Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിൻഡീസിനെതിരായ ഏകദിന പരമ്പര ബംഗ്ലാദേശിന്; അവസാന ഏകദിനത്തിൽ ബംഗ്ലാ വിജയം 8 വിക്കറ്റിന്; മെഹ്ദി ഹസൻ കളിയിലെ കേമൻ

വിൻഡീസിനെതിരായ ഏകദിന പരമ്പര ബംഗ്ലാദേശിന്; അവസാന ഏകദിനത്തിൽ ബംഗ്ലാ വിജയം 8 വിക്കറ്റിന്; മെഹ്ദി ഹസൻ കളിയിലെ കേമൻ

സ്പോർട്സ് ഡെസ്‌ക്‌

ധാക്ക: വിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശിന്. വെള്ളിയാഴ്ച നടന്ന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ എട്ടു വിക്കറ്റിന് ജയിച്ചതോടെയാണ് ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളുള്ള പരമ്പര (2-1) സ്വന്തമാക്കിയത്. മെഹ്ദി ഹസനെ കളിയിലെ താരമായും ഷായ് ഹോപ്പിനെ പരമ്പരയുടെ താരമായും തിരഞ്ഞെടുത്തു. സ്‌കോർ: വിൻഡീസ് 50 ഓവറിൽ ഒമ്പതിന് 198, ബംഗ്ലാദേശ് 38.3 ഓവറിൽ രണ്ടിന് 202. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനായി ഷായ് ഹോപ്പ് (108) സെഞ്ചുറി സ്വന്തമാക്കി. മറ്റൊരു താരത്തിനും സന്ദർശകനിരയിൽ തിളങ്ങാനായില്ല. തമീം ഇഖ്ബാൽ (81*), സൗമ്യ സർക്കാർ (80) എന്നിവരുടെ ഇന്നിങ്‌സുകൾ ബംഗ്ലാദേശിനെ ജയത്തിലേക്ക് നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP