Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മേഘാലയയിലെ കൽക്കരി ഖനിയിൽ കുടുങ്ങിക്കിടക്കുന്ന 13 പേർക്കായി തിരച്ചിൽ ശക്തം; 'എലിമട'യെന്നറിയപ്പെടുന്ന ഖനിയിലേക്ക് 370 അടി ആഴത്തിൽ വെള്ളമൊഴുകിയെത്തിയതോടെ രക്ഷാ പ്രവർത്തനം ദുഷ്‌കരം; ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത് നൂറിലധികം രക്ഷാപ്രവർത്തകർ; ഖനിക്കുള്ളിലെ വെളിച്ചക്കുറവും വെല്ലുവിളി

മേഘാലയയിലെ കൽക്കരി ഖനിയിൽ കുടുങ്ങിക്കിടക്കുന്ന 13 പേർക്കായി തിരച്ചിൽ ശക്തം; 'എലിമട'യെന്നറിയപ്പെടുന്ന ഖനിയിലേക്ക് 370 അടി ആഴത്തിൽ വെള്ളമൊഴുകിയെത്തിയതോടെ രക്ഷാ പ്രവർത്തനം ദുഷ്‌കരം; ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത് നൂറിലധികം രക്ഷാപ്രവർത്തകർ; ഖനിക്കുള്ളിലെ വെളിച്ചക്കുറവും വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

ഷില്ലോങ്: മേഘാലയയിലെ കൽക്കരി ഖനിയിൽ കുടുങ്ങിക്കിടക്കുന്ന 13 പേർക്കായി തിരച്ചിൽ ശക്തം. മേഘാലയയിലെ കിഴക്കൻ ജെയ്ൻതിയ പർവത മേഖലയിലാണ് സംഭവം. ഇവിടെ
പ്രവർത്തിച്ചിരുന്നത് അനധികൃത കൽക്കരി ഖനിയാണെന്നും ആരോപണമുണ്ട്. ഖനിയിൽ കുടുങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇതിൽ കുടുങ്ങിയ 13 പേരെ ക്കുറിച്ച് ഇതുവരെ യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കോമ്‌റാഡ് സാങ്മ പറയുന്നു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘവും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സംഘവും ഉൾപ്പെടെ നൂറിലേരെ പേർ ചേർന്നാണു രക്ഷാപ്രവർത്തനം. ഖനിയിൽ ബോട്ടിൽ എത്തിച്ചേരാവുന്നിടത്തോളം ഭാഗത്തേക്കു പോയെങ്കിലും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. അറുപതാൾ ആഴത്തിൽ, 370 അടി താഴെയാണ് 13 പേരും കുടുങ്ങിക്കിടക്കുന്നത്.

മഴ മാറിയെങ്കിലും ചെളിയും കൽക്കരിപ്പൊടിയും കലങ്ങിയ വെള്ളത്തിലൂടെ തിരച്ചിൽ ദുഷ്‌കരമാണ്. ഖനിക്കകത്ത് വെളിച്ചവും കുറവ്. വെള്ളം വറ്റിച്ചുകളയാനുള്ള ശ്രമങ്ങളും തുടരുകയാണ്. നിലവിൽ 70 അടി ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്. ഖനിക്കുള്ളിൽ പല വഴികളായി പിരിയുന്ന അറകളുള്ളതും അന്വേഷണം തടസ്സപ്പെടുത്തുന്നു. ഖനിയുടെ ഉള്ളറയുടെ മാപ്പില്ലാത്തതും തിരിച്ചടിയായി. അനധികൃത ഖനിയുടെ ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നതിനു പിന്നാലെ ഇയാൾ ഒളിവിലാണ്.

ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയത്തിൽ സമീപത്തെ നദി കരകവിഞ്ഞൊഴുകിയപ്പോൾ വെള്ളം ഖനിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നാലെ ഇടിഞ്ഞുതകരുകയും ചെയ്തു. കൊടുംകാടിനു സമീപത്താണ് ഖനി. കൽക്കരിയാൽ സമ്പന്നമാണു ജെയ്ൻതിയ പർവതമേഖല. ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന ഈ മേഖലയിലെ ഖനികളെല്ലാം നിയമവിരുദ്ധവും സുരക്ഷാ സംവിധാനങ്ങളില്ലാത്തതുമാണ്.

ഇത്തരം ഖനികളിൾക്ക് 'എലിമടകൾ' എന്നാണ് അറിയപ്പെടുന്നത്. കുട്ടികൾ അടക്കമുള്ള തൊഴിലാളികൾ നൂറുകണക്കിനു അടി ആഴത്തിലേക്ക് മുളഏണി വച്ചിറങ്ങിയാണു കൽക്കരി ശേഖരിക്കുക. ഭൂഗർഭജലം മലിനമാക്കുന്നുവെന്നു കാണിച്ച് 2014ൽ ഇത്തരം ഖനികളുടെ പ്രവർത്തനം ദേശീയ ഹരിത ട്രിബ്യൂണൽ നിരോധിച്ചതാണ്. ഉപേക്ഷിക്കപ്പെട്ട ഖനികളിൽ പലതും പക്ഷേ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അത്തരമൊരു അനധികൃത ഖനിയിൽ ഇറങ്ങിയ ഗ്രാമീണരാണ് കുടുങ്ങിയത്.

വ്യാഴാഴ്ച രാവിലെയാണ് ഇക്കാര്യം പൊലീസ് അറിഞ്ഞത്. ഒരാഴ്ച മുൻപു മാത്രമാണ് ഇവിടെ അനധികൃത ഖനനം ആരംഭിച്ചതെന്നും പൊലീസ് പറഞ്ഞു. അസമിൽ നിന്നും മേഘാലയയിൽ നിന്നുമുള്ളവരാണ് കുടുങ്ങിയവരെല്ലാം. 2012ൽ സമാനമായ മറ്റൊരു സംഭവത്തിൽ മേഘാലയയിൽ 15 പേർ മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP