Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഈ അവസരത്തിൽ പറയാമോന്ന് അറിയില്ല.. എങ്കിലും ലൂസിഫറിന്റെ ടീസർ കൊള്ളാം! ശ്രീകുമാർ സാറെ ആ പുതപ്പ് ഇനി എല്ലാ ദിവസവും തലയിൽ തന്നെ ഇട്ടു കൊണ്ട് നടന്നോ ആൾക്കാർ കണ്ടാൽ തല്ലികൊല്ലും; ലാലേട്ടാ ഒടിയൻ പൊളിച്ചു പക്ഷെ ഇനി ശ്രീകുമാറിന് ഡേറ്റ് കൊടുക്കല്ലേ പ്ലീസ്.....; ഒടിയനിലെ ഒടിവിദ്യയിൽ സൂപ്പർതാരത്തിന് ഉപദേശവുമായി ആരാധകർ; ലാലേട്ടന്റെ ഫെയ്‌സ് ബുക്കിലെ വിശേഷങ്ങൾ ഇങ്ങനെ

ഈ അവസരത്തിൽ പറയാമോന്ന് അറിയില്ല.. എങ്കിലും ലൂസിഫറിന്റെ ടീസർ കൊള്ളാം! ശ്രീകുമാർ സാറെ ആ പുതപ്പ് ഇനി എല്ലാ ദിവസവും തലയിൽ തന്നെ ഇട്ടു കൊണ്ട് നടന്നോ ആൾക്കാർ കണ്ടാൽ തല്ലികൊല്ലും; ലാലേട്ടാ ഒടിയൻ പൊളിച്ചു പക്ഷെ ഇനി ശ്രീകുമാറിന് ഡേറ്റ് കൊടുക്കല്ലേ പ്ലീസ്.....; ഒടിയനിലെ ഒടിവിദ്യയിൽ സൂപ്പർതാരത്തിന് ഉപദേശവുമായി ആരാധകർ; ലാലേട്ടന്റെ ഫെയ്‌സ് ബുക്കിലെ വിശേഷങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലാൽ ഫാൻസ് കാത്തിരുന്ന ചിത്രമാണ് ഒടിയൻ. ഫാൻസുകാരെല്ലാം ആവേശത്തോടെ സിനിമയെ നെഞ്ചിലേറ്റുമ്പോഴും സംവിധായകൻ ശ്രികുമാർ മേനോന്റെ ഫെയ്‌സ് ബുക്ക് പേജിൽ പൊങ്കാലയാണ്. സിനിമയെ കുറിച്ച് പ്രതീക്ഷ വേണ്ടെന്ന തരത്തിലാണ് കടന്നാക്രമണം. എന്നാൽ മോഹൻലാലിന്റെ ഫെയ്‌സ് ബുക്ക് പേജിലെത്തുന്ന കമന്റുകൾ അങ്ങനെ അല്ല. ലാലേട്ടൻ പൊളിച്ചുവെന്നാണ് ആരാധകർ കുറിക്കുന്നത്. അപ്പോഴും ഇനി ശ്രികുമാർ മേനോന് ഡേറ്റ് കൊടുക്കരുതെന്നും പറയുന്നു. ലാലിന്റെ പ്രകടനത്തെ പുകഴ്‌ത്തുമ്പോഴും ശ്രികുമാർ മേനോനെ കടന്നാക്രമിക്കുകയാണ് ഇവിടേയും. അങ്ങനെ നായകനെ പുകഴ്‌ത്തി സംവിധായകനെ തള്ളി പറഞ്ഞ് ആരാധകർ ചർച്ച പുതിയ തലത്തിലെത്തിക്കുന്നു.

അമ്പത് കോടി മുടക്കിയാണ് ഒടിയൻ നിർമ്മിച്ചത്. ആന്റണി പെരുമ്പാവൂരിന് വിവിധ രീതികളിലൂടെ 17 കോടി ഇതിനോടകം കിട്ടുകയും ചെയ്യും. ബാക്കിയും കളക്ഷനിലൂടെ കിട്ടുമെന്ന് തന്നെയാണ് സിനിമാ ലോകം പ്രതീക്ഷ വയ്ക്കുന്നത്. നിർമ്മാതാവിന് കൈനഷ്ടമുണ്ടാകാതെ 50 കോടി ക്ലബ്ബിൽ സിനിമയെത്തുമെന്നും വിലയിരുത്തുന്നു. അതിനുള്ളത് ഒടിയനിലുണ്ട്. എന്നാൽ ബാഹുബലിയെ മറികടക്കുന്നതാണ് സിനിമയെന്ന സംവിധായകൻ ശ്രികുമാർ മേനോന്റെ അഭിപ്രായ പ്രകടനം അതിരുവിട്ടതായി. മോഹൻലാലിന് അപ്പുറം ഒന്നും ഒടിയനിൽ ഇല്ല. സംവിധാക കോ ഓർഡിനേറ്ററായി എം പത്മകുമാർ നടത്തിയ ഇടപെടലുകളാണ് ലാലിന്റെ അഭിനയ മികവ് പൂർണ്ണമായും പുറത്തു കൊണ്ടു വന്നതെന്നും അഭിപ്രായം ഉയരുകയാണ്. നടനെന്ന നിലയിൽ ലാൽ നിലവാരം പുലർത്തുന്നതാണ് ഒടിയനെ താങ്ങി നിർത്തുന്ന ഏക ഘടകം.

സിനിമയേ ബാധിച്ച രണ്ട് ഘടകങ്ങൾ... ബിജെപി ഹർത്താലും വിഎ ശ്രീ കുമാർ മേനോനും എന്നാണ് മോഹൻലാലിന്റെ ഫെയ്‌സ് ബുക്ക് പേജിലെ കമന്റുകളിൽ ഒന്ന്. ലാൽ ആരാധകർ എത്തരത്തിലാണ് ഒടിയനെ സമീപിക്കുന്നുവെന്നതിന് തെളിവാണ് ഇത്. മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്ന ആൾ ആയതിനാൽ...ഒടിയൻ ഒരുപാട് ഇഷ്ടപ്പെട്ടു...??-ഇങ്ങനെയും പ്രതികരണമെത്തുന്നു. ഇനി ലൂസിഫർ ആയി കാത്തിരിക്കുന്നു ലാലേട്ടാ പടം പൊളിച്ചു-എന്നാണ് മറ്റൊരു കമന്റ്. ഡയറക്ടർ മാമന്റെ തള്ള് നോക്കാതെ കണ്ടാൽ നല്ല ഒരു സിനിമ ആണ്. ക്ലാസ് മാസ്സ് മലയാളം മൂവി ആണ് ഒടിയൻ-എന്നും ഒരു ലാൽ ആരാധകൻ എഴുതുന്നു. ലാലേട്ടാ ഒടിയൻ പൊളിച്ചു പക്ഷെ ഇനി ശ്രീകുമാറിന് ഡേറ്റ് കൊടുക്കല്ലേ please-ഈ കമന്റിലുണ്ട് ലാൽ ഫാൻസുകാരുടെ പൊതു വികാരം.

മോഹൻലാലിന്റെ ഫെയ്‌സ് ബുക്ക് പേജിലെ ചില കമന്റുകൾ ഇങ്ങനെ

  • ലാലേട്ടാ ആ പന്നി ചതിച്ചു . ആ കുമാരൻ. ആ പൊട്ടന് 5 mnt പരസ്യമെടുക്കാനെ അറിയൂ . നശിപ്പിച്ചു നാറി
  • മാഫിയാ ശശി അണ്ണനെക്കൊണ്ട് ഫൈറ്റ് ചെയ്യിപ്പിച്ചിട്ട് പീറ്റർ ഹെയ്‌ന്റെ പേര് വെച്ചല്ലെ ****. .... നീ
  • ഈ അവസരത്തിൽ പറയാമോന്ന് അറിയില്ല.. എങ്കിലും ലൂസിഫറിന്റെ ടീസർ കൊള്ളാം
    രണ്ടാമൂഴം സംവിധാനം ചെയ്യാൻ വേറെ ആളെ നോക്കുന്നതാ ലാലേട്ടാ നല്ലത്-#സംവിധായകനെ ഓടിച്ചിട്ട് തല്ലണം
  • ലാലേട്ടാ.... ശ്രീകുമാർ മേനോനെ ഒടി വെക്കണം.... ചവിട്ടി കൂട്ടണം
  • ഇത് ഒടിയന്റെ കഥയാണ്... ഞാൻ കേട്ടു വളർന്ന ഒടിയൻ കഥ.. ലാലേട്ടൻ എജ്ജാതി പെർഫോമൻസ്
  • ശ്രീകുമാർ സറെ ആ പുതപ്പ് ഇനി എല്ലാ ദിവസവും തലയിൽ തന്നെ ഇട്ടു കൊണ്ട് നടന്നോ ആൾക്കാർ കണ്ടാൽ തല്ലികൊല്ലും
  • ഈ പടം ചെയ്ത സമയമുണ്ടെങ്കിൽ ലാലേട്ടാ പത്ത് വാഴ വെക്കാമായിരുന്നു.

ഇങ്ങനെയൊക്കെയാണ് ലാലേട്ടന് ഒടിയനുമായി ബന്ധപ്പെട്ട് ആരാധകർ നൽകുന്ന സന്ദേശം. മലയാള സിനിമയിൽ ഇന്നേ വരെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിൽ ഇറങ്ങുന്ന ചിത്രമാണ് ഒടിയൻ. 50 കോടി രൂപയാണ് ചത്രത്തിന്റെ ബജറ്റെന്ന് ഔദ്യോഗികമായി നിർമ്മാതാക്കൾ തന്നെ അറിയിച്ചിരുന്നു. 100 കോടിയിലധികം രൂപ പ്രീ ബിസിനസ് നേടിയ സന്തോഷ വാർത്ത സംവിധായകനും അറിയിക്കുകയുണ്ടായി. എന്നാൽ ഇത് തള്ളാണെന്ന് സിനിമാ ലോകം വിലയിരുത്തുകയും ചെയ്തു. അതിന് ശേഷം ബിജെപി ഹർത്താൽ എത്തി. ഇതിനെ മറികടന്നും വലിയ നേട്ടത്തിലേക്ക് ഒടിയൻ പോകുമെന്ന് വിലയിരുത്തലെത്തി. ഇതിനെ തള്ളിക്കളയും വിധമാണ് സംവിധായകനെ കുറ്റം പറഞ്ഞ് മോഹൻലാൽ ആരോധകർ തന്നെ ഫെയ്‌സ് ബുക്ക് പേജിലെത്തുന്നത്.

ഘന ഗംഭീരമായ, നമുക്കേറെ പരിചയമുള്ള ഒരു ശബ്ദത്തിൽ തേങ്കുറിശ്ശിയുടെ വിവരണം തുടങ്ങുമ്പോൾ നമ്മൾ മറ്റൊരു ലോകത്തിലേക്ക് ആനയിക്കപ്പെടുകയാണ്. പിന്നീട നമുക്ക് ചുറ്റുമുള്ളത് തേങ്കുറിശ്ശിയും, മാണിക്യനും, മുത്തപ്പനും പ്രഭയും ഒക്കെ മാത്രമാണ്. ഒടിയൻ മാണിക്യനായി മോഹൻലാൽ തകർക്കുന്നുണ്ട്.. ഒടിയൻ മാണിക്യനായുള്ള ആ ട്രാൻസ്‌ഫോർമേഷൻ സീനുകളും ഗംഭീരമാണ്. ഓരോ അഭിനേതാവിനും തന്റേതായ സ്ഥാനങ്ങളുള്ള, അഭിനയ പ്രാധാന്യമുള്ള സിനിമയാണ് ഇത്. ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്നും താരമാകുന്നു.

ഷാജികുമാറിന്റെ പോലെ ഒരു മികച്ച ഛായാഗ്രാഹകന്റെ അനുഭവ സമ്പത്തും എം. ജയചന്ദ്രൻ ഒരുക്കിയ മനോഹര ഗാനങ്ങളും സാം സി.സിന്റെ പശ്ചാത്തല സംഗീതവും മികച്ചതാണ്. എന്നിട്ടും സിനിമ പ്രതീക്ഷിച്ചതിന് അപ്പുറത്തേക്ക് എത്തുന്നില്ല. സംവിധായകൻ കൊടുത്ത അനാവശ്യ പ്രതീക്ഷയാണ് ഇതിന് കാരണമെന്നാണ് ലാൽ ആരാധകരുടെ കുറ്റപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP