Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറ് വർഷം നീണ്ട് നിന്ന പ്രണയത്തിന് അന്ത്യം; ഡീഗോ മറഡോണ സമ്മാനിച്ച വീട്ടിൽ നിന്നും കാമുകി താരത്തെ പുറത്താക്കി; 28കാരി ഒളീവയുമായി അടുത്ത് 17 വർഷത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ചതിന് പിന്നാലെ

ആറ് വർഷം നീണ്ട് നിന്ന പ്രണയത്തിന് അന്ത്യം; ഡീഗോ മറഡോണ സമ്മാനിച്ച വീട്ടിൽ നിന്നും കാമുകി താരത്തെ പുറത്താക്കി; 28കാരി ഒളീവയുമായി അടുത്ത് 17 വർഷത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ചതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ബ്യൂണസ് ഐറീസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയെ കാമുകി റോസിയോ ഒളീവ വീട്ടിൽ നിന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ള പ്രണയം തകർന്നതോടെയാണിത്. ആറു വർഷത്തോളമായി 58-കാരനായ മാറഡോണയും 28-കാരിയായ ഒളീവയും പ്രണയത്തിലായിരുന്നു. ഇത് തകർന്നതോടെയാണ് മാറഡോണയ്ക്ക് സ്വന്തം വീട് നഷ്ടപ്പെട്ടത്. ബ്യൂണസ് ഏറീസിലുള്ള ഈ വീട് മാറഡോണ തന്നെ ഒളീവയ്ക്ക് സ്നേഹ സമ്മാനമായി വാങ്ങി നൽകിയതായിരുന്നു.

മാറഡോണയുമായുള്ള ബന്ധം അവസാനിച്ചതായി ഒളീവ അർജന്റീനയിലെ മാധ്യമപ്രവർത്തകനായ ലിയോ പെക്കോറാറോയോട് വെളിപ്പെടുത്തി. എൽ ന്യൂവ ചാനലിൽ വന്ന ടോജാസ് ലാസ് ടാർഡെസ് എന്ന പരിപാടിയിലായിരുന്നു ഈ വെളിപ്പെടുത്തൽ. ഒരാഴ്ച നീണ്ട നിരന്തരമായ കലഹത്തെത്തുടർന്നാണ് തീരുമാനമെന്നും ഒളീവ പറഞ്ഞതായി പൊക്കോറാറോ വ്യക്തമാക്കുന്നു.

റഷ്യൻ ലോകകപ്പിനിടെ ഒളീവയ്ക്ക് മാറഡോണ മോതിരം കൈമാറിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വേർപിരിയൽ.മുൻ ഫുട്ബോൾ താരമായ ഒളീവ അർജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012-ലാണ് മാറഡോണയെ കണ്ടുമുട്ടുന്നത്. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായുള്ള 17 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മാറഡോണ ഒളീവയുമായി അടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP