Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവിഷ്‌ക്കരിച്ച ആൾ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണെന്ന് നോക്കുക; അയാളുടെ ജാതി കണ്ടു പിടിച്ച് പൊങ്കാലയിടുക; അസ്സൽ പാച്ചിസ്റ്റ് വിരുദ്ധപോരാട്ടം; സംവിധായകന്റെ തള്ള് അൽപ്പം കൂടുതലായിരുന്നു എന്നതൊഴിച്ചാൽ ഒടിയൻ കണ്ടിരിക്കാവുന്ന ചിത്രം: സജീവൻ അന്തിക്കാട്

ആവിഷ്‌ക്കരിച്ച ആൾ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണെന്ന് നോക്കുക; അയാളുടെ ജാതി കണ്ടു പിടിച്ച് പൊങ്കാലയിടുക; അസ്സൽ പാച്ചിസ്റ്റ് വിരുദ്ധപോരാട്ടം; സംവിധായകന്റെ തള്ള് അൽപ്പം കൂടുതലായിരുന്നു എന്നതൊഴിച്ചാൽ ഒടിയൻ കണ്ടിരിക്കാവുന്ന ചിത്രം: സജീവൻ അന്തിക്കാട്

ഒടിയൻ : ജാതി തിരിച്ചുള്ള പൊങ്കാല

ഒടിയന്റെ സംവിധായകന്റെ പേജിൽ നടന്ന പൊങ്കാല ആരോ അയച്ചു തന്ന ലിങ്കിലൂടെ നേരിട്ടു വായിച്ചു. ആദ്യമൊക്കെ കമന്റുകൾക്ക് 100ൽ താഴെ ലൈക്കേ കിട്ടിയിരുന്നുള്ളൂ. 

ഒരു പ്രത്യേക ഘട്ടം കഴിഞ്ഞപ്പോൾ ആക്ഷേപങ്ങൾക്കൊക്കെ 9 K, 7 K ലൈക്കുകൾ.
ആക്ഷേപിച്ച ആളുകളുടെ പേരുകൾ നോക്കി. ഒക്കെ സ്ഥിരം ഫാസിസ്റ്റ് വിരുദ്ധ പുള്ളികൾ.
അതോടെ സംശയമായി.
ഇത് ആസൂത്രിതമായ ആക്രമമായിരിക്കണം!
എങ്കിൽ സിനിമ കണ്ടിട്ടു തന്നെ കാര്യം !
ഉടൻ തന്നെ ടിക്കറ്റ് സംഘടിപ്പിച്ച് സെക്കൻഡ് ഷോക്ക് തന്നെ പോയി.

ഒരു മിത്തിനെയൊ കേട്ടുകേൾവിയെയോ വിചിത്ര കൽപ്പനയെയോ സിനിമയാക്കി മാറ്റുന്നത് ആദ്യമൊന്നുമല്ല.
ഒടിയൻ ആ ശ്രേണിയിലുള്ള (Genre) ഒരു ചിത്രമാണ്. കണ്ടിരിക്കാം.
പുലിമുരുഗൻ പോലുള്ള ഡബിൾ മീനിങ്ങ് തമാശകൾ ഇല്ലാത്തതിനാലും സ്‌ക്രീൻ പ്ലേയിൽ കുറച്ചു പുതുമകൾ കൊണ്ടുവരാൻ ശ്രമിച്ചതിനാലും ഒരു കൊല മാസ്സ് സിനിമയല്ല ഒടിയൻ.
തിരക്കഥയിലൂടെ/എഡിറ്റിങ്ങിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഫ്‌ളാഷ്ബാക്കുകളുടെ ഒരു ഘോഷയാത്ര മാസ് സിനിമക്ക് അനുയോജ്യമല്ല.
അതിന്റെ ഒരു കല്ലുകടി സാധാരണ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട് എന്നതൊഴിച്ചാൽ സിനിമ തീരെ മോശമല്ല.
ലാലില്ലാത്ത സീനുകൾ അല്ലെങ്കിൽ ലാൽ കടന്നു വരാത്ത സീനുകൾ സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ രൂപഭാവങ്ങൾ പ്രത്യേകിച്ചും 'യുവാവായ ഒടിയൻ ' അമേസിങ്ങ് തന്നെയാണ്.
മട്ടുപ്പാവിൽ കാത്തിരിക്കുന്ന പ്രണയിനിക്ക് കാണാനായി മാൻ കിടാവായി പടിപ്പുരയിലൂടെ ഓടിച്ചാടി വന്ന് ദൂരേക്ക് മറയുന്ന ഒടിയനൊക്കെ ചിത്രത്തിലെ മികച്ച അനുഭങ്ങളാണ്.

KSEB വന്നപ്പോൾ ഓഫീസു പൂട്ടി പോയ അന്ധവിശ്വാസ സ്ഥാപനമാണ് ഒടിയൻ എന്ന് തന്നെയാണ് സിനിമ വ്യക്തമായി നമ്മോടു പറയുന്നത്. സിനിമ തുടങ്ങുമ്പോൾ ഉള്ള കമന്ററിയിലും ഇന്നസെന്റിനെ പോലുള്ള കഥാപാത്രങ്ങളിലൂടെയും സംവിധായകൻ അത് വ്യക്തമാക്കുന്നുണ്ട്.

പക്ഷെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് പറയുമ്പോൾ 'ആവിഷ്‌ക്കാരം എങ്ങിനെയുണ്ട് എന്നൊന്നും നോക്കാൻ പാടില്ലല്ലോ. ആവിഷ്‌ക്കരിച്ച ആൾ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണെന്ന് നോക്കുക , അയാളുടെ ജാതി കണ്ടു പിടിക്കുക.
പൊങ്കാലയിടുക. അസ്സല് പാച്ചിസ്റ്റ് വിരുദ്ധപോരാട്ടം.

ഈ സിനിമക്ക് ഞാൻ കൊടുക്കുന്ന മാർക്ക് 2.7/ 5

(സംവിധായകന്റെ തള്ള് അൽപ്പം കൂടുതലായിരുന്നു എന്നത് ശരിയാണ്. പക്ഷെ പുള്ളി സ്വന്തമായി തള്ളൽ സ്ഥാപനം നടത്തുന്ന കക്ഷിയാണ്. ഓരോരുത്തനും സ്വന്തം പ്രോഡക്ട് വിറ്റഴിക്കാൻ അവനാവന് കഴിയുന്ന പോലൊക്കെ തള്ളാറുണ്ട്. അത് തന്നെയല്ലേ യാഥാർത്ഥ്യം )

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP