Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബോളിവുഡിലെയും തെന്നിന്ത്യയിലെയും സൂപ്പർതാരങ്ങളെ പിന്നിലാക്കി പ്രിയാ വാര്യർ വീണ്ടും തിളങ്ങി; ഈ വർഷം ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളിൽ മുമ്പിൽ പ്രിയാ വാര്യർ; തൃശൂരുകാരി പിന്നിലാക്കിയത് പ്രിയങ്കാ ചോപ്രയെയും നിക്ക് ജോനാസിനെയും

ബോളിവുഡിലെയും തെന്നിന്ത്യയിലെയും സൂപ്പർതാരങ്ങളെ പിന്നിലാക്കി പ്രിയാ വാര്യർ വീണ്ടും തിളങ്ങി; ഈ വർഷം ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളിൽ മുമ്പിൽ പ്രിയാ വാര്യർ; തൃശൂരുകാരി പിന്നിലാക്കിയത് പ്രിയങ്കാ ചോപ്രയെയും നിക്ക് ജോനാസിനെയും

മർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഗാന രംഗത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെയാണ് നടി ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോളിതാ മറ്റൊരു അംഗീകാരം കൂടി പ്രിയാ വാര്യരെ തേടിയെത്തിയിരിക്കുകയാണ്.

2018 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ഇന്ത്യൻ സെലിബ്രിറ്റിയെന്ന പേരാണ് മലയാളി താരം പ്രിയ വാര്യരെ തേടിയെത്തിയത്. ബോളിവുഡ് താരങ്ങളെ പിന്നിലാക്കി ആദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. സൽമാൻ ഖാൻ, ഐശ്വര്യ റായ്, സൽമാൻ ഖാൻ, ആമീർ ഖാൻ എന്നിവരെ പിന്നിലാക്കിയാണ് ഗൂഗിൾ ട്രന്റ് പേഴ്സണാലിറ്റി വിഭാഗത്തിൽ പ്രിയ ഓന്നാമതെത്തിയത്.

അമേരിക്കൻ പോപ്പ് താരം നിക്ക് ജോനാസാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഭർത്താവായ നിക്ക് ജോനാസിനെയാണ് ആളുകൾ ഏറ്റവുമധികം തിരഞ്ഞത്. പട്ടികയിൽ പ്രിയങ്ക ചോപ്ര നാലാം സ്ഥാനത്താണുള്ളത്. നർത്തകിയും ബിഗ് ബോസ് ഹിന്ദി പതിപ്പ് മത്സരാർത്ഥിയുമായ സപ്നാ ചൗധരിയാണ് ഗൂഗിളിൽ ആളുകൾ തിരഞ്ഞ രണ്ടാമത്തെ വ്യക്തി. ഹരിയാനയിലെ ഗായികയും സ്റ്റേജ് പെർഫോർമറുമാണ് സപ്ന ചൗധരി. വ്യവസായിയും ബോളിവുഡ് താരം സോനം കപൂറിന്റെ ഭർത്താവുമായ ആനന്ദ് അഹൂജ പട്ടികയിൽ അഞ്ചാം സ്ഥാനം നേടി. അമേരിക്കയിൽ നിന്നെത്തി ബ്രിട്ടന്റെ രാജകുമാരിയായ മേഘൻ മാർക്കിളും ഇന്ത്യയിലെ ജനങ്ങൾ അന്വേഷിച്ചയാളാണ്. ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യയാണ് മേഘൻ മാർക്കിൾ. എന്നാൽ ഗൂഗിൾ സെർച്ച് ട്രെന്റിലുണ്ടായിരുന്ന സണ്ണിലിയോണിനെ പട്ടികയിൽ കാണാനില്ല.

ഗായിക നേഹാ കാക്കറിന്റെ ദിൽബർ ആണ് ഗൂഗിളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ ഗാനം. അർജിത് സിംഗിന്റെ തേരാ ഫിത്തൂർ രണ്ടാം സ്ഥാനത്തും ആതിഫ് അസ്ലത്തിന്റെ ദേക്തേ ദേക്തേ മൂന്നാം സ്ഥാനത്തുമാണുള്ളത്. അതേസമയം ലാറ്റിൻ ഗാനം ഡെസ്പസിറ്റോയും ഹിറ്റ് ലിസ്റ്റിൽ ഇടം നേടി.

താര വിവാഹങ്ങളാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സംഭവങ്ങളിൽ പ്രധാനപ്പെട്ടത്. പ്രിയങ്ക-നിക്ക്, ദീപിക-രൺവീർ, സോനം-ആനന്ദ് എന്നിവയാണ് ഗൂഗിളിൽ തരംഗമായ വിവാഹങ്ങൾ. കേരളത്തെയാകെ ഭീതിയിലാക്കിയ നിപ വയറസ് ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വിഷയമായിമായി. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയും പട്ടികയിലുണ്ട്.

കഴിഞ്ഞ വർഷത്തെ സിനിമ, വാർത്ത, കായികം, വിനോദം, രാഷ്ട്രീയം എന്നീ വിവിധ മേഖലകളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളുടെയും സംഭവങ്ങളുടെയും പട്ടിക എല്ലാ വർഷവും ഗൂഗിൽ പുറത്തുവിടാറുണ്ട്.

പ്രിയയുടെ ഒരു അഡാർ ലൗ ചിത്രത്തിലെ ഗാനരംഗങ്ങൾക്ക് ശേഷം ഇൻസ്റ്റഗ്രാമിൽ ഫേസ്‌ബുക്ക് സ്ഥാപകൻ സക്കർബർഗിനെയും മറികടന്ന് 45 ലക്ഷം ഫോളോവേഴസാണ് പ്രിയ നേടിയത്. 40 ലഷം ഫോളോവേഴ്സുണ്ടായിരുന്ന സക്കർബർഗിനെ ഓരാഴ്ച കൊണ്ടാണ് പ്രിയ മറികടന്നത്. പ്രിയ ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്വന്തമാക്കിയത് 6.06 ലക്ഷം ഫോളോവേഴ്സിനെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP