Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കർണാടക ചാമരാജനഗറിലെ വിഷബാധ: മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയർന്നു; വിഷബാധയേറ്റത് മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക്; 65 ഓളം പേർ ആശുപത്രിയിൽ; പലരുടെയും നില ഗുരുതരം; അറുപതോളം കാക്കകളും ചത്ത നിലയിൽ; പുറത്തുനിന്ന് കൊണ്ടുവന്ന പ്രസാദത്തിലാണോ വിഷം കലർന്നതെന്ന് സംശയം

കർണാടക ചാമരാജനഗറിലെ വിഷബാധ: മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയർന്നു; വിഷബാധയേറ്റത് മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക്; 65 ഓളം പേർ ആശുപത്രിയിൽ; പലരുടെയും നില ഗുരുതരം; അറുപതോളം കാക്കകളും ചത്ത നിലയിൽ; പുറത്തുനിന്ന് കൊണ്ടുവന്ന പ്രസാദത്തിലാണോ വിഷം കലർന്നതെന്ന് സംശയം

ചാമരാജ്‌നഗർ: കർണാടകയിലെ ചാമരാജനഗറിൽ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയർന്നു. ഇവിടുത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രസാദം കഴിച്ച 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തിന്റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണു. പ്രസാദത്തിൽ വിഷം കലർന്നതാണെന്നാണ് ആദ്യവിവരം. ക്ഷേത്ര പരിസരത്തുനിന്ന് അറുപതോളം കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയതായും വിവരമുണ്ട്. 15 വയസ്സുള്ള പെൺകുട്ടിയും മരിച്ചവരിലുണ്ട്. ഹനൂർ താലൂക്കിലെ സുൽവാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. രാവിലെ പത്തരയോടെ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ചവർ അവശനിലയിലാവുകയായിരുന്നു.

ക്ഷേത്രത്തിലെ ഗോപുരത്തിന്റെ ശിലാന്യാസത്തോട് അനുബന്ധിച്ച് പ്രസാദം വിതരണം ചെയ്തിരുന്നു. ശിലാന്യാസത്തിന് ശേഷമുള്ള പൂജകൾക്ക് ശേഷം 12 മണിയോടെയായിരുന്നു പ്രസാദം വിതരണം ചെയ്തത്. ഇത് കഴിച്ചയുടൻ പലരും ഛർദ്ദിക്കാൻ തുടങ്ങി. ചിലർ അബോധവാസ്ഥയിലായി. തുടർന്ന് ഇവരെ ആശുപത്രികളിൽ. എത്തിക്കുകയായിരുന്നു.ഈ സാഹചര്യങ്ങളിൽ പുറത്തുനിന്ന് കൊണ്ടുവരുന്ന പ്രസാദങ്ങളും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തിൽ എത്തിച്ച പ്രസാദത്തിലാണോ വിഷം കലർന്നത് എന്നും സംശയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP