Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മതസ്പർധ ഉണ്ടാക്കിയെന്ന കേസ് : രഹനാ ഫാത്തിമയ്ക്ക് ജാമ്യം നൽകി ഹൈക്കോടതി; മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ പാടില്ലെന്നും പമ്പ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തേക്ക് കയറരുതെന്നും കോടതി

മതസ്പർധ ഉണ്ടാക്കിയെന്ന കേസ് : രഹനാ ഫാത്തിമയ്ക്ക് ജാമ്യം നൽകി ഹൈക്കോടതി; മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ പാടില്ലെന്നും പമ്പ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തേക്ക് കയറരുതെന്നും കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മതസ്പർധ ഉണ്ടാക്കിയെന്ന കേസിൽ രഹനാ ഫാത്തിമയ്ക്ക് ജാമ്യമനുവദിച്ച് ഹൈക്കോടതി. നവംബർ 28നാണ് രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥകൾ കർശനമായും പാലിക്കണമെന്നും കോടതി ആരാഞ്ഞു. മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ല. മാത്രമല്ല മൂന്ന് മാസത്തേക്ക് പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കയറാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസിൽ രഹന ഫാത്തിമ റിമാൻഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മലകയറാൻ എത്തിയത്. പൊലീസ് സംരക്ഷണത്തിൽ നടപന്തൽവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മടങ്ങേണ്ടി വരികയായിരുന്നു.

മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫേസ്‌ബുക്കിൽ പങ്ക് വെച്ച ചിത്രമാണ് ഇവർക്കെതിരായ കേസിനാസ്പദമായത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷർട്ടുമണിഞ്ഞ്, നെറ്റിയിൽ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തത്.

തത്വമസി എന്ന അടികുറിപ്പോടെയായിരുന്നു ചിത്രം. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രഹന ഫാത്തിമ പലരുടെയും കണ്ണിലെ കരടായി മാറി. മത വികാരം വ്രണപെടുത്തിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP