Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പം? പരിപാടിയിൽ പങ്കെടുക്കാൻ സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല; എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്; പങ്കെടുക്കാത്തവർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകുമോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി

വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പം? പരിപാടിയിൽ പങ്കെടുക്കാൻ സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല; എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്; പങ്കെടുക്കാത്തവർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകുമോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ആരാഞ്ഞ് ഹൈക്കോടതി. വനിതാ മതിലിനെതിരായ ഹർജി പരിഗണിക്കവേയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. വനിതാ മതിലിൽ പങ്കെടുക്കാൻ സർക്കാർ ആരെയും നിർബന്ധിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ നിർബന്ധിക്കലില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വനിതാ മതിലിൽ പങ്കെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. ജീവനക്കാർക്ക് വനിത മതിലിൽ പങ്കെടുക്കണമെന്ന നിർബന്ധമുണ്ടോയെന്നും പങ്കെടുക്കാത്തവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമോ എന്നും സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ എന്ന മുദാവാക്യമുയർത്തി ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ തീർക്കുക.

വനിതാമതിൽ സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ തെറ്റായ പരിഭാഷയുമായി ഹർജി ഫയൽ ചെയ്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സർക്കാർ ഉത്തരവിൽ മതിലിൽ പങ്കെടുക്കുന്നത് നിർബ്ബന്ധിതമാക്കി എന്ന് പറയുന്നുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഇത് തെറ്റാണെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. പരിഭാഷ പരിശോധിച്ച കോടതിക്ക് അത് ബോധ്യമായി. തുടർന്നാണ് ഇക്കാര്യത്തിൽ ഹർജിക്കാരെ കോടതി വിമർശിച്ചത്. പിന്നാലെ ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ മാപ്പ് പറഞ്ഞു.

മലയാളവേദി എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വനിതാമതിൽ രാഷ്ട്രീയ പ്രചാരണത്തിനുള്ളതാണെന്നും അതിന്റെ നടത്തിപ്പിനായി മന്ത്രിമാരെയും ഉദ്യോഗസ്ഥർക്കും ചുമതല നിശ്ചയിച്ചു നൽകിയ സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്നും മറ്റും ഹർജിയിൽ ആവശ്യപ്പെടുന്നു. വനിതാമതിലിന്റെ സംഘാടനം സംബന്ധിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ഉത്തരവും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP