Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൻഷൻ കിട്ടാൻ അമ്മയുടെ മൃതദ്ദേഹം ഫ്‌ളാറ്റിൽ സൂക്ഷിച്ചത് ഒരു വർഷത്തോളം ! 92കാരിയുടെ ശരീരം സൂക്ഷിച്ച് വച്ചിരുന്നത് മകൻ നിർമ്മിച്ച ശവപ്പെട്ടിയിൽ; ദ്രവിച്ച് ദുർഗന്ധം വമിച്ചപ്പോൾ സമീപവാസികളുടെ പരാതിക്ക് പിന്നാലെ പൊലീസ് പരിശോധന; ധനമോഹിയായ 62കാരൻ മകൻ ചെയ്തത് കേട്ട് ഞെട്ടി നാട്

പെൻഷൻ കിട്ടാൻ അമ്മയുടെ മൃതദ്ദേഹം ഫ്‌ളാറ്റിൽ സൂക്ഷിച്ചത് ഒരു വർഷത്തോളം ! 92കാരിയുടെ ശരീരം സൂക്ഷിച്ച് വച്ചിരുന്നത് മകൻ നിർമ്മിച്ച ശവപ്പെട്ടിയിൽ; ദ്രവിച്ച് ദുർഗന്ധം വമിച്ചപ്പോൾ സമീപവാസികളുടെ പരാതിക്ക് പിന്നാലെ പൊലീസ് പരിശോധന; ധനമോഹിയായ 62കാരൻ മകൻ ചെയ്തത് കേട്ട് ഞെട്ടി നാട്

മറുനാടൻ ഡെസ്‌ക്‌

മഡ്രിഡ് (സ്‌പെയിൻ) : പണത്തിന് വേണ്ടി എന്തും ചെയ്യുന്ന മനുഷ്യരുള്ള ലോകത്ത് സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന വാർത്തയാണ് സ്‌പെയിനിലെ മാഡ്രിഡിൽ നിന്നും പുറത്ത് വരുന്നത്. പെൻഷൻ തുക കൈക്കലാക്കുന്നതിനായി മകൻ അമ്മയുടെ മൃതദ്ദേഹം ഒരു വർഷത്തോളം താൻ താമസിക്കുന്ന ഫ്‌ളാറ്റിൽ തന്നെ സൂക്ഷിച്ച് വെക്കുകയായിരുന്നു. സംഭവത്തിൽ 62കാരൻ പൊലീസ് പിടിയിലുമായി.

ഇയാളുടെ ഫ്‌ളാറ്റിൽ നിന്നും അസഹ്യമായ ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽ ഫ്‌ളാറ്റുകാരാണ് പൊലീസിനെ അറിയിച്ചത്. മകൻ തന്നെ നിർമ്മിച്ച ശവപ്പെട്ടിക്കകത്ത് 92 വയസ്സുള്ള അമ്മയുടെ ദ്രവിച്ച ശരീരമാണ് പൊലീസിന് കാണാൻ കഴിഞ്ഞത്. സ്വാഭാവിക മരണമെന്നു തെളിഞ്ഞതിനെ തുടർന്ന് 62 വയസ്സുള്ള മകനെതിരെ പെൻഷൻ തട്ടിപ്പിനു കേസെടുത്തു.

ഇയാളും അമ്മയും മാത്രമായിരുന്നു ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. പെൻഷൻ ലഭിക്കാൻ അമ്മയുടെ മൃതദേഹം നാലു മാസത്തോളം മക്കൾ ഒളിപ്പിച്ചതു വച്ച സംഭവം കഴിഞ്ഞ മേയിൽ ഉത്തർപ്രദേശിൽ നടന്നിരുന്നു. അമ്മ അമരാവതി ദേവി(70)യുടെ വിരലടയാളത്തിനു വേണ്ടിയാണു മൃതദേഹം ഒളിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP