Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിത്രങ്ങൾക്കെല്ലാം സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് ചോദ്യത്തോടെ തുടക്കം; 96ന്റെ പ്രശ്‌നവും സീതാകാന്തിയുടെ പ്രശ്‌നവും രണ്ടാണെന്ന് മറുപടി നല്കി വിജയ് സേതുപതി; തൃപ്തനാകാത്ത റിപ്പോർട്ടർ അനാവശ്യ ചോദ്യശരങ്ങളുമായി എത്തിയതോടെ കുപിതനായി നടൻ; വൈറലാകുന്ന വീഡിയോ കാണാം

ചിത്രങ്ങൾക്കെല്ലാം സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് ചോദ്യത്തോടെ തുടക്കം; 96ന്റെ പ്രശ്‌നവും സീതാകാന്തിയുടെ പ്രശ്‌നവും രണ്ടാണെന്ന് മറുപടി നല്കി വിജയ് സേതുപതി; തൃപ്തനാകാത്ത റിപ്പോർട്ടർ അനാവശ്യ ചോദ്യശരങ്ങളുമായി എത്തിയതോടെ കുപിതനായി നടൻ; വൈറലാകുന്ന വീഡിയോ കാണാം

പൊതുവേ പൊതുവേദികളിൽ ശാന്തതയോടും മര്യാദയോടും വിനയത്തോടും പെരുമാറുന്ന താരമാണ് മക്കൾ സെൽവൻ വിജയ്‌സേതുപതി. എന്നാൽ വിജയ്‌സേതുപതി പോലും പ്രകോപിതനായിപ്പോകുന്ന  ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അനാവശ്യ ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകൻ എത്തിയതോടെയാണ് മക്കൾ സെൽവന്റെ നിയന്ത്രണം വിട്ടത്.

കോടികൾ കൈയിൽ നിന്ന് മുടക്കിയാണ് 96 എന്ന ചിത്രം വിജയ് സേതുപതി തിയേറ്ററുകളിലെത്തിച്ചത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം സീതാകാത്തിക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ട്. 96 ന് സംഭവിച്ചത് പോലെ സീതാകാത്തിക്കും സംഭവിക്കുമോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിൽ ആണ് വിജയ് സേതുപതി അസ്വസ്ഥനാകുന്നത്. വാഹനം വാങ്ങുന്നതിന് മുമ്പേ അപകടത്തെ കുറിച്ച് സംസാരിക്കുന്നത് പോലെയാണല്ലോ നിങ്ങളുടെ ചോദ്യമെന്ന് വിജയ് സേതുപതി ചോദിച്ചു.

താങ്കളുടെ ചിത്രങ്ങൾക്കെല്ലാം തുടർച്ചയായി സാമ്പത്തിക പ്രശ്നമുണ്ടാവുകയാണല്ലോ എന്ന ചോദ്യത്തോടെയാണ് ന്യൂസ് റിപ്പോർട്ടർ തുടങ്ങിയത്. റിലീസ് തിയതിയോടനുബന്ധിച്ച് സംവിധായകരും അണിയറപ്രവർത്തകരും നേരിടുന്ന ഇത്തരം സാമ്പത്തികമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രൊഡ്യൂസേഴ്സ് കൗൺസിലിന് കഴിയാത്തതെന്തെന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ നിർമ്മാതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും വ്യവസായമെന്ന നിലയിൽ ഇത്തരം കാര്യങ്ങളൊക്കെ വേണ്ടി വരുമെന്നാണ് വിജയ് സേതുപതി പറഞ്ഞത്.

ഒരു വ്യവസായമാകുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ സാധാരണമാണെന്നും സീതാകാതിയുടെ പ്രശ്‌നത്തെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്നും താരം മറുപടി നൽകി. സംവിധായകനും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്താണ് പ്രശ്‌നമെന്നറിഞ്ഞാൽ അറിയിക്കാം. അത്തരമൊരു പ്രശ്‌നമുണ്ടെങ്കിൽ നിർമ്മാതാക്കളുടെ സംഘടന പരിഹരിക്കുമെന്നും വിജയ്‌സേതുപതി മറുപടി നൽകി.എന്നിട്ടും തൃപ്തനാകാതെ എന്തുകൊണ്ടാണ് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തത്? 96ന് സംഭവിച്ചത് പോലെ ഈ റിലീസിനും പ്രതിസന്ധി നേരിടുമോയെന്ന് ചോദിച്ചു. ഇതാണ് താരത്തെ ദേഷ്യം പിടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP