Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെറ്റ് ഒരുങ്ങുന്നത് മഹാഭാരത കഥകളെ ഓർമ്മിപ്പിക്കും വിധം; ചിത്രത്തിനായി ഒരുക്കുന്നത് 30 അടി ഉയരമുള്ള രഥം; ; പത്ഭനാഭക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങുകൾ കോർത്തിണക്കിയ മഹാവീർ കർണന്റെ സെറ്റിന്റെ വീഡിയോ പുറത്ത് വിട്ട് സംവിധായകൻ ആർ എസ് വിമൽ

ചിയാൻ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'മഹാവീർ കർണ'ന്റെ ചിത്രീകരണ സെറ്റ് ഒരുക്കുന്നതിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു.ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയിൽ പൂജിക്കുന്ന ചടങ്ങുകൾ അടക്കം സെറ്റുകൾ ഒരുക്കുന്നതിന്റെ വീഡിയോയാണ് സംവിധായകൻ ആർ എസ് ബിമൽ പുറത്ത് വിട്ടത്.

ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് 4 നില പൊക്കമുള്ള ഈ കൂറ്റൻ രഥത്തിലാണ്. ഇതിൽ 1,001 മണികളാണുണ്ടാവുക.രഥവും, കൂറ്റൻ മണിയും ഉൾപ്പെടെ മഹാഭാരതകഥകളെ ഓർമ്മപ്പെടുത്തുംവിധമാണ് ചിത്രത്തിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു. 1,001 മണികൾ ഉപയോഗിച്ചാണ് രഥം അലങ്കരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

എന്ന് നിന്റെ മൊയ്തീന് ശേഷം വിമൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മഹാവീർ കർണൻ. ബഹുഭാഷാ ചിത്രമായ മഹാവീർ കർണ്ണനിൽ വിക്രമിനെ കൂടാതെ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളും അണിനിരക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ആരൊക്കെയാണെന്നതിനെ പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം ഹോളിവുഡിലെ ഒരു സൂപ്പർതാരം ഭീമനായി അഭിനയിക്കും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വൽ എഫക്ട് വിദഗ്ധരെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂർ, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീർ കർണ്ണന്റെ പ്രധാന ലൊക്കേഷനുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP