Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉയർന്ന മൂല്യമുള്ള ഇന്ത്യൻ കറൻസികൾ നേപ്പാളിലിനി 'ചെലവാകില്ല' ; നൂറു രൂപയ്ക്ക് മുകളിൽ മൂല്യമുള്ള ഇന്ത്യൻ നോട്ടുകൾക്ക് നിരോധനമെന്ന റിപ്പോർട്ടുമായി 'കാഠ്മണ്ഡു പോസ്റ്റ്' ; നടപടി ഏറെ ബാധിക്കുന്നത് സഞ്ചാരികളെയും ഇന്ത്യയിലുള്ള നേപ്പാൾ പൗരന്മാരേയും !

ഉയർന്ന മൂല്യമുള്ള ഇന്ത്യൻ കറൻസികൾ നേപ്പാളിലിനി 'ചെലവാകില്ല' ; നൂറു രൂപയ്ക്ക് മുകളിൽ മൂല്യമുള്ള ഇന്ത്യൻ നോട്ടുകൾക്ക് നിരോധനമെന്ന റിപ്പോർട്ടുമായി 'കാഠ്മണ്ഡു പോസ്റ്റ്' ; നടപടി ഏറെ ബാധിക്കുന്നത് സഞ്ചാരികളെയും ഇന്ത്യയിലുള്ള നേപ്പാൾ പൗരന്മാരേയും !

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: ഇന്ത്യൻ കറൻസികൾക്ക് നേപ്പാളിൽ നിരോധനമേർപ്പെടുത്താൻ പോകുന്നുവെന്ന വാർത്ത രാജ്യത്തെ അൽപം ആശങ്കയിൽ ആഴ്‌ത്തിയിരിക്കുകയാണ്. ഉയർന്ന മൂല്യമുള്ള നോട്ടുകൾക്കാണ് നേപ്പാളിൽ നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

നേപ്പാൾ മാധ്യമമായ കാഠ്മണ്ഡു പോസ്റ്റിൽ വന്ന റിപ്പോർട്ട് പ്രകാരം നൂറു രൂപയ്ക്ക് മുകളിലുള്ള നോട്ടുകൾക്കാണ് നിരോധനമെന്നാണ് വിവരം. 2000, 500, 200 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ നേപ്പാളിൽ നിയമവിധേയമല്ലാത്തതിനാൽ ഇവ ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും ഒഴിവാക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നേപ്പാൾ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ഗോകുൽ പ്രസാദ് ബസ്‌കോട്ടയെ ഉദ്ധരിച്ചാണ് കാഠ്മണ്ഡു പോസ്റ്റിന്റെ റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെയും ഇന്ത്യയിൽ ജോലിചെയ്യുന്ന നേപ്പാൾ പൗരന്മാരെയും നടപടി ബാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP