Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രായം വെറും അക്കങ്ങൾ മാത്രം; നൂറ്റിരണ്ടാം വയസിലും സ്‌കൈ ഡൈവിങ് നടത്തി ഐറീൻ മുത്തശ്ശി താരമാകുന്നു; ചാരിറ്റിക്കു വേണ്ടി മൂന്നാം തവണയും ആകാശച്ചാട്ടം നടത്തുന്ന ഐറീൻ ഒഷാക്കിന്റെ വീഡിയോ വൈറൽ

പ്രായം വെറും അക്കങ്ങൾ മാത്രം; നൂറ്റിരണ്ടാം വയസിലും സ്‌കൈ ഡൈവിങ് നടത്തി ഐറീൻ മുത്തശ്ശി താരമാകുന്നു; ചാരിറ്റിക്കു വേണ്ടി മൂന്നാം തവണയും ആകാശച്ചാട്ടം നടത്തുന്ന ഐറീൻ ഒഷാക്കിന്റെ വീഡിയോ വൈറൽ

മെൽബൺ: പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് ഐറീൻ ഒഷാക്ക് മുത്തശ്ശി. നൂറ്റിരണ്ടാം വയസിൽ സ്‌കൈ ഡൈവിങ് നടത്തി പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച വച്ച ഐറീൻ മുത്തശ്ശിയുടെ പേരിൽ പുതിയ ലോകറെക്കോർഡും പിറന്നു. സ്‌കൈഡൈവിങ് നടത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീയെന്ന്.

സൗത്ത് ഓസ്‌ട്രേലിയിലെ ലോംഗ്‌ഹോൺ ക്രീക്കിലാണ് ഒരു ചാരിറ്റിയുടെ ഭാഗമായി ഐറീൻ ഒഷാക്ക് സ്‌കൈ ഡൈവിങ് നടത്തിയത്. കഴിഞ്ഞ വർഷവും സ്‌കൈ ഡൈവിങ് നടത്തി ഈ സാഹസികത ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീയെന്ന ബഹുമതി നേടിയിട്ടുള്ള ഐറീൻ ഈ വർഷം സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തുകയായിരുന്നു.

ഡൈവിങ് ഇൻസ്ട്രക്ടർക്കൊപ്പം ഐറീൻ മുത്തശ്ശി ആകാശച്ചാട്ടം നടത്തുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൂസലില്ലാതെ സ്‌കൈ ഡൈവിങ് നടത്തുന്ന ഐറീന് ആശംസകളും പ്രശംസകളും ചൊരിഞ്ഞാണ് ലോകം ഇവർക്ക് പ്രോത്സാഹനം നൽകുന്നത്. മനക്കരുത്തിന്റെ പര്യായമായി മുത്തശ്ശിയെ മാലോകർ വാഴ്‌ത്തുമ്പോൾ അത് ശാരീരികാസ്വസ്ഥതകളെ അതിജീവിക്കാൻ മറ്റു പ്രായം ചെന്നവർക്കുള്ള പ്രചോദനമായും ഇതിന്റെ കാണാം.

സൗത്ത് ഓസ്‌ട്രേലിയയിലെ ന്യൂറോൺ മോട്ടോർ ഡിസീസ് അസോസിയേഷന്റെ ഫണ്ടുസമാഹരണവുമായി ബന്ധപ്പെടുത്തി നടത്തിയ പരിപാടിയിലാണ് ഐറീസ് ഒഷാക്ക് സ്‌കൈ ഡൈവിങ് നടത്തിയത്. ഇതിനു മുമ്പ് ഇതേ സംഘടന നടത്തിയ സ്‌കൈ ഡൈവിംഗിൽ മുത്തശ്ശി പങ്കെടുത്തിരുന്നു. 2016-ലാണ് ആദ്യമായി ആകാശച്ചാട്ടം നടത്തിയത്. മുത്തശ്ശിക്ക് പിന്തുണയും പ്രോത്സാഹനവും നൽകാൻ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം തന്നെ സന്നിഹിതരായിരുന്നു. സുരക്ഷിതയായി നിലത്തിറങ്ങിയ മുത്തശ്ശിയെ ആഹ്ലാദാരവത്തോടെയാണ് ഏവരും സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP