Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിനു മുന്നിലെ പാർക്കിങ് തർക്കം: ഗൃഹനാഥനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; വ്യക്തികൾ നിയമം കയ്യിലെടുക്കുന്നത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് സെഷൻസ് കോടതി

വീടിനു മുന്നിലെ പാർക്കിങ് തർക്കം: ഗൃഹനാഥനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; വ്യക്തികൾ നിയമം കയ്യിലെടുക്കുന്നത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് സെഷൻസ് കോടതി

പി നാഗരാജ്

തിരുവനന്തപുരം: വീടിനു മുന്നിൽ കാർ പാർക്കു ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ 2 പേർക്ക് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ വീതം പിഴയൊടുക്കാനും ശിക്ഷ വിധിച്ചു.തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ഗൃഹനാഥന്റെ ആശ്രിതരായ ഭാര്യ, അഞ്ചു വയസ്സുള്ള മകൾ, മാതാവ് എന്നിവർക്ക് നൽകണം.കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും ആശ്രിതരുടെ ഭാവി നന്മക്കായി മതിയായ തുക നൽകാനും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയോട് ജഡ്ജി ജോൺസൺ ജോൺ ഉത്തരവിട്ടു. നിഷ്ഠൂരവും പൈശാചികവുമായ കൃത്യം ചെയ്ത പ്രതികൾക്ക് നല്ല നടപ്പ് നിയമത്തിലെ ഔദാര്യത്തിന് അർഹതയില്ലെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. വ്യക്തികൾ നിയമം കയ്യിലെടുക്കുന്നത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കും. ഇത് ആൾക്കൂട്ട ഭീകരതയ്ക്കും സദാചാര പൊലീസിനും സമാനമാണെന്നും കോടതി നിരീക്ഷിച്ചു.

കിളിമാനൂർ പോങ്ങനാട് മുണ്ടയിൽ കോണം കുന്നിൽ വീട്ടിൽ കുട്ടൻ പിള്ള മകൻ മണിയൻ എന്നു വിളിക്കുന്ന ഗോപാലകൃഷ്ണൻ നായർ, ആലത്തുകാവ് മുണ്ടയിൽ കോണം പ്രബിതാ ഭവനിൽ ശിവദാസൻ മകൻ പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കിളിമാനൂർ പോങ്ങനാട് ആലത്തുകാവ് മുണ്ടയിൽകോണം ഷാജി നിവാസിൽ ഷാജി (38)യെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. 2009 മാർച്ച് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന പ്രതികൾ ഉറങ്ങിക്കിടക്കുകയായിരുന്ന ഷാജിയെ വിളിച്ചുണർത്തി മാരകമായ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഷാജിയുടെ മാതാവിന്റെയും ഭാര്യയുടെയും 5 വയസ്സുള്ള ഏകമകളുടെയും മുന്നിലിട്ടാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചത്.

നേരിട്ടുള്ള തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതികൾക്കെതിരായിരുന്നു. ഷാജിയുടെ പ്രേത വിചാരണ ആശുപത്രിയിൽ വെച്ച് നടത്തിയതിൽ ഫോറൻസിക് സയന്റിഫിക് വിദഗ്ദ്ധർക്ക് ഒരു പ്രതിയുടെ ശരീരത്തിലെ മുടിയിഴ ഷാജിയുടെ ദേഹത്തു നിന്നും ലഭിച്ചതും കത്തിയിലെയും പ്രതികളുടെ വസ്ത്രങ്ങളിലെയും രക്തക്കറകൾ ഷാജിയുടേതാണെന്ന ഫോറൻസിക് പരിശോധനാ ഫലങ്ങളും മെഡിക്കോ- ലീഗൽ തെളിവായി അഡീ. പ്രോസിക്യൂട്ടർ ഡോ: റ്റി.ഗീനാകുമാരി ചൂണ്ടിക്കാട്ടി. പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂട്ടറുടെ വാദവും കോടതി അംഗീകരിച്ചു. മുടിയിഴകൾ ബാർബർ ഷോപ്പിൽ നിന്നും പൊലീസ് ശേഖരിച്ച് കള്ള തെളിവുണ്ടാക്കിയതാണെന്ന പ്രതിഭാഗം വാദം കോടതി തള്ളി.കൃത്യം നേരിൽ കണ്ടതായി വീട്ടുകാരല്ലാതെ മറ്റു സ്വതന്ത്ര സാക്ഷികൾ ഇല്ലാത്തതിനാൽ 'കേസിൽ താൽപര്യമുള്ള സാക്ഷികളുടെ മൊഴി' എന്ന ഇന്ത്യൻ തെളിവു നിയമത്തിലെ പ്രത്യേക ഗണത്തിൽ പെടുത്തി പ്രതികളെ വിട്ടയക്കണമെന്ന പ്രതിഭാഗം വാദവും കോടതി തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP