Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വണ്ണം കൂടിയതിന്റെ പേരിൽ ഭാര്യയ്ക്ക് നേരെ പരിഹാസവും ഉപദ്രവവും; 26കാരിയുടെ പരാതിക്ക് പിന്നാലെ ഭർത്താവിനെതിരെ കേസ്; 18 ലക്ഷത്തിന്റെ ആഭരണങ്ങൾ നൽകിയെങ്കിലും കൂടുതൽ സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുന്നുണ്ടെന്നും പരാതി

വണ്ണം കൂടിയതിന്റെ പേരിൽ ഭാര്യയ്ക്ക് നേരെ പരിഹാസവും ഉപദ്രവവും; 26കാരിയുടെ പരാതിക്ക് പിന്നാലെ ഭർത്താവിനെതിരെ കേസ്; 18 ലക്ഷത്തിന്റെ ആഭരണങ്ങൾ നൽകിയെങ്കിലും കൂടുതൽ സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുന്നുണ്ടെന്നും പരാതി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വണ്ണം കൂടുതലാണെന്നതിന്റെ പേരിൽ ഭാര്യയെ നിരന്തരമായി പരിഹസിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തയാൾക്കെതിരെ കേസ്. 26കാരിയായ യുവതിയുടെ പരാതിക്ക് പിന്നാലെയാണ് മുംബൈ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഭാര്യയ്ക്ക് വണ്ണം അൽപം കൂടുതലുള്ളതിനാൽ ഇയാൾ ദിവസവും ഭാര്യയെ അസഭ്യം പറയുകയും ശാരീരികമായി പീഡിപ്പിക്കുകയുമായിരുന്നു.

വിവാഹദിനം മുതൽ തന്നെ ഈ പേര് പറഞ്ഞ് ആക്ഷേപിക്കുകയാണെന്നും മർദനം പതിവാണെന്നും യുവതി പറയുന്നു. 18 ലക്ഷത്തിന്റെ ആഭരണങ്ങൾ നൽകിയെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നു. ഭർത്താവിന്റെ മാതാപിതാക്കളെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP