Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാവൽക്കാരൻ കള്ളനല്ലെന്ന് തെളിഞ്ഞു; കുപ്രചാരണങ്ങൾ തകർന്നുവീണതോടെ രാഹുൽ ഗാന്ധി മാപ്പുപറയണം; വിധി വന്നതിന് പിന്നാലെ രാഹുൽ മൗനത്തിലുമായി; റഫാൽ കരാറിലെ സുപ്രീംകോടതി വിധി അനുകൂലമായതോടെ കോൺഗ്രസ് അദ്ധ്യക്ഷനെതിരെ ആഞ്ഞടിച്ച് അമിത്ഷാ; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞതായി അനിൽ അംബാനി

കാവൽക്കാരൻ കള്ളനല്ലെന്ന് തെളിഞ്ഞു; കുപ്രചാരണങ്ങൾ തകർന്നുവീണതോടെ രാഹുൽ ഗാന്ധി മാപ്പുപറയണം; വിധി വന്നതിന് പിന്നാലെ രാഹുൽ മൗനത്തിലുമായി; റഫാൽ കരാറിലെ സുപ്രീംകോടതി വിധി അനുകൂലമായതോടെ കോൺഗ്രസ് അദ്ധ്യക്ഷനെതിരെ ആഞ്ഞടിച്ച് അമിത്ഷാ; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞതായി അനിൽ അംബാനി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ സുപ്രീംകോടതി വിധിയോടെ ആശ്വാസം കിട്ടിയ കേന്ദ്ര സർക്കാരും ബിജെപിയും കോൺ്ഗ്രസിനും, രാഹുൽ ഗാന്ധിക്കും എതിരെയുള്ള ആക്രമണം ശക്തമാക്കി. നരേന്ദ്ര മോദി സർക്കാരിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ മാപ്പു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. രാഹുൽ നുണകൾ പ്രചരിപ്പിക്കുകയായിരുന്നുവന്നും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനായി നടത്തിയ ഏറ്റവും വലിയ ശ്രമമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു.

കള്ളത്തരങ്ങളുടെ മേൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ കരണത്തേറ്റ അടിയാണ് കോടതി വിധി. റഫാൽ ഇടപാടിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഇല്ലെന്ന കേന്ദ്രസർക്കാർ നിലപാട് കോടതി ശരിവച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി. ആരോപണങ്ങൾക്ക് അടിസ്ഥാനമായ വിവരങ്ങൾ എവിടെനിന്നു ലഭിച്ചുവെന്ന് രാഹുൽ വെളിപ്പെടുത്തണം. ബാലിശമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി രാഹുൽ നടത്തിയ കുപ്രചാരണങ്ങളാണ് കോടതിവിധിയോടെ തകർന്നുവീണത്. ആരെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയതായി തെളിവില്ലെന്നു കോടതി പറഞ്ഞു.

സത്യം സുപ്രീം കോടതിയിൽ തെളിഞ്ഞു. വിധി വന്നതിന് പിന്നാലെ രാഹുൽ ഗാന്ധി മൗനത്തിലായെന്നും അമിത് ഷാ പരിഹസിച്ചു. ദേശീയ സുരക്ഷയെ അപകടപ്പെടുത്തിയതിന് രാഹുൽ ഗാന്ധി തീർച്ചയായും മാപ്പ് പറഞ്ഞേതീരൂവെന്ന് അമിത് ഷാ പറഞ്ഞു. റഫാൽ കരാറിൽ ഒഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ യാതൊരു പങ്കുമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നതാണ്, അത് ഇപ്പോൾ സുപ്രീം കോടതിയിൽ വീണ്ടും തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കാവൽക്കാരൻ കള്ളനല്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

റഫാൽ ഇടപാടിനെക്കുറിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകാത്ത കോൺഗ്രസിനെ അമിത് ഷാ വിമർശിച്ചു. ചർച്ച നടത്താൻ നിരവധി അവസരങ്ങളുണ്ടായിരുന്നു. രാജ്യത്തിന് അതിലൂടെ യാഥാർഥ്യം മനസിലാക്കാനാകുമായിരുന്നു. ചർച്ചകൾക്ക് ശേഷമാണ് ജെപിസി രൂപീകരിക്കേണ്ടത്. എന്നാൽ കോൺഗ്രസ് ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും അമിത് ഷാ ആരോപിച്ചു. അതേസമയം, കോടതിയെ വിധിയെ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി സ്വാഗതം ചെയ്തു. കമ്പനിക്കും തനിക്കുമെതിരേ ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവും ആണെന്ന് തെളിഞ്ഞുവെന്നും അനിൽ അംബാനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP