലമായില്ല. മണിക്കൂറുകൾക്കകം തന്നെ കള്ളൻ പിടിയിലാകുകയായിരുന്നു.

അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പിൽ ബാലേഷാണു (35) നാട്ടുകാരുടെ പിടിയിലായത്. ഷോജിയുടെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പി വളച്ച് അകത്തുകടന്ന ശേഷം ഇയാൾ നാലര പവന്റെ മാല കൈക്കലാക്കുകയായിരുന്നു. ഇതിനിടെ ഉണർന്ന ഷോജി പുറത്ത് ആളു നിൽക്കുന്നതു കണ്ടു നോക്കിയപ്പോൾ മാല നഷ്ടപ്പെട്ടെന്നു മനസ്സിലായി. ഓടിപ്പോയ കള്ളൻ സ്‌കൂട്ടറിൽ പറപറന്നു. ഭർത്താവിനോടു പറഞ്ഞശേഷം സ്‌കൂട്ടറുമെടുത്തു ഷോജി പിന്നാലെ വിട്ടു.

നാലു കിലോമീറ്ററോളം പിന്തുടർന്ന് റോഡരികിൽ വീടുകളുള്ള ഭാഗത്തെത്തിയപ്പോൾ മോഷ്ടാവിന്റെ ബൈക്ക് സ്‌കൂട്ടർ കൊണ്ട് ഇടിച്ചുവീഴ്‌ത്തി. ഇയാളുമായി മൽപ്പിടിത്തം നടന്നു. രക്ഷിക്കണമെന്ന് ഉറക്കെ കരഞ്ഞുകൊണ്ടാണ് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. സമീപത്തെ വീട്ടിൽ ലൈറ്റ് തെളിഞ്ഞതോടെ സോജിയെ കടിച്ച് കള്ളൻ രക്ഷപ്പെട്ടു. രക്ഷപ്പെടാനായി ഇയാൾ സോജിയുടെ ചുരിദാർ വലിച്ചുകീറുകയും മുടി വലിച്ചുപറിക്കുകയുമൊക്കെ ചെയ്തിരുന്നു.

ഭർത്താവും സമീപവാസികളും എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ മൊബൈൽഫോണും ബൈക്കിന്റെ മാറ്റും നമ്പർപ്ലേറ്റിന്റെ ഭാഗവും ഇവിടെ കിടന്ന് കിട്ടി. മൊബൈൽ ഫോൺ തേടി ഇയാൾ എത്താൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം സമീപവാസികളെ അറിയിച്ചിരുന്നു.

തുടർന്ന് ഭർത്താവിനെ വിളിച്ചുവരുത്തി ഷോജി മടങ്ങി. അഞ്ചു മണിയോടെ ഈ ഫോണിൽ മോഷ്ടാവ് വിളിച്ചെങ്കിലും ഇവർ എടുത്തില്ല. റോഡിൽ നഷ്ടപ്പെട്ടതാവാമെന്ന് കരുതി ഇയാൾ തിരഞ്ഞെത്തി. രാവിലെ നടക്കാനിറങ്ങിയ മാധ്യമപ്രവർത്തകൻ അജി പണിക്കർ ഇയാളെ കണ്ടു. മാല കവർന്ന വിവരം അറിഞ്ഞിരുന്ന അജി ഇയാളെ ചോദ്യംചെയ്യുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മാല ഇയാളുടെ ബൈക്കിൽ നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഷോജി ആളെ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വരുത്തി കൈമാറി. ബാലേഷിന്റെ സ്‌കൂട്ടറിൽ നിന്നു മാല പൊലീസ് കണ്ടെടുത്തു. വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തിൽ കുടുംബാംഗമായ ഷോജി കള്ളനെ പിടിക്കുന്നത് ഇതാദ്യമല്ല. രാവിലെ 6 മണിയോടെ മൊബൈൽ ഫോൺ തട്ടിയെടുത്ത ബംഗാളിയെ 3 കിലോമീറ്റർ യാത്ര ചെയ്തു മുൻപു പിടികൂടിയിരുന്നു. വടശേരിക്കരയിൽ ചിക്കൻ സെന്റർ നടത്തുകയാണു ഷിബു. ഷാനയും കൃപയുമാണു മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP