Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണയം വച്ച് കിട്ടിയ പണവുമായി വരുമ്പോൾ ബൈക്കിലെത്തി മാലയും പേഴ്‌സും തട്ടിയെടുത്തു; കോതമംഗലം തങ്കളത്ത് രോഗിയായ വീട്ടമ്മയുടെ മാല പൊട്ടിച്ചോടുന്നത് കണ്ടിട്ടും സഹായിക്കാതെ നാട്ടുകാർ; കള്ളനായി തിരച്ചിൽ തുടരുന്നു

പണയം വച്ച് കിട്ടിയ പണവുമായി വരുമ്പോൾ ബൈക്കിലെത്തി മാലയും പേഴ്‌സും തട്ടിയെടുത്തു; കോതമംഗലം തങ്കളത്ത് രോഗിയായ വീട്ടമ്മയുടെ മാല പൊട്ടിച്ചോടുന്നത് കണ്ടിട്ടും സഹായിക്കാതെ നാട്ടുകാർ; കള്ളനായി തിരച്ചിൽ തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സ്‌കൂട്ടറിൽ എത്തിയ യുവാവ് മരുന്നു വാങ്ങാൻ എത്തിയ മധ്യവയസ്‌കയുടെ പേഴ്‌സും സ്വർണ്ണമാലയും കവർന്നു.വൈകിട്ട് 4.30 തോടെ കോതമംഗലം തങ്കളത്താണ് സംഭവം. പെരുമ്പാവൂർ പാക്കയിൽ ജെസിയാണ് ഇതുസംബന്ധിച്ചുള്ള പരാതിയുമായി കോതമംഗലം മുൻസിപ്പൽ ബസ്സ് സ്റ്റാന്റിലെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തിയത്. ഓട്ടോറിക്ഷയിൽ നിലവിളി ഉയർന്നതിനെത്തുടർന്ന് സ്റ്റാന്റിലും പരിസരത്തുമുണ്ടായിരുന്നവർ ഓടിക്കൂടുകയായിരുന്നു.

ഓടിക്കൂടിയവരോടാണ് ജെസി മാലയും പേഴ്‌സും നഷ്ടപ്പെട്ട വിവരം ആദ്യം വെളിപ്പെടുത്തിയത്. വെള്ള ആക്ടീവയിൽ എത്തിയ ചുവന്ന ടീ ഷർട്ട് ധരിച്ച യുവാവാണ് റോഡിലൂടെ നടന്നു വരികയായിരുന്ന തന്റെ മാലയും പേഴ്‌സും കൊണ്ടുപോയതെന്നാണ് ഇവർ പൊലീസിനോടും നാട്ടുകാരോടും വെളിപ്പെടുത്തിയത്. എസ് ഐ ബേസ്സിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പേഴ്‌സിൽ പണയം വച്ച് തരപ്പെടുത്തിയ 20000 രൂപ ഉണ്ടായിരുന്നെന്നും ചികിത്സക്കായി കരുതിവച്ചിരുന്നതാണെന്നും താൻ രോഗിയാണെന്നും കൈയിൽ പിടുത്തം കിട്ടിയിട്ടും ആരും സഹായിക്കാത്തതിനാലാണ് അവൻ രക്ഷപെട്ടതെന്നും മറ്റും വിളിച്ചു പറഞ്ഞ് ഇവർ പൊലീസിന് മുമ്പാകെ വിങ്ങിപ്പൊട്ടി നിലവിളിക്കുന്നതും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP